കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്‍വിയില്‍ മനസ്സ് തകര്‍ന്ന് കോണ്‍ഗ്രസ്... സിദ്ധരാമയ്യയും ദിനേഷ് ഗുണ്ടുറാവുവും രാജിവെച്ചു!!

Google Oneindia Malayalam News

ബംഗളൂരു : കര്‍ണാടകത്തില്‍ വലിയ ആവേശത്തോടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ക്കാണ് ഇത് വഴിയൊരുക്കുന്നത്. പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് സിദ്ധരാമയ്യയും സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവുമാണ്. ഇരുവരും രാജിവെക്കാന്‍ ഒരുങ്ങുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നത്.

അതേസമയം ഇരുവരും രാജിവെച്ചതായി സ്ഥിരീകരണമുണ്ട്. അധികം വൈകാതെ തന്നെ ഇവര്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. ഇരുവരുടെയും പുറത്താകലിലൂടെ ബിജെപിയുടെ വെല്ലുവിളിയും യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിന് ശേഷം സിദ്ധരാമയ്യക്ക് എല്ലാ പദവികളും നഷ്ടമാകുമെന്നാണ് ബിജെപി പ്രചാരണത്തില്‍ ഉന്നയിച്ചിരുന്നു. അത് പോലെ തന്നെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരിക്കുകയാണ്.

സിദ്ധരാമയ്യ രാജിവെച്ചു

സിദ്ധരാമയ്യ രാജിവെച്ചു

കോണ്‍ഗ്രസിന്റെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ കര്‍ണാടക പ്രതിപക്ഷ നേതൃ സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചിരിക്കുകയാണ്. കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിനേഷ് ഗുണ്ടുറാവുവും രാജിവെച്ചു. അതേസമയം ഇവരുടെ രാജി ഇതുവരെ പാര്‍ട്ടി അംഗീകരിച്ചിട്ടില്ല. ഉടന്‍ തന്നെ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സിദ്ധരാമയ്യ ഇക്കാര്യം വ്യക്തമാക്കും. ഉപതിരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ ഉപയോഗിച്ച തന്ത്രങ്ങളൊന്നും ഫലം കണ്ടില്ല.

കെസി വേണുഗോപാലുമായി ചര്‍ച്ച

കെസി വേണുഗോപാലുമായി ചര്‍ച്ച

കോണ്‍ഗ്‌സ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി ഇരുവരും സംസാരിച്ചെങ്കിലും, തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് ഇരുവരും വേണുഗോപാലിനെ അറിയിച്ചു. എന്നാല്‍ തല്‍ക്കാലം ഇവര്‍ നിലനില്‍ക്കേണ്ടതുണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇപ്പോള്‍ ഇവര്‍ രാജിവെച്ചാല്‍ അത് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ മൊത്തത്തില്‍ ബാധിക്കുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. നിയമസഭയില്‍ ശക്തമായ പ്രതിപക്ഷമായി പാര്‍ട്ടിയെ മാറ്റാന്‍ സിദ്ധരാമയ്യ വേണമെന്നാണ് നിലപാട്.

പിന്‍മാറാതെ സിദ്ധരാമയ്യ

പിന്‍മാറാതെ സിദ്ധരാമയ്യ

താന്‍ രാജിവെക്കുകയാണെന്ന് വാര്‍ത്താസമ്മേളനത്തിലും സിദ്ധരാമയ്യ ആവര്‍ത്തിച്ചു. ജനവിധി ഞങ്ങള്‍ അംഗീകരിക്കുകയാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്. പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഞാന്‍ രാജി പ്രഖ്യാപിക്കുകയാണ്. സോണിയാ ഗാന്ധിക്കും കെസി വേണുഗോപാലിനും എന്റെ രാജിക്കത്ത് അയക്കാന്‍ ഒരുങ്ങുകയാണ്. ദിനേഷ് ഗുണ്ടുറാവുവും സംസ്ഥാന അധ്യക്ഷ പദവി രാജിവെച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

പ്രചാരണം പാളി

പ്രചാരണം പാളി

സിദ്ധരാമയ്യയുടെ പ്രചാരണമാണ് കോണ്‍ഗ്രസിനെ ഇത്ര വലിയ തകര്‍ച്ചയിലേക്ക് നയിച്ചതെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്. ജാതി വോട്ടുകളെ ഒപ്പം നിര്‍ത്താനുള്ള നീക്കം രണ്ടാം തവണയാണ് സിദ്ധരാമയ്ക്ക് പിഴയ്ക്കുന്നത്. നേരത്തെ 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലിംഗായത്തുകളെ കൈയ്യിലെടുക്കാനുള്ള സിദ്ധരാമയ്യയുടെ നീക്കം കോണ്‍ഗ്രസിനെ തോല്‍വിയിലേക്ക് നയിച്ചിരുന്നു. ഇത്തവണ വൊക്കലിഗ വിഭാഗത്തെ അദ്ദേഹം ചൊടിപ്പിക്കുകയും ചെയ്തു. ഇതാണ് രാജിക്ക് പിന്നിലെ പ്രധാന കാരണം.

ഡികെ വരുമോ?

ഡികെ വരുമോ?

കോണ്‍ഗ്രസ് വൊക്കലിഗ വിഭാഗത്തിലുള്ളവര്‍ക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കണമെന്ന് വാശിപിടിച്ചിരുന്നു. അതുപോലെയാണ് ഫലം വന്നിരിക്കുന്നത്. ഇതോടെ അദ്ദേഹത്തിന് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വരാനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. വൊക്കലിഗ വിഭാഗത്തില്‍ വീരപരിവേഷമാണ് ശിവകുമാറിനുള്ളത്. ഇതും കൂടി മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുക. ഡികെ വരുമെന്ന അഭ്യൂഹങ്ങളും സംസ്ഥാന സമിതിയില്‍ സജീവമാണ്.

കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: ഒരാളൊഴികെ 11 വിജയികള്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്ന് യെഡിയൂരപ്പകര്‍ണാടക ഉപതിരഞ്ഞെടുപ്പ്: ഒരാളൊഴികെ 11 വിജയികള്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്ന് യെഡിയൂരപ്പ

English summary
karnataka bypolls 2019 siddaramiah resigned as opposition leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X