ജെഡിഎസ് എംഎൽഎമാരെ കൊച്ചിയിലെ റിസോർട്ടിലേക്ക് കടത്തും!പ്രചോദനമായത് കേരള ടൂറിസത്തിന്റെ ട്രോൾ ട്വീറ്റ്

  • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: കുതിരക്കച്ചവടത്തിന് അരങ്ങൊരുങ്ങിയ കർണാടകയിൽ എംഎൽഎമാർ കൈവിട്ടു പോകാതിരിക്കാൻ ജെഡിഎസിന്റെ തീവ്രശ്രമം. തങ്ങളുടെ എംഎൽഎമാരെ ബിജെപി ചാക്കിട്ടുപിടിക്കാൻ ശ്രമം ആരംഭിച്ചതിനാൽ 38 പേരെയും കേരളത്തിലേക്ക് മാറ്റാനാണ് ജെഡിഎസിന്റെ തീരുമാനം. ബുധനാഴ്ച ഉച്ചയോടെ തന്നെ ജെഡിഎസിന്റെ മുഴുവൻ എംഎൽഎമാരെയും കൊച്ചിയിലെത്തിക്കും. നഗരത്തിലെ പ്രമുഖ റിസോർട്ടിലായിരിക്കും ഇവരെ താമസിപ്പിക്കുക.

jdstokerala

കർണാടകയിലെ എംഎൽഎമാരെ കേരളത്തിലേക്ക് ക്ഷണിച്ചുള്ള കേരള ടൂറിസത്തിന് ട്വീറ്റ് വൈറലായതിന് പിന്നാലെയാണ് ജെഡിഎസ് തങ്ങളുടെ സുരക്ഷിത കേന്ദ്രമായി കേരളത്തെ തിരഞ്ഞെടുത്തതെന്നതും ശ്രദ്ധേയമാണ്. സുരക്ഷിതവും മനോഹരവുമായ കേരളത്തിലെ റിസോർട്ടുകളിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു എന്നായിരുന്നു കേരള ടൂറിസത്തിന്റെ ട്രോൾ ട്വീറ്റ്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം കേരള ടൂറിസം ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

kerala

ജെഡിഎസ്-കോൺഗ്രസ് സഖ്യത്തെ തകർക്കാൻ ബിജെപി നേതാക്കൾ പതിനെട്ടടവും പയറ്റുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്താണ് ബിജെപി നേതാക്കൾ കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത്. ബിജെപി നേതാക്കൾ തങ്ങളെ സമീപിച്ചതായി രണ്ട് കോൺഗ്രസ് എംഎൽഎമാരും ഒരു ജെഡിഎസ് എംഎൽഎയും മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
karnataka; All JDS MLAs to be taken to Kerala.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X