• search

അയ്യോ കൊലപണ്ണുതേ.. കാപ്പാത്തുങ്കോ; തമിഴ് മക്കളുടെ ഉള്ളുലച്ച കരുണാനിധിയുടെ കരച്ചില്‍, പാതിരാ അറസ്റ്റ്

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   ജയലളിത-കരുണാനിധി രാഷ്ട്രീയ പോരാട്ടങ്ങൾ | Oneindia Malayalam

   ചെന്നൈ: പഴയതോഴനുമായി തെറ്റിപ്പിരിഞ്ഞ് എംജിആര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് അധികാരത്തിലെത്തിയെങ്കിലും കരുണാനിധിയുമായി പ്രത്യക്ഷത്തിലുള്ളൊരു ഏറ്റുമുട്ടലിന് എംജിആര്‍ തയ്യാറായിരുന്നില്ല. കരുണാനിധിയെ കലൈഞ്ജര്‍ എന്ന് മരണംവരെ അഭിസംഭോധന ചെയ്തിരുന്ന എംജിആര്‍ അദ്ദേഹത്തിന് പ്രതിപക്ഷ ബഹുമാനം നല്‍കിയിരുന്നു.

   എന്നാല്‍ എംജിആര്‍ യുഗത്തിന് ശേഷം എഐഎഡിഎംകെ ജയലളിതയുടെ കയ്യില്‍ എത്തിയപ്പോള്‍ കാര്യങ്ങല്‍ തകിടം മറിഞ്ഞു. രാഷ്ട്രീയപരമായ എതിര്‍പ്പുകള്‍ക്ക് പുറമേ വ്യക്തിപരമായ അനിഷ്ടങ്ങള്‍ കരുണാനിധിക്കും ജയലളിതയക്കും ഇടയില്‍ വലിയ പോരാട്ടങ്ങള്‍ക്ക് ഇടയാക്കി. അതില്‍ ഏറ്റവും പ്രാധാനപ്പെട്ടതായിരുന്നു 2001 ലെ പാതിരാത്രിയിലെ അറസ്റ്റ്.

   ജയലളിത-കരുണാനിധി

   ജയലളിത-കരുണാനിധി

   ജയലളിത-കരുണാനിധി രാഷ്ട്രീ പോരാട്ടങ്ങളുടെ തുടക്കം 1989ലാണ്. ബജറ്റ് സമ്മേശനം നടന്നുകൊണ്ടിരിക്കേ പ്രതിപക്ഷ നേതാവായ ജയലളിതയെ പോലീസ് ഉപദ്രവിക്കുന്നെന്ന് ചൂണ്ടിക്കാട്ടി എഐഎഡിഎംകെ അംഗങ്ങള്‍ തുടങ്ങിയ പ്രതിഷേധം കയ്യാങ്കളിയിലെത്തി.. ഒടുവില്‍ കരുണാനിധി നിലത്തു വീണു.

   ജയലളിതയുടെ സാരി

   ജയലളിതയുടെ സാരി

   ബജറ്റ് പ്രസംഗം എംഎല്‍എമാര്‍ കീറിയെറിഞ്ഞു. പ്രതിപക്ഷം ഭരണപക്ഷത്തിന് നേരെ മൈക്കെറിഞ്ഞു. സഭ നിര്‍ത്തി ജയലളിത പുറത്തേക്ക് പോവുമ്പോള്‍ ഡിഎംകെ മന്ത്രിമാരില്‍ ഒരാള്‍ ജയലളിതയുടെ സാരിയില്‍ പിടിച്ചു വലിച്ചു. സ്ത്രീകള്‍ക്ക് അന്തസോടെ വരാനുള്ള സാഹചര്യം ഉണ്ടാവുന്നത് വരെ സഭയിലേക്കില്ലെന്ന് ജയയുടെ പ്രതിജ്ഞ.

   2001 ല്‍

   2001 ല്‍

   പിന്നീട് രണ്ടുവര്‍ഷത്തിന് ശേഷം മുഖ്യമന്ത്രിയായിട്ടാണ് ജയലളിത സഭയിലെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം 2001 ല്‍ ജയലളിത അധികാരത്തിലെത്തിയതോടെയാണ് നാടകീയ സംഭംവങ്ങള്‍ അരങ്ങേറിയത്. 2001 ജൂണ്‍ 30 ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആ ദാരുണമായ സംഭവം അരങ്ങേറിയത്.

   വലിച്ചിഴച്ച്

   വലിച്ചിഴച്ച്

   ഗോപാലുപുരത്തെ വസതിയിലെത്തിയ പോലീസ് കരുണാനിധിയെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയായിരുന്നു. എന്തിനാണ് അറസ്റ്റെന്നും വാറന്റ് എവിടെയെന്നും കരുണാനിധി ചോദിച്ചെങ്കിലും അതൊന്നും ചെവികൊള്ളാന്‍ പോലീസ് തയ്യാറായില്ല. പോലീസ് നടപടി തടയാനെത്തിയ കേന്ദ്രമന്ത്രിമാരായ ടിആര്‍ ബാലുവിനേയും മുരശൊലിമ മാരനേയും പോലീസ് മര്‍ദിച്ചു.

   സ്റ്റാലിനും

   സ്റ്റാലിനും

   സ്റ്റാലിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് അദ്ദേഹത്തിന്റെ വീടുവളഞ്ഞെങ്കിലും അദ്ദേഹം അവിടെ ഇ്ല്ലാതിരുന്നതിനാല്‍ അറസ്റ്റ് നടന്നില്ല. പിറ്റേന്ന് കീഴടങ്ങിയ സ്റ്റാലിനും ബാലുവും മാരനും ജയിലിലായി. കലൈജ്ഞര്‍ക്ക് വേണ്ടിയുള്ള ആത്മാഹുതിയും പ്രക്ഷോഭങ്ങളുമായിരുന്നു പിന്നീട് തമിഴ്‌നാട് മുഴുവന്‍ അരങ്ങേറിയത്.

   കൊലപണ്ണാതെ

   കൊലപണ്ണാതെ

   അയ്യോ ..കൊലപണ്ണാതെ.. അയ്യോ കൊലപണ്ണാതെ ..കാപ്പാത്തുങ്കോ... ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കൈ തട്ടിമാറ്റിക്കൊണ്ടുള്ള കരുണാനിധിയുടെ കരച്ചില്‍ തമിഴ്ജനത ഇന്നും ഒര്‍ക്കുന്നു. അഴിതിക്കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു ജയലളിത സര്‍ക്കാറിന്റെ നടപടി.

   പ്രകോപിച്ചത്

   പ്രകോപിച്ചത്

   അഴിമതിയാരോപണം ഉന്നയിച്ചുകൊണ്ട് കിട്ടിയ പരാതിയില്‍ യാതൊരുവിധ അന്വേഷണവും നടത്താതെ പരാതി കിട്ടി ഒരുദിവസത്തിനുള്ളില്‍ തന്നെ നടത്തിയ അറസ്റ്റ് അറസ്റ്റിന് ജയലളിതയെ പ്രകോപിച്ചത് പഴയ നിയമസഭാ സംഭവമാണെന്നായിരുന്നു ആരോപണം ഉയര്‍ന്നത്.

   വീഡിയോ

   കരുണാനിധിയെ അറസ്റ്റ് ചെയ്യുന്നു

   കണ്ണകി പ്രതിമ

   കണ്ണകി പ്രതിമ

   അവിടം കൊണ്ട് അടങ്ങാതിരുന്ന ജയലളിത കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ മറീനയില്‍ നിര്‍മ്മിച്ച കണ്ണകി പ്രതിമ എടുത്തുമാറ്റി. കാര്‍ ഇടിച്ച് പ്രതിമക്ക് പരിക്കുപറ്റിയെന്നതിനാല്‍ മാറ്റുന്നുവെന്നായിരുന്നു വിശദീകരണം. പിന്നീട് ഡിഎംകെ അധികാരത്തിലെത്തിയതോടെ പ്രതിമ വീണ്ടും അതേ സ്ഥാനത്ത് സ്ഥാപിച്ചു.

   നിയമസഭാ മന്ദിരം

   നിയമസഭാ മന്ദിരം

   ബ്രീട്ടീഷുകാര്‍ നിര്‍മ്മിച്ച സെന്റ് ജോര്‍ജ്ജ് കോട്ടയാണ് തമിഴ്‌നാട് നിയമസഭാ മന്ദിരം. സഭ ഇവിടെ നിന്ന് മാറ്റുമെന്ന പ്രഖ്യാപനത്തോടെ കോടികള്‍ ചിലവഴിച്ച് കരുണാനിധി കെട്ടിടം പണിതെങ്കിലും ഉദ്ഘാടനത്തിനു മുമ്പ് ഭരണം ജയലളിതയുടെ കൈകളിലെത്തി. ജയലളിത പുതിയ കെട്ടിടം കുട്ടികളുടെ ആശുപത്രിയാക്കി.

   വീണ്ടും

   വീണ്ടും

   പിന്നീട് പലപ്പോഴും ഇരുവരും തമ്മില്‍ രൂക്ഷമായ വാക്ക്‌പോരുകള്‍ ഉണ്ടായി. പിന്നീട് കരുണാനിധി വിശ്രമജീവിതത്തിലേക്ക് മാറുകയും സ്റ്റാലിന്‍ വരികയും ചെയ്തതോടെ വ്യക്തിപരമായ വിദ്വേശങ്ങള്‍ക്ക് അയവ് വന്നിരുന്നു. എന്നാല്‍ കരുണാനിധിക്ക് മറീനയില്‍ അന്ത്യവിശ്രമം നല്‍കുന്നതിന് സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ പഴയ വെറുപ്പിന്റെ രാഷ്ട്രീയം വീണ്ടും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തിരിച്ചെത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്..

   English summary
   karunanidhi arrest;Jayalalitha & Karunanidhi Fight

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   Notification Settings X
   Time Settings
   Done
   Clear Notification X
   Do you want to clear all the notifications from your inbox?
   Settings X
   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more