മദനിക്ക് മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാകില്ല?പോകുന്നത് ചുറ്റിക്കറങ്ങാനെന്ന് സർക്കാർ!ഉമ്മയെ കാണാനും

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

ബെംഗളൂരു: മകന്റെ വിവാഹത്തിൽ പങ്കെടുക്കാനും രോഗിയായ മാതാവിനെ കാണാനും ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി പിഡിപി ചെയർമാൻ അബ്ദുനാസർ മദനി നൽകിയ അപേക്ഷയെ കർണ്ണാടക സർക്കാർ എതിർത്തു. വിവാഹത്തിൽ പങ്കെടുക്കാൻ പോകണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.

മഞ്ജു വാര്യരുടെ അമേരിക്കൻ യാത്ര റദ്ദാക്കണമെന്ന് പോലീസ്!മഞ്ജു പോകുന്നില്ല, കേസിൽ പുതിയ ട്വിസ്റ്റ്!

ഇത് ശരിയാകില്ലെന്ന് ഡിവൈഎഫ്ഐ താക്കീത്! എഎൻ ഷംസീർ മുട്ടുമടക്കി! മകനെ സർക്കാർ സ്കൂളിൽ ചേർക്കും....

മകൻ ഹാഫിസ് ഉമർ മുക്താറിന്റെ വിവാഹത്തിൽ പങ്കെടുക്കാനും രോഗിയായ ഉമ്മയെ കാണാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മദനി കർണ്ണാടക എൻഐഎ ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. മദനിയുടെ അപേക്ഷ സ്വീകരിച്ച ഹൈക്കോടതി സർക്കാരിനോട് നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിരുന്നു. മദനിയുടെ ജാമ്യാപേക്ഷയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിലാണ് വിവാഹത്തിൽ പങ്കെടുക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ രോഗിയായ ഉമ്മയെ കാണാൻ പോകുന്ന കാര്യം പരിഗണിക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

അഴിമതിയിൽ മുങ്ങി കേരളത്തിലെ ബിജെപി! മെഡിക്കൽ കോളേജ് അഴിമതിയിലൂടെ നേതാക്കൾ തട്ടിയത് അഞ്ച് കോടി...

മകന്റെ വിവാഹത്തിന്...

മകന്റെ വിവാഹത്തിന്...

ആഗസ്റ്റ് 9ന് തലശേരി മുനിസിപ്പൽ ടൗൺ ഹാളിലാണ് മദനിയുടെ മകൻ ഹാഫിസ് ഉമർ മുക്താറിന്റെ വിവാഹം. ഈ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാണ് മദനിയുടെ പ്രധാന ആവശ്യം.

ആഗസ്റ്റ് ഒന്നു മുതൽ...

ആഗസ്റ്റ് ഒന്നു മുതൽ...

മകന്റെ വിവാഹത്തിൽ പങ്കെടുക്കാനും, രോഗിയായ ഉമ്മയെ കാണാനും ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് മദനി കോടതിയെ സമീപിച്ചത്. ആഗസ്റ്റ് ഒന്നു മുതൽ ഇരുപത് വരെ നാട്ടിൽ പോകാൻ അനുവദിക്കണമെന്നായിരുന്നു മദനിയുടെ അപേക്ഷ.

എതിർത്ത് കർണ്ണാടക സർക്കാർ...

എതിർത്ത് കർണ്ണാടക സർക്കാർ...

മദനിയുടെ ജാമ്യാപേക്ഷയിൽ നിലപാട് വ്യക്തമാക്കാൻ കോടതി കർണ്ണാടക സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇതനുസരിച്ച് നൽകിയ സത്യവാങ്മൂലത്തിലാണ് മദനിയുടെ ജാമ്യാപേക്ഷയെ സർക്കാർ എതിർത്തത്.

മദനി പോകുന്നത് ചുറ്റിക്കറങ്ങാൻ...

മദനി പോകുന്നത് ചുറ്റിക്കറങ്ങാൻ...

മകന്റെ വിവാഹത്തിൽ പങ്കെടുക്കാനെന്ന വ്യാജേന കേരളത്തിൽ ചുറ്റിക്കറങ്ങാനാണ് മദനി പോകുന്നതെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നുമാണ് സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. വിവാഹത്തിന് പോകണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സർക്കാർ തീർത്തുപറഞ്ഞിട്ടുണ്ട്.

ഉമ്മയെ കാണാൻ...

ഉമ്മയെ കാണാൻ...

വിവാഹത്തിൽ പങ്കെടുക്കണമെന്ന ആവശ്യത്തെ എതിർത്ത സർക്കാർ, രോഗിയായ ഉമ്മയെ കാണാൻ പോകണമെന്ന ആവശ്യം പരിഗണിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മയെ സന്ദർശിക്കാൻ മാത്രമാണ് കഴിഞ്ഞ തവണ സുപ്രീംകോടതി ജാമ്യം നൽകിയതെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഹാജരായത്...

ഹാജരായത്...

പിഡിപി ചെയർമാൻ അബ്ദുനാസർ മദനിക്ക് വേണ്ടി പ്രമുഖ അഭിഭാഷകരായ ടോണി സെബാസ്റ്റ്യൻ, പി ഉസ്മാൻ എന്നിവരാണ് കോടതിയിൽ ഹാജരായത്.

വാദം കേൾക്കുന്നത് വ്യാഴാഴ്ച...

വാദം കേൾക്കുന്നത് വ്യാഴാഴ്ച...

മദനിയുടെ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു. ജഡ്ജി ശിവണ്ണയാണ് ഹർജിയിൽ വാദം കേൾക്കുക.

English summary
karnataka government opposed madani's bail request.
Please Wait while comments are loading...