Get Updates
Get notified of breaking news, exclusive insights, and must-see stories!

38 തവണ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്; വ്യാജമെന്ന് മന്ത്രി, കര്‍ണാടക 'ശാന്തം'

ബെംഗളൂരു: കര്‍ണാടകയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം നടക്കുന്നില്ലെന്ന് മന്ത്രി അശ്വത് നാരായണ്‍. പ്രചാരണം വ്യാജമാണെന്നും വീഡിയോകള്‍ കെട്ടിച്ചമച്ചതാണെന്നും മന്ത്രി അവകാശപ്പെട്ടു. കര്‍ണാടക പൂര്‍ണമായും സമാധാനം നിലനില്‍ക്കുന്ന സംസ്ഥാനമാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. ക്രിസ്ത്യാനികള്‍ ആയതുകൊണ്ട് ആരും ആക്രമിക്കപ്പെടുന്നില്ലെന്നും മന്ത്രി പറഞ്ഞു.

കര്‍ണാടകയില്‍ പലയിടത്തും ക്രിസ്ത്യാനികള്‍ക്കും ചര്‍ച്ചുകള്‍ക്കും നേരെ ആക്രമണം നടക്കുന്ന വാര്‍ത്തകള്‍ വന്നിരുന്നു. ചര്‍ച്ചുകള്‍ ആക്രമിക്കപ്പെട്ടതും വിശ്വാസികളെ മര്‍ദ്ദിച്ചതുമായ വാര്‍ത്തകളും വന്നു. ഇതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചാണ് ആക്രമണങ്ങള്‍ നടക്കുന്നത്. ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍. പല സംഭവങ്ങളും പോലീസ് ഇടപെടലിലേക്ക് നയിച്ചിരുന്നു.

k

കഴിഞ്ഞ സെപ്തംബര്‍ മുതല്‍ കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം വലിയ ചര്‍ച്ചയാണ്. കര്‍ണാടക മന്ത്രിസഭ വിഷയം ചര്‍ച്ച ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിയമം വൈകാതെ നടപ്പാക്കുമെന്നാണ് പറയപ്പെടുന്നത്. സെപ്തംബറിന് ശേഷം ക്രിസ്ത്യാനികള്‍ക്കെതിരെ 7 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കാണ് എല്ലാം വ്യാജമാണെന്ന് മന്ത്രി എന്‍ഡിടിവിയോട് പ്രതികരിച്ചത്.

ആക്രമണം നടന്നതിന് കൃത്യമായ തെളിവുണ്ടെന്നും ആക്രമണത്തിന്റെ വീഡിയോകള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും എന്‍ഡിടിവി അവതാരകന്‍ മന്ത്രിയോട് പറഞ്ഞു. എന്നാല്‍ അതൊന്നും മതത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തരുതെന്നും വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷമാകാമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ഒരു മത സമൂഹം എന്ന നിലയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നില്ല. ചില വ്യക്തികളുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് മതത്തിന്റെ നിറം നല്‍കരുതെന്നും മന്ത്രി പറഞ്ഞു. എല്ലാത്തിനും മതത്തിന്റെ നിറം കൊടുക്കുന്നത് ചിലരുടെ താല്‍പ്പര്യ പ്രകാരമാണ്. അതൊന്നും ശരിയല്ലെന്നും മന്ത്രി വിശദീകരിച്ചു.

കര്‍ണാടകത്തില്‍ ക്രൈസ്തവവര്‍ക്കെതിരെയും അവരുടെ ആരാധനാലയങ്ങള്‍ക്കെതിരെയും കഴിഞ്ഞ ജനുവരി മുതല്‍ സെപ്തംബര്‍ വരെ 32 ആക്രമങ്ങള്‍ നടന്നു എന്നാണ് ക്രൈസ്തവ സംഘടനകള്‍ കൂടി ഉള്‍പ്പെടുന്ന വസ്തുതാന്വേഷണ സംഘം പറയുന്നത്. ഒക്‌ടോബറിന് മുതല്‍ ഇതുവരെ ആറ് ആക്രമണങ്ങളും നടന്നു. എന്നാല്‍ ഇതൊന്നും മതപരിവര്‍ത്തന നിരോധന നിയമവുമായി ബന്ധമുള്ളതല്ലെന്ന് മന്ത്രി പറഞ്ഞു. ബില്ല് മന്ത്രിസഭയോ നിയമസഭയോ ചര്‍ച്ച ചെയ്തിട്ടില്ല. സര്‍ക്കാരിന്റെ ആലോചനയില്‍ മാത്രമുള്ള കാര്യമാണിതെന്നും മന്ത്രി അശ്വത് നാരായണ്‍ പറഞ്ഞു.

അതേസമയം, മതപരിവര്‍ത്തന നിരോധന ബില്ല് നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതിന് സര്‍ക്കാര്‍ ഇതുവരെ കൃത്യമായ തെളിവുകള്‍ പുറത്തുവിട്ടില്ല. കണക്കുകളുടെ ആവശ്യമില്ലെന്നാണ് ബിജെപി നേതാവ് വമന്‍ ആചാര്യ എന്‍ഡിടിവിയോട് പ്രതികരിച്ചത്.

തെളിവുള്ളപ്പോള്‍ എന്തിനാണ് കണക്കുകള്‍. എല്ലാവരും ഇക്കാര്യം കാണുന്നില്ലേ. ക്രിസ്ത്യാനികള്‍ നേരത്തെ 0.5 ശതമാനമായിരുന്നു. ഇപ്പോള്‍ 3 ശതമാനമായി വര്‍ധിച്ചുവെന്നും വമന്‍ ആചാര്യ പറഞ്ഞു. അതേസമയം, ബിജെപി നേതാക്കള്‍ പറയുന്നതിന് വിപരീതമാണ് ഇതുവരെ പുറത്തുവന്ന കണക്കുകള്‍. 2011ലെ സെന്‍സസ് പ്രകാരം കര്‍ണാടകത്തിലെ ക്രൈസ്തവരുടെ എണ്ണം കുറയുകയാണ് ചെയ്തത്. 2001ല്‍ 1.91 ശതമാനമായിരുന്നു കര്‍ണാടകത്തിലെ ക്രൈസ്തവര്‍. 2011 ആയപ്പോള്‍ ഇത് 1.87 ശതമാനമായി കുറഞ്ഞു. നിയമവിരുദ്ധമായി മതപരിവര്‍ത്തനം നടന്നതിന് തെളിവുണ്ടോ എന്ന ചോദ്യത്തിന് എല്ലാ മതംമാറ്റവും നിയമവിരുദ്ധമാണെന്നായിരുന്നു വമന്‍ ആചാര്യയുടെ പ്രതികരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+