Get Updates
Get notified of breaking news, exclusive insights, and must-see stories!

കലൈജ്ഞർക്കായി കണ്ണീരോടെ അണികൾ; കരുണാനിധി തീവ്രപരിചരണ വിഭാഗത്തിൽ

ചെന്നൈ: ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. രക്ത സമ്മർദ്ധം കൂടിയതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹത്തെ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മകൾ കനിമൊഴിയും അറിയിച്ചു.

വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിൽ അദ്ദേഹത്തെ അതീവ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കരുണാനിധിയുടെ രക്തസമ്മർദ്ദം സാധാരണ നിലയിലായെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുമെന്ന് മെഡിക്കൽ സംഘം അറിയിച്ചു.

karunannidhi

കരുണാനിധിയുടെ ആരോഗ്യനില മോശമായത് അറിഞ്ഞ് ആയിരക്കണക്കിന് അണികളാണ് അദ്ദേഹത്തിന്റെ ഗോപാലപുരത്തെ വസതിയിലേക്കും ആശുപത്രി പരിസരത്തേക്കും ഒഴുകിയെത്തിയത്. ചെന്നൈയിലും ആശുപത്രി പരിസരത്തും പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. സന്ദർശകരെ അനുവദിക്കരുതെന്ന് ഡോക്ടർമാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

കലൈജ്ഞ്നർ വാഴ്ച യെന്ന വാക്കുകൾ ആശുപത്രി പരിസരത്ത് ഉയർന്നുകേൾക്കുകയാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങളുമായാണ് നിരവധി പേർ എത്തിയിരിക്കുന്നത്. കരുണാനിധിയുടെ ആരോഗ്യനില പൂർണസ്ഥിതിയിലായതിന് ശേഷമെ മടങ്ങിപ്പോകുവെന്ന വാശിയിലാണ് പലരും. ക്ഷേത്രങ്ങളിൽ അദ്ദേഹത്തിന് വേണ്ടി പൂജയും വഴിപാടുകളും നടത്താൻ നിരവധി പേരാണ് എത്തിച്ചേരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+