പോലീസ് ഉദ്യോഗസ്ഥരും ഹിസ്ബുൾ മുജാഹിദ്ദീനിലേയ്ക്ക്!! കശ്മീരിൽ സംഭവിച്ചതിങ്ങനെ, വെളിപ്പെടുത്തൽ
ശനിയാഴ്ചയാണ് ബുദ്ഗാമിലെ പോലീസ് പോസ്റ്റിൽ നിന്ന് നാല് ഇൻസാസ് തോക്കുകളുമായി നവീദ് കടന്നുകളഞ്ഞത്
ശ്രീനഗർ: സർവ്വീസ് റൈഫിളുകളുമായി കടന്നു കളഞ്ഞ പോലീസ് ഉദ്യോഗസ്ഥൻ ഹിസ്ബുൾ മുജാഹിദ്ദീനിൽ ചേർന്നുവെന്ന് റിപ്പോർട്ട്. ദക്ഷിണ കശ്മീരിലെ ബുദ്ഗാം ജില്ലയിൽ നിന്ന് നാല് തോക്കുകളുമായി കടന്ന പോലീസ് കോൺസ്റ്റബിൾ സയീദ്നെ നദീവിദ്ക്കു മുഷ്താഖിനെക്കുറിച്ചാണ്
നിർണ്ണായക വെളിപ്പെടുത്തൽ. ബുഡ്ഗാം ജില്ലയിലെ ഇന്ത്യന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ വെച്ചാണ് സംഭവം.
ശനിയാഴ്ചയാണ് ബുദ്ഗാമിലെ പോലീസ് പോസ്റ്റിൽ നിന്ന് നാല് ഇൻസാസ് തോക്കുകളുമായി നവീദ് കടന്നുകളഞ്ഞതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. മുഷ്താഖ് ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനിൽ ചേർന്നതായി ഇന്റലിജൻസ് വൃത്തങ്ങളാണ് വിവരം നൽകിയിട്ടുള്ളത്. നേരത്തെയും പോലീസ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ ആയുധങ്ങൾ കൈവശപ്പെടുത്തി വിവിധ ഭീകരസംഘടനകളിൽ ചേർന്നിരുന്നു.

2015 മാർച്ച് 27നാണ് കോൺസ്റ്റബിൾ നസീർ അഹമ്മദ് പണ്ഡിറ്റ് രണ്ട് എകെ 47 തോക്കുകളുമായി കടന്നുകളഞ്ഞത്. ഭീകരർ കൊലപ്പെടുത്തിയ പിഡിപി മന്ത്രി അൽത്താഫ് ബുഖാരി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. പോലീസിന്റെ പക്കൽ നിന്ന് നിന്ന് മോഷ്ടിച്ച തോക്കുകളുപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തിയത്. ദക്ഷിണ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ വച്ചായിരുന്നു ഭീകരർ മന്ത്രിയെ ആക്രമിച്ച് കൊലപ്പെടുത്തിയത്.












Click it and Unblock the Notifications