• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അങ്ങനെയങ്ങ് വിടില്ല, വിമതരെ പൂട്ടും: കര്‍ണാടകയില്‍ ഒരു മുഴം മുന്‍പേ നീട്ടിയെറിഞ്ഞ് കോണ്‍ഗ്രസ്

ബെംഗളൂരു: സംസ്ഥാന സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ സ്വാധീനിക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സജീവമാക്കി കര്‍ണാടക കോണ്‍ഗ്രസ്. തിര‍ഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മണ്ഡലങ്ങളില്‍ ശക്തമായ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നടത്തിവരുന്നത്.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നില്ലെങ്കിലും ‌‌‌‌സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ച് പ്രചാരണത്തില്‍ മുന്‍തൂക്കം നേടാനാണ് കോണ്‍ഗ്രസ് ലക്ഷമിടുന്നത്. ഇതിന്‍റെ ഭാഗമായി 8 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഒരു മാസം മുന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. വിശദാംശങ്ങള്‍ ഇങ്ങനെ..

വിമതരുടെ മണ്ഡലങ്ങളില്‍

വിമതരുടെ മണ്ഡലങ്ങളില്‍

സഖ്യസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് രാജിവെച്ച 15 എംഎല്‍എമാരുടെ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ ഒക്ടോബര്‍ 24 ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സുപ്രീംകോടതിയില്‍ കേസ് നടക്കുന്നതിനാല്‍ കമ്മീഷന്‍ തിരഞ്ഞെടുപ്പ് ഡിസംബറിലേക്ക് മാറ്റിവെക്കുകയായിരുന്നു.

നിയമപോരാട്ടം

നിയമപോരാട്ടം

എംഎല്‍എമാരുടെ രാജി സ്വീകരിക്കാതെ അന്നത്തെ സ്പീക്കര്‍ രമേഷ് കുമാര്‍ ഇവരെ അയോഗ്യരാക്കിയതാണ് ഇപ്പോഴത്തെ നിയമപോരാട്ടങ്ങള്‍ക്ക് വഴിവെച്ചത്. കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും പാര്‍ട്ടി ചിഹ്നത്തില്‍ വിമതരെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി നീക്കം.

വാഗ്ദാനം

വാഗ്ദാനം

ഉപതിരഞ്ഞെടുപ്പില്‍ വിമതര്‍ക്ക് സീറ്റ് നല്‍കുമെന്നും പന്ത്രണ്ടോളം പേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്നും വിമതര്‍ക്ക് നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു. 15 മണ്ഡലങ്ങളില്‍ ഏഴെണ്ണത്തില്‍ വിജയിക്കാനായില്ലെങ്കില്‍ സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് ഭീഷണി ഉയരുമെന്ന സാഹചര്യമാണുള്ളത്.

സ്ഥാനാര്‍ത്ഥികള്‍

സ്ഥാനാര്‍ത്ഥികള്‍

ഉപതിരഞ്ഞെടുപ്പില്‍ സീറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തണമെന്ന ഉറച്ച വാശിയിലാണ് കോണ്‍ഗ്രസും. അതുകൊണ്ട് തന്നെയാണ് വളരെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ഭീമണ്ണ നായിക് (യെല്ലാപുര), ബിഎച്ച് ബന്നിക്കോട്ട് (ഹിരെക്കേരൂര്‍), മുന്‍സ്പീക്കര്‍ കൊളീവാഡ് (റാണിബന്നൂര്‍), എം ആഞ്ജനപ്പ (ചിക്കബെല്ലാപ്പൂര്‍) എം.നാരായണ സാമി(ആര്‍കെ പുരം), എം ശിവരാജ് (മഹാലക്ഷ്മി ലേ ഔട്ട്), പ്തമാവതി സുരേഷ് (ഹൊസ്കോട്ടെ), എച്ച് പി മഞ്ജുനാഥ് (ഹുന്‍സൂര്‍) എന്നിവരുള്‍പ്പടുന്ന പട്ടികയാണ് പ്രഖ്യാപിച്ചത്.

ദേശീയ നേതൃത്വത്തിന്‍റെ അംഗീകാരം

ദേശീയ നേതൃത്വത്തിന്‍റെ അംഗീകാരം

തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകരത്തിന് ശേഷമായിരുന്നു സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. ഹെബ്ബാളില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ബൈരതി രതീഷിന്‍റെ ഭാര്യയാണ് പത്മാവതി സുരേഷ്.

പ്രഖ്യാപിക്കാനുള്ളത്

പ്രഖ്യാപിക്കാനുള്ളത്

യശ്വന്തപുര, ശിവാജി നഗര്‍, കഗ്വഡ്, ഗോഖക്, അത്താണി, വിജയ നഗര, കെആര്‍ പേട്ട് എന്നീ മണ്ഡലങ്ങളിലാണ് ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഈ മാസം 11 നാണ് നിയമസഭാ തിര‍ഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം നിലവില്‍ വരിക. 2 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

ആശങ്കയും പ്രതീക്ഷയും

ആശങ്കയും പ്രതീക്ഷയും

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച മുതിര്‍ന്ന നേതാക്കളെയാണ് ഉപതിരഞ്ഞെടുപ്പില്‍ നേരിടേണ്ടത് എന്നതാണ് കോണ്‍ഗ്രസിന്‍റെ ആശങ്ക വര്‍ധിപ്പിക്കുന്നത്. അതേസമയം, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂറുമാറിയ നേതാക്കള്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

ജനം തിരിച്ചടി നല്‍കും

ജനം തിരിച്ചടി നല്‍കും

പാര്‍ട്ടിയെ ചതിച്ച് കൂറുമാറിയ നേതാക്കള്‍ക്ക് മണ്ഡലത്തിലെ ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്. ജെഡിഎസുമായി സഖ്യമില്ലാതെയാണ് കോണ്‍ഗ്രസ് ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ജെഡിഎസും

ജെഡിഎസും

മുഴുവന്‍ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് ജെഡിഎസും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സുപ്രീംകോടതി വിധി വരുന്നത് വരെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം. കോടതി വിധി അനുകൂലമാവുമെന്ന് പ്രതീക്ഷയില്‍ വിമതരും അവരുടെ മണ്ഡലങ്ങളില്‍ അനൗദ്യോഗിക പ്രചാരണം തുടങ്ങിയിട്ടുണ്ട്.

താനില്ലെങ്കില്‍ മകന്‍

താനില്ലെങ്കില്‍ മകന്‍

അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എ എംടിബി നാഗരാജ് മണ്ഡലത്തില്‍ പര്യടനം തുടങ്ങിയിട്ട് ആഴ്ച്ചകളായി. കോടതി വിധി പ്രതികൂലമായാല്‍ മകനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും എംടിബി നാഗരാജ് ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സീറ്റ് കഴിഞ്ഞ തവണ മത്സരിച്ച ശരത് ഗൗഡക്ക് തന്നെ നല്‍കണമെന്നാണ് ബിജെപി പ്രാദേശിക ഘടത്തിന്‍റെ ആവശ്യം.

ഭാര്യ വരട്ടെ

ഭാര്യ വരട്ടെ

കോടതിയില്‍ നിന്ന് അനുകൂല വിധിയില്ലെങ്കില്‍ ഭാര്യയും ബെംഗളൂരു കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയറുമായ ഹേമലതയെ മത്സരിപ്പിക്കണമെന്നാണ് ബെംഗളൂരുവിലെ മഹാലക്ഷ്മി ലേ ഔട്ട് മണ്ഡലത്തിലെ അയോഗ്യനാക്കപ്പെട്ട എംഎല്‍എ ഗോപാലയ്യയും ബിജെപിയോട് ആവശ്യപ്പെട്ടിട്ടൂണ്ട്.

ബിജെപി ശ്രമം

ബിജെപി ശ്രമം

തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാനാണ് ബിജെപിയും ശ്രമിക്കുന്നത്. നേതാക്കളുമായി മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിച്ച് വരികയാണ്. സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ ഇരുപക്ഷവും അഭിമാനപോരാട്ടമാണ് ഡിസംബര്‍ അഞ്ചിന് നടക്കാന്‍ പോവുന്നത്.

പുരുഷ ലൈംഗികത്തൊഴിലാളികളെ സ്വാധീനിക്കാന്‍ ലഹരി വാഗ്ദാനം; ഇന്ത്യന്‍ വംശജനായ എംപിക്ക് സസ്പെന്‍ഷന്‍

പ്രശാന്തിന്‍റെ വിജയത്തിന് പിന്നിലെ 10 മുഖ്യകാരണങ്ങള്‍; എന്‍എസ്എസ് വെല്ലുവിളി വിദഗ്ധമായി മറികടന്നു

English summary
Karnataka Bypolls: Congress Names 8 Candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X