കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധരാമയ്യയ്ക്ക് എതിരെ കോൺഗ്രസിൽ കലാപം! നേരിട്ട് ഏറ്റുമുട്ടി ഡികെ ശിവകുമാർ, പുതിയ പ്രതിസന്ധി!

Google Oneindia Malayalam News

ബെംഗളൂരു: 15 നിയമസഭാ മണ്ഡലങ്ങളിലേക്കുളള ഉപതിരഞ്ഞെടുപ്പ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. മാത്രമല്ല അഭിമാന പോരാട്ടവും. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ താഴെ വീഴ്ത്താന്‍ ബിജെപിക്ക് കൂട്ട് നിന്ന വിമതരെ വേണം ഉപതിരഞ്ഞെടുപ്പില്‍ നേരിടാന്‍.

വൻ രാഷ്ട്രീയ മാറ്റങ്ങൾക്കൊരുങ്ങി തമിഴ്നാട്! നാടിന് വേണ്ടി ഒരുമിക്കുമെന്ന് രജനീകാന്തും കമൽഹാസനും!വൻ രാഷ്ട്രീയ മാറ്റങ്ങൾക്കൊരുങ്ങി തമിഴ്നാട്! നാടിന് വേണ്ടി ഒരുമിക്കുമെന്ന് രജനീകാന്തും കമൽഹാസനും!

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റുകളില്‍ 12 എണ്ണവും കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഇവ നഷ്ടപ്പെടാതെ നോക്കേണ്ടതുണ്ട്. അതിനിടെ ജെഡിഎസ് പരസ്യമായി ബിജെപി സ്‌നേഹം പ്രകടിപ്പിക്കുന്നത് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നു. മാത്രമല്ല സിദ്ധരാമയ്യയ്ക്ക് എതിരെ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന് വരുന്ന കലാപവും കോണ്‍ഗ്രസിന്റെ ചങ്കിടിപ്പേറ്റുന്നു.

സിദ്ധരാമയ്യയോട് ഉടക്കി ഡികെ

സിദ്ധരാമയ്യയോട് ഉടക്കി ഡികെ

ജയിലില്‍ കിടന്ന് തിരിച്ച് വന്നതോടെ കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടറായ ഡികെ ശിവകുമാര്‍ പാര്‍ട്ടിക്കുളളില്‍ കൂടുതല്‍ കരുത്തനായിരിക്കുകയാണ്. നേരത്തെ തന്നെ സിദ്ധരാമയ്യയുമായി അത്ര സുഖത്തില്‍ അല്ല ഡികെ. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇരുകൂട്ടര്‍ക്കുമിടയിലെ ശത്രുത വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ഥാനാർത്ഥി നിർണയത്തിൽ കല്ലുകടി

സ്ഥാനാർത്ഥി നിർണയത്തിൽ കല്ലുകടി

15 മണ്ഡലങ്ങളില്‍ 8ലും കോണ്‍ഗ്രസ് ഇതിനകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ബാക്കിയുളള 7 സീറ്റുകളിലേക്ക് സിദ്ധരാമയ്യ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നു എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പ്രത്യേകിച്ച് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ രമേഷ് ജാര്‍ഖിഹോളിയുടെ മേഖലയായ ബെല്‍ഗാവി സംബന്ധിച്ചാണ് ഭിന്നത രൂക്ഷമായിരിക്കുന്നത്.

ബിജെപി വിമതരെ മത്സരിപ്പിക്കണം

ബിജെപി വിമതരെ മത്സരിപ്പിക്കണം

ഒരിക്കല്‍ സിദ്ധരാമയ്യയുടെ വലംകൈ കൂടിയായിരുന്നു രമേശ് ജാര്‍ക്കിഹോളി. ജാര്‍ക്കിഹോളിക്കെതിരായ മത്സരം ശിവകുമാറിന് വ്യക്തിപരമായും അഭിമാന പോരാട്ടമാണ്. കോണ്‍ഗ്രസിലേക്ക് എത്തിയ ബിജെപി വിമതരെ ബെല്‍ഗാവിയിലെ 2 മണ്ഡലങ്ങളിൽ മത്സരിപ്പിക്കണം എന്നാണ് ശിവകുമാറിന്റെ കണക്ക് കൂട്ടല്‍. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി യോഗത്തില്‍ സിദ്ധരാമയ്യയുമായി ഡികെ വാക്‌പോരില്‍ ഏര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ലഖൻ ജാർക്കിഹോളി മതി

ലഖൻ ജാർക്കിഹോളി മതി

ബെല്‍ഗാവിയിലെ ഗൊകക് മണ്ഡലത്തില്‍ രമേശ് ജാര്‍ക്കിഹോളിയുടെ സഹോദരന്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് ലഖന്‍ ജാര്‍ക്കിഹോളിയെ മത്സരിപ്പിക്കണം എന്നാണ് സിദ്ധരാമയ്യയുടെ താല്‍പര്യം. എന്നാല്‍ ബിജെപിയില്‍ നിന്നെത്തിയ അശോക് പൂജാരിയെ മത്സരിപ്പിക്കണം എന്നാണ് ഡികെ ശിവകുമാറിന്റെ ആവശ്യം. ബെല്‍ഗാവ് മേഖലയിലെ കഗ്വാഡ് മണ്ഡലത്തില്‍ ബിജെപി വിമതനായ ശ്രീമന്ത് പാട്ടീലിനെ മത്സരിപ്പിക്കാനാണ് ഡികെയുടെ താല്‍പര്യം.

12 മുതൽ 15 സീറ്റിൽ വരെ വിജയം

12 മുതൽ 15 സീറ്റിൽ വരെ വിജയം

പാര്‍ട്ടി ഹൈക്കമാന്‍ഡ് ആയിരിക്കും അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തീരുമാനിക്കുകയെന്നും 12 മുതല്‍ 15 സീറ്റുകളില്‍ വരെ കോണ്‍ഗ്രസ് വിജയിക്കും എന്നുമാണ് സിദ്ധരാമയ്യയുടെ പ്രതികരണം. അതേസമയം ഡികെ ശിവകുമാറിന് മാത്രമല്ല, കര്‍ണാടക കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും സിദ്ധരാമയ്യയോട് കടുത്ത അതൃപ്തിയുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുതിര്‍ന്ന നേതാക്കളില്‍ നിന്നടക്കം സിദ്ധരാമയ്യ അഭിപ്രായം തേടുന്നില്ല എന്നാണ് ആരോപണം.

സിദ്ധരാമയ്യയ്ക്കെതിരെ കലാപം

സിദ്ധരാമയ്യയ്ക്കെതിരെ കലാപം

സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയ 8 സീറ്റുകളിലും ഏകപക്ഷീയമായ തീരുമാനമാണ് സിദ്ധരാമയ്യ എടുത്തത് എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇതോടെ പ്രചാരണ രംഗത്ത് അടക്കം തണുത്ത ഇടപെടലാണ് പല മുതിര്‍ന്ന നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സിദ്ധരാമയ്യയ്ക്ക് ഒപ്പം പ്രചാരണത്തിന് ശക്തമായി രംഗത്ത് ഉളളത് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു മാത്രമാണ് എന്നതാണ് അവസ്ഥ.

പ്രചാരണം വിട്ട് നേതാക്കൾ

പ്രചാരണം വിട്ട് നേതാക്കൾ

മിക്ക പ്രമുഖ നേതാക്കളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രചാരണത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതായി വിമാനടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നത്. ഡികെ ശിവകുമാര്‍, ജി പരമേശ്വര, എച്ച് കെ പാട്ടീല്‍, മല്ലികാര്‍ജുന ഖാര്‍ഗെ, വീരപ്പ മൊയ്‌ലി, കെഎച്ച് മുനിയപ്പ, രാമലിംഗ റെഡ്ഡി അടക്കമുളള പ്രമുഖ നേതാക്കള്‍ ഒന്നുകില്‍ പൂര്‍ണമായും വിട്ട് നില്‍ക്കുകയോ അതല്ലെങ്കില്‍ പേരിന് മാത്രം പ്രചാരണത്തിന് ഇറങ്ങുകയോ ചെയ്‌തേക്കുമെന്നാണ് വിവരം.

ഇത് അഭിമാന പോരാട്ടം

ഇത് അഭിമാന പോരാട്ടം

പ്രതിപക്ഷ നേതാവ് കൂടിയായ സിദ്ധരാമയ്യയെ സംബന്ധിച്ച് വന്‍ വെല്ലുവിളിയാണ് ഉപതിരഞ്ഞെടുപ്പ്. 12 സിറ്റിംഗ് സീറ്റുകളും നിലനിര്‍ത്തി പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനുളള ഓട്ടത്തിലാണ് സിദ്ധരാമയ്യ. പ്രതീക്ഷിച്ചതിലും കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ് നേടിയാലും സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കില്ല. അതിന് ജെഡിഎസിന്റെ സഹായം തേടേണ്ടി വരും. അതാകട്ടെ സിദ്ധരാമയ്യയ്ക്ക് ഒട്ടും താല്‍പര്യം ഇല്ല താനും.

പ്രവർത്തന ശൈലി മാറ്റണം

പ്രവർത്തന ശൈലി മാറ്റണം

പ്രതീക്ഷിച്ചതില്‍ കുറവാണെങ്കിലും സിദ്ധരാമയ്യയുടെ പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് വലിയ കോട്ടം തട്ടിയേക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലും സിദ്ധരാമയ്യയും കൂട്ടരുമാണ് തന്ത്രങ്ങള്‍ മെനഞ്ഞതെന്നും എന്നാല്‍ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത് എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. സിദ്ധരാമയ്യ തന്റെ പ്രവര്‍ത്തന ശൈലി മാറ്റിയേ മതിയാവൂ എന്നാണ് പല കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായപ്പെടുന്നത്.

English summary
Karnataka By Poll: Rebellion inside Congress against Siddaramaiah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X