കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ വിലപോകുമോ ജാതി രാഷ്ട്രീയം??

  • By Desk
Google Oneindia Malayalam News

കര്‍ണ്ണാടകയില്‍ എക്കാലത്തേയും പോലെ ഇത്തവണയും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ചര്‍ച്ചയാകുന്നത് ജാതിയും പ്രാദേശികതയും തന്നെ. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പിന്നിടുമ്പോള്‍ ജാതീയതയും വര്‍ഗീയതയും പാര്‍ട്ടികള്‍ വിളവെടുപ്പിനായി ഉപയോഗിക്കുന്ന കാഴ്ചയാണ് കാണുന്നത്.ഇത്തരത്തില്‍ സമുദായങ്ങളെ തിരഞ്ഞെടുപ്പിന് കൂട്ട് പിടിക്കുമ്പോള്‍ ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങളില്‍ നിന്ന് പാര്‍ട്ടികള്‍ അകന്നുപോകുന്നു. മുഖ്യപാര്‍ട്ടികളുടെ കേന്ദ്ര നേതാക്കളെല്ലാം തന്നെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കര്‍ണ്ണാടകയില്‍ എത്തി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി 20 ദിവസം കര്‍ണാടകത്തില്‍ ചെലവിട്ടു. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആറുതവണ സംസ്ഥാനത്ത് പ്രചരണത്തിനായി എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി.യുടെ മൂന്ന് മെഗാറാലിയില്‍ പങ്കെടുത്തു.എന്നാല്‍ നേതാക്കളെല്ലാം മുന്‍ഗണന നല്‍കിയത് സമുദായമഠങ്ങളും ക്ഷേത്രങ്ങളും ദര്‍ഗകളും സന്ദര്‍ശിക്കാനായിരുന്നു. ഈ ദിവസങ്ങളിലെല്ലാം മഠാധിപതികളുടെ ആശീര്‍വാദത്തിനായി നേതാക്കളുടെ തിക്കും തിരക്കുമായിരുന്നു.ഇത്തവണ കോണ്‍ഗ്രസ്സ് പ്രതീക്ഷയര്‍പ്പിക്കുന്നത് ലിംഗായത്ത് വിഭാഗത്തെയാണ്. 17 ശതമാനം വരുന്ന ആ പ്രബല വിഭാഗത്തിന് പ്രത്യേക മതപദവി നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കരിന്റെ നടപടി ് ബിജെപിയെ ആശങ്കയിലാക്കി.അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി പിന്നീട്് വീരശൈവ ലിംഗായത്ത് വിഭാഗത്തെ കൂടെനിര്‍ത്താന്‍ ശ്രമം നടത്തി....

vote

ലിംഗായത്ത് നേതാവായ ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയാകുന്നത് തടയുന്നതിന് വേണ്ടിയാണ് പ്രത്യേകമത പദവി നല്‍കിയതെന്ന് അമിത് ഷാ വാദിച്ചു. കോണ്‍ഗ്രസിന് വോട്ടുചെയ്താല്‍ ലിംഗായത്തിന് മുഖ്യമന്ത്രിയെ കിട്ടില്ല.മുഖ്യമന്ത്രിയെ കിട്ടണമെങ്കില്‍ ബി.ജെ.പി.ക്ക് വോട്ടുചെയ്യണം. 1990ല്‍ ലിംഗായത്ത് നേതാവായ വീരേന്ദ്ര പാട്ടീലിനെ കോണ്‍ഗ്രസ് മാറ്റിയതും ബിജെപി മഠാധിപതികളെ ഓര്‍മപ്പെടുത്തി. സര്‍ക്കാറിനോട് അകന്നുനില്‍ക്കുന്ന വീരശൈവരെ കൂട്ടുപിടിച്ച് അമിത് ഷാ നടത്തുന്ന നീക്കം വിജയിക്കുമോയെന്ന് കാത്തിരുന്ന് കാണാം.ലിംഗായത്തിന് പ്രത്യേക മതപദവി നല്‍കിയതോടെ എട്ടു ശതമാനം വരുന്ന വൊക്കലിഗ സമുദായം കോണ്‍ഗ്രസിനെതിരേ തിരിഞ്ഞിരിക്കുകയാണ്. വൊക്കലിഗ സമുദായത്തെ ധ്രുവീകരിക്കുന്നത് ജനതാദള്‍ എസാണ്. ജനതാദള്‍ വൊക്കലിഗ പാര്‍ട്ടിയാണെന്നാണ് അറിയപ്പെടുന്നത്. ജനതാദള്‍ എസ്. നേതാവ് എച്ച്.ഡി. ദേവഗൗഡ വൊക്കലിഗ ധ്രുവീകരണത്തിന് നേതൃത്വം നല്‍കി.

തെക്കന്‍ജില്ലകളില്‍ വൊക്കലിഗ നിര്‍ണായകശക്തിയാണ്. അധികാരം നിലനിര്‍ത്താന്‍ 61 മണ്ഡലമുള്ള തെക്കന്‍ജില്ലകള്‍ കോണ്‍ഗ്രസിന് നിര്‍ണായകമാണ്. ഇവിടെ മല്‍സരം കോണ്‍ഗ്രസും ജനതാദള്‍ എസും തമ്മിലാണ് സിദ്ധരാമയ്യ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ വൊക്കലിഗ കോണ്‍ഗ്രസിനെതിരേ വോട്ടുചെയ്യമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.മൈസൂരു മേഖലയില്‍ വൊക്കലിഗ നേതാക്കളായ എസ്.എം. കൃഷ്ണ ബി.ജെ.പി.യിലേക്ക് ചേക്കേറിയതും കോണ്‍ഗ്രസിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.ലിംഗായത്ത് വൊക്കലിഗ സമുദായങ്ങള്‍ പോലെ തന്നെ കുറുമ്പ, വല്‍മീകി തുടങ്ങി പിന്നാക്ക ദളിത് വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും നിര്‍ണയാകശക്തിയാണ്. 24 ശതമാനം വരുന്ന ദളിത്പിന്നാക്ക വിഭാഗങ്ങള്‍ പരമ്പരാഗതമായി കോണ്‍ഗ്രസിനെയാണ് പിന്തുണയ്ക്കുന്നത്. 12 ശതമാനം വരുന്ന മുസ്‌ലിം വിഭാഗത്തിന്റെ പിന്തുണയിലും കോണ്‍ഗ്രസിന് ആത്മവിശ്വാസമുണ്ട്. 26 മണ്ഡലങ്ങളില്‍ മുസ്‌ലിംവോട്ടുകള്‍ നിര്‍ണായമാണ്. ദളിത് പിന്നാക്ക സമുദായങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും കൂട്ടായ്മയായ അഹിന്ദ കോണ്‍ഗ്രസിന്റെ ശക്തിയാണ്. ജാതീയതയുടെ മുതലെടപ്പ് തന്നെയാകും ഇത്തവണയും കര്‍ണാടക തെരഞ്ഞെടുപ്പ് എന്നതില്‍ ഒരു സംശയവുമില്ല...

English summary
karnataka election and religious discrimination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X