Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണ്ണാടകയിൽ തൂക്കുമന്ത്രിസഭ; കോൺഗ്രസ് വലിയ ഒറ്റകക്ഷി, എബിപി സർവ്വെ പുറത്ത്!!

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് ഭരണം തുടരുമെന്നും കോൺഗ്രസായിരിക്കും ഏറ്റവും വലിയ ഒറ്റ കക്ഷിയെന്നും എബിപി ന്യൂസ്-സിഎസ്ഡിഎസ് സർവ്വെ. കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ജെഡി(എസ്)-ബിഎസ്പി കക്ഷികൾ നല്ല പ്രകടനം കാഴ്ചവെക്കുമെന്നും സർവ്വെയിൽ പറയുന്നു. 225 നിയോജക മണ്ഡലത്തിൽ കോൺഗ്രസിന് 97 സീറ്റ് ലബിക്കുമെന്ന് സർവ്വെയിൽ പറയുന്നു. അതേസമയം ബിജെപി 84 സീറ്റ് നേടുമെന്നും സർവ്വെയിൽ പറയുന്നു.

അതേസമയം മുൻ പ്രധാനമന്ത്രി എച്ചടി ദേവഗൗഡയുടെ ജനത ദൾ സെക്യുലർ 37 സീറ്റ് വരെ കരസ്ഥമാക്കുമെന്നും സർവ്വെയിൽ വ്യക്തമാക്കുന്നു. കോൺഗ്രസിന് 38 ശതമാനം വോട്ട് ലഭിക്കും. ബജെപിക്ക് 33 ശതമാനം ലഭിക്കും. ജെഡിഎസും ബിഎസ്പിയും 22 ശസതമാനം വീതം വോട്ടുകൾ നേടുമെന്നും സർവ്വെ പറയുന്നു. സംസ്ഥാനത്തെ 40 ശതമാനം കർഷകരും സിദ്ധരാമയ്യയെ പിന്തുണയ്ക്കുമ്പോൾ 31 ശതമാനവും ബിജെപിയെയാണ് പിന്തുണയ്ക്കുന്നത്.

കർഷക ആത്മഹത്യ

കർഷക ആത്മഹത്യ

2015ൽ കർഷക ആത്മഹത്യയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു കർണാടക. ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയുമായിരുന്നു. എങ്കിലും കർഷകരുടെ പിന്തുണ കോൺഗ്രസിനാണ് ലഭിക്കുന്നത്. കോൺഗ്രസിന്റെ പ്രകടന പത്രികയിലും കർഷക വായ്പയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കർണാടക കോൺഗ്രസിൽ നിന്നും സിദ്ധരാമയ്യയെ തന്നെയാണ് അടുത്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുന്നത്. 33 ശതമാനം പേരും കോൺഗ്രസ് ജയിച്ചാൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ്.

ലിംഗായത്തുകൾ

ലിംഗായത്തുകൾ

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ 27 ശതമാനം ആളുകളുടെ പിന്തുണയ്ക്കുന്നില്ല. അതേസമയം 22 ശതമാനം ആളുകൾ ദേവഗൗഡയുടെ മകൻ എച്ച്ഡി കുമാരസ്വാമിയെ പിന്തുണയ്ക്കുന്നവരാണ്. വികസനവും മറ്റ് കാര്യങ്ങളെയും പ്രാധാന്യത്തോടെ കാണുന്നവരാണ് 29 ശതമാനം ആളുകളും. അതേസമയം ലിംഗായത്തുകളിൽ 61 ശതമാനവും ബിജെപിയെയാണ് പിന്തുണയ്ക്കുന്നതെന്നും സർവ്വെയിൽ പറയുന്നു.

സിദ്ധരാമയ്യുയുടെ പ്രവർത്തനം

സിദ്ധരാമയ്യുയുടെ പ്രവർത്തനം

മുഖ്യമന്ത്രി എന്ന നിലയിൽ സിദ്ധരാമയ്യയുടെ പ്രവർത്തനങ്ങളിൽ 29 ശതമാനം ആളുകളും തൃപ്തരാണ്. മെയ് 12നാണ് കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ദിവസം കഴിഞ്ഞാൽ ഫലവും പുറത്തുവരും. 2013ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 113 സീറ്റാണ് കോൺഗ്രസ് നേടിയത്. 50 സീറ്റ് ബിജെപിയും 40 സീറ്റ് ജെഡിഎസും നേടിയിരുന്നു. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് കർണാടകയിൽ നടക്കാൻ പോകുന്നത്.

സി ഫോർ സർവ്വെ

സി ഫോർ സർവ്വെ

അതേസമയം സി ഫോർ നടത്തിയ സർവ്വെയിലും കോൺഗ്രസ് ഭരണം തുടരും എന്ന്തന്നെ പ്രവചിച്ചിരുന്നു. നേരത്തെ പുറത്തുവന്ന അഭിപ്രായ സര്‍വ്വെകള്‍ കര്‍ണാടകയില്‍ തൂക്കു സഭ വരുമെന്നാണ് പ്രവചിച്ചിരുന്നത്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാന്‍ സാധിക്കുന്ന ഭൂരിപക്ഷം നിയമസഭയില്‍ ലഭിക്കുമെന്നാണ് സി ഫോര്‍ സര്‍വ്വെയില്‍ വ്യക്തമാകുന്നത്. 118 മുതല്‍ 128 സീറ്റ് വരെ കോണ്‍ഗ്രസിന് ലഭിക്കും. നേരത്തെ കോണ്‍ഗ്രസിനും ബിജെപിക്കും ഒറ്റയ്ക്ക് ഭൂരപക്ഷം ലഭിക്കില്ലെന്നായിരുന്നു ചില സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നത്.

ജെഡിഎസ് നിർണ്ണായകശക്തി

ജെഡിഎസ് നിർണ്ണായകശക്തി

ബിജെപിക്ക് 63 നും 73നുമിടയില്‍ സീറ്റ് ലഭിക്കുമെന്ന് സര്‍വ്വെ വ്യക്തമാക്കിയിരുന്നു. ദേവഗൗഡയുടെ ജെഡിഎസിന് 29- 36 സീറ്റ് ലഭിക്കും. ജെഡിഎസ് മൂന്നാം സ്ഥാനത്താകുമെന്നും സി ഫോർ സര്‍വ്വെയില്‍ പറയുന്നു. കോണ്‍ഗ്രസിനും ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന് നേരത്തെ ചില സര്‍വ്വെ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നു. അങ്ങനെ സംഭവിക്കുമ്പോള്‍ മൂന്നാംസ്ഥാനത്തെത്തുന്ന ജെഡിഎസ് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക ശക്തിയാകുമെന്നായിരുന്നു പ്രവചനങ്ങള്‍. എന്നാല്‍ സിഫോര്‍ സര്‍വ്വെയിലും ജെഡിഎസ് മൂന്നാം സ്ഥാനത്തെത്തുമെന്ന് തന്നെയാണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+