കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്, സൗദി ചാനലുകള്‍ക്ക് പിന്നാലെ, 34 ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍

34 ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍.

  • By Akhila
Google Oneindia Malayalam News

ശ്രീനഗര്‍: 34 ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ ക്രമസമാധാനം ഇല്ലാതാക്കുന്നുവെന്ന് ആവശ്യപ്പെട്ടാണ് ഡെപ്യൂട്ടി കമ്മീഷണറോട് സര്‍ക്കാര്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടത്.

പാകിസ്താന്‍, സൗദി അറേബ്യ ചാനലുകളുടെ അനധികൃത പ്രക്ഷേപണം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് 34 ചാനലുകളുടെ പ്രക്ഷേപണത്തിനെതിരെ നടപടിക്കൊരുങ്ങുന്നത്.

kashmirviolence

പാകിസ്താന്‍, സൗദി അറേബ്യ രാജ്യങ്ങളിലെ ചാനലുകളാണ് നടപടി ആവശ്യപ്പെട്ടതില്‍ കൂടുതലുള്ളതെന്നാണ് സൂചന. കാശ്മീരില്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിന് അനുമതി നിഷേധിച്ച് ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ആദ്യം പാക്, സൗദി ചാനലുകള്‍ക്കെതിരെ നടപടിയെടുത്തത്.

സക്കീര്‍ നായികിന്റെ പീസ് ടിവി ഉള്‍പ്പടെയുള്ള ചാനലുകള്‍ക്കെതിരായാണ് നടപടി ആവശ്യപ്പെട്ടത്. ടിവി ഉറുദു ആന്റ് ഇംഗ്ലീഷ്, മദ്‌നി ചാനല്‍. ഹാദി ടിവി, പയാഗം, ഹിദയത്ത് തുടങ്ങിയ ചാനലുകള്‍ക്കെതിരായാണ് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്.

English summary
Jammu and Kashmir govt asks deputy commissioners to act against 34 channels.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X