കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ദിവസം! കര്‍ണാടകത്തില്‍ അട്ടിമറി? ഗുരുഗ്രാമിലെ എംഎല്‍എമാരെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റി

  • By
Google Oneindia Malayalam News

രണ്ടാം ഓപ്പറേഷന്‍ താമര പുറത്തെടുത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കര്‍ണാടകത്തില്‍ അധികാരത്തില്‍ ഏറാനുള്ള ബിജെപി ശ്രമങ്ങളെ കോണ്‍ഗ്രസ് അമ്പേ പരാജയപ്പെടുത്തിയിരുന്നു. അതൃപ്തരായ കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് മുംബൈയിലെ ഹോട്ടലില്‍ ബിജെപി എത്തിച്ചെങ്കിലും അവരില്‍ ചിലര്‍ക്ക് മന്ത്രി സ്ഥാനം ഓഫര്‍ ചെയ്ത് കോണ്‍ഗ്രസ് സ്വന്തം പാളയത്തിലേക്ക് തിരികെ എത്തിച്ചു.

എല്ലാ എംഎല്‍എമാരും തങ്ങള്‍ക്കൊപ്പം തന്നെയുണ്ടെന്ന് ഉറപ്പാക്കാന്‍ വെള്ളിയാഴ്ച കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേര്‍ന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ക്ക് സിദ്ധരാമയ്യ വിപ്പ് നല്‍കി.എന്നാല്‍ നാല് എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ഇതോടെ തങ്ങളുടെ ബാക്കി വരുന്ന എംഎല്‍എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റി. അതേസമയം അവസാന ശ്രമം പൊളിഞ്ഞിട്ടും ചില പ്രതീക്ഷകള്‍ ബിജെപി നേതാവ് യെദ്യൂരപ്പ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഗുരുഗ്രാമില്‍ തുടരുന്ന എംഎല്‍എമാരെ മറ്റൊരു റിസോര്‍ട്ടിലേക്ക് മാറ്റി രണ്ട് ദിവസം കൂടി അവിടെ തുടരാനാണ് യെദ്യൂരപ്പയുടെ നിര്‍ദ്ദേശം. വിശദാംശങ്ങള്‍ ഇങ്ങനെ

എംഎല്‍എമാരെ ഈഗിള്‍ടണ്ണിലേക്ക് കടത്തി

എംഎല്‍എമാരെ ഈഗിള്‍ടണ്ണിലേക്ക് കടത്തി

നിയമസഭാ കക്ഷിയോഗത്തില്‍ നിന്ന് നാല് എംഎല്‍എമാര്‍ വിട്ട് നിന്നതോടെ വെള്ളിയാഴ്ച രാത്രിയാണ് ബാക്കി വരുന്ന എംഎല്‍എമാരെ കോണ്‍ഗ്രസ് ബെംഗളൂരുവിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റിയത്. ഇവരോട് രണ്ട് ദിവസം കൂടി തുടരാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം.

എംഎല്‍എമാര്‍ക്ക് നോട്ടീസ്

എംഎല്‍എമാര്‍ക്ക് നോട്ടീസ്

രണ്ട് ദിവസം മുതിര്‍ന്ന നേതാക്കള്‍ എംഎല്‍എമാരുമായി ചര്‍ച്ച നടത്തുകയും നിലനില്‍ക്കുന്ന അതൃപ്തികള്‍ പരിഹരിക്കുകയുമാണ് ഉദ്ദേശം. ഇതിനിടെ യോഗത്തില്‍ നിന്ന് വിട്ട് നിന്ന എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസ് നോട്ടീസ് നല്‍കി.

ബിജെപി എംഎല്‍എല്‍ മറ്റൊരു റിസോര്‍ട്ടില്‍

ബിജെപി എംഎല്‍എല്‍ മറ്റൊരു റിസോര്‍ട്ടില്‍

അതേസമയം വരുന്ന ദിവസങ്ങളില്‍ സര്‍ക്കാരില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് യെദ്യൂരപ്പ ആവര്‍ത്തിച്ചു. നാല് എംഎല്‍എമാര്‍ നിയമസഭാ യോഗത്തില്‍ നിന്ന് വിട്ട് നിന്നത് അതിന്‍റെ സൂചനയാണെന്നും യെദ്യൂരപ്പ പറഞ്ഞു. നേരത്തേ ശനിയാഴ്ച രാവിലെയോടെ ബിജെപി എംഎല്‍എമാരോട് ഗുരുഗ്രാമില്‍ നിന്ന് വരാന്‍ യെദ്യൂരപ്പ ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ രണ്ട് ദിവസം കൂടി തുടരാന്‍ അവരോട് നിര്‍ദ്ദേശിച്ചെന്നാണ് വിവകം.

മാറ്റിയത് 25 പേരെ

മാറ്റിയത് 25 പേരെ

രണ്ട് ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെയ്ക്കും. തന്‍റെ നിര്‍ദ്ദേശം ലഭിക്കും വരെ റിസോര്‍ട്ടില്‍ തുടരണം, യെദ്യൂരപ്പ പറഞ്ഞതായി എംഎല്‍എമാര്‍ വ്യക്തമാ്കി. ഗുരുഗ്രാമില്‍ തുടരുന്ന 90 ​എംഎല്‍എമാരില്‍ 25 പേരെ മറ്റൊരു റിസോര്‍ട്ടിലേക്ക് മാറ്റി.

സമയം അവസാനിച്ചു

സമയം അവസാനിച്ചു

നിലവില്‍ അവരെ ബിസാര്‍ അക്ബര്‍പൂര്‍ ഗ്രാമത്തിലുള്ള ലെമണ്‍ ട്രീ ഹോട്ടലിലേക്കാണ് മാറ്റിയിരിക്കുന്നത്. നേരത്തേ ജനവരി 18 വരെയാണ് ഗുരുഗ്രാമില്‍ ഹോട്ടല്‍ ബുക്ക് ചെയ്തിരുന്നത്. 19 ന് കര്‍ണാടകത്തില്‍ പൊട്ടിത്തെറി നടക്കുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍.

എംഎല്‍എമാര്‍ രാജിവെയ്ക്കും

എംഎല്‍എമാര്‍ രാജിവെയ്ക്കും

ഇത് നടക്കാതായതോടെയാണ് വീണ്ടും മറ്റൊരു ഹോട്ടലില്‍ റൂമെടുത്ത് എംഎല്‍എമാരെ അവിടേക്ക് മാറ്റിയത്. ജനവരി 14 മുതല്‍ എംഎല്‍എമാര്‍ ഗുരുഗ്രാമിലായിരുന്നു. അതേസമയം നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കാതിരുന്ന എംഎല്‍എമാര്‍ ഇന്ന് വൈകീട്ടോടെ രാജിവെച്ചേക്കുമെന്നാണ് വിവരം.

മുങ്ങിയത് നാല് പേര്‍

മുങ്ങിയത് നാല് പേര്‍

കോണ്‍ഗ്രസ് എം.എല്‍.എമാരായ രമേഷ് ജാര്‍കിഹോളി, ബി. നാഗേന്ദ്ര, ഉമേഷ് ജാധവ്, മഹേഷ് കുമതഹള്ളി എന്നിവരാണ് യോഗത്തില്‍ നിന്ന് വിട്ട് നിന്നത്. ഇവര്‍ ഇന്ന് വൈകീട്ടോടെ രാജി സമര്‍പ്പിക്കുമെന്നാണ് വിവരം.

അവിശുദ്ധ കൂട്ടുകെട്ട്

അവിശുദ്ധ കൂട്ടുകെട്ട്

അതിനിടെ സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപി ശ്രമിക്കുന്നില്ലെന്ന് യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടകത്തില്‍ അവിശുദ്ധ കൂട്ടുകെട്ടാണ്. ഇരു പാര്‍ട്ടികളിലും അസംതൃപ്തി പുകയുന്നുണ്ട്.

20 മുതല്‍ 25 എംഎല്‍എമാര്‍

20 മുതല്‍ 25 എംഎല്‍എമാര്‍

വരും ദിവസങ്ങളില്‍ ബാഹ്യ ഇടപെടലുകള്‍ ഇല്ലാതെ തന്നെ സര്‍ക്കാര്‍ താഴെവീഴുമെന്നും യെദ്യൂരപ്പ പറഞ്ഞു. 20 മുതല്‍ 25 വരെ എംഎല്‍എമാര്‍ രാജിവെയ്ക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.

50-70 കോടി വാഗ്ദാനം ചെയ്തു

50-70 കോടി വാഗ്ദാനം ചെയ്തു

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 50-70 കോടി വാഗ്ദാനം ചെയ്ത് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ആരോപിച്ചു.

English summary
Karnataka Congress: Rebel MLAs may resign today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X