ബിജെപി പ്രവർത്തകർ രാജിവെക്കരുത്, പക്ഷേ..ഗുജറാത്തിൽ കെജരിവാളിന്റെ നിർദ്ദേശം
ദില്ലി; ബി ജെ പി പ്രവർത്തകരോട് വേറിട്ട നിർദ്ദേശവുമായി ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ. ബി ജെ പിയിൽ നിന്നും പ്രവർത്തകർ രാജിവെക്കേണ്ടെന്നും മറിച്ച് ബി ജെ പിയിൽ നിന്ന് കൊണ്ട് തന്നെ ആം ആദ്മിക്ക് വേണ്ടി പ്രവർത്തിക്കണമെന്നുമാണ് കെജരിവാളിന്റെ നിർദ്ദേശം. സംസ്ഥാനത്ത് തന്റെ പാർട്ടി അധികാരത്തിൽ വരുമ്പോൾ ജനങ്ങൾക്ക് താൻ വാഗ്ദാനം ചെയ്യുന്ന എല്ലാ ഉറപ്പുകളും ബിജെപി പ്രവർത്തകർക്ക് പ്രയോജനപ്പെടുമെന്നും കെജരിവാൾ പറഞ്ഞു.

ഞങ്ങൾക്ക് ബി ജെ പി നേതാക്കളെ ആവശ്യമില്ല. ബി ജെ പിയുടെ പന്ന പ്രമുഖുമാരും, ഗ്രാമങ്ങളിലും ബൂത്തുകളിലും താലൂക്കുകളിലും ഉള്ള നേതാക്കളുമടക്കം ആം ആദ്മിയിൽ ചേരുന്ന സാഹചര്യം ഉണ്ട്. ഇത്രയും വർഷം പാർട്ടിയിൽ പ്രവർത്തിച്ചിട്ടും എന്താണ് അവർക്ക് തങ്ങളുടെ സേവനത്തിന് ബി ജെ പിയിൽ നിന്ന് ലഭിച്ച പ്രതിഫലമെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും കെജരിവാൾ പറഞ്ഞു.
'ബിജെപിക്കാർക്ക് അവരുടെ പാർട്ടിയിൽ തന്നെ തുടരാം. കാരണം അവരിൽ പലർക്കും അവരുടെ പാർട്ടി പണം നൽകുന്നുണ്ട്. അത് വാങ്ങിക്കോളൂ. പക്ഷേ ഞങ്ങൾക്ക് വേണ്ടി പണിയെടുക്കൂ, കാരണം ഞങ്ങൾക്ക് നൽകാൻ പണമില്ല. അധികാരം ലഭിക്കുമ്പോൾ ഞങ്ങൾ സൗജന്യ വൈദ്യുതി നൽകും. അത് നിങ്ങൾക്കും ഉപകാരപ്പെടും. നിങ്ങളുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്ന നല്ല സ്കൂളുകൾ നിർമ്മിക്കും.നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് സൗജന്യവും ഗുണനിലവാരമുള്ളതുമായ ചികിത്സ ഞങ്ങൾ ഉറപ്പാക്കുകയും നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകൾക്ക് 1,000 രൂപ (അലവൻസായി) നൽകുകയും ചെയ്യും', കെജരിവാൾ പറഞ്ഞു.
'27 വർഷം അധികാരത്തിലിരുന്ന ബി ജെ പിയെ വീണ്ടും ജയിപ്പിക്കുന്നതിൽ വലിയ കാര്യമുണ്ടെന്ന് കരുതുന്നില്ല. നിങ്ങൾ സമർത്ഥരായ ആളുകളല്ലേ? ബി ജെ പിയിൽ തന്നെ തുടർന്നോളൂ, പക്ഷേ ആം ആദ്മിക്ക് വേണ്ടി പ്രവർത്തിക്കൂ', കെജരിവാൾ പറഞ്ഞു.
കുഞ്ഞാലിക്കുട്ടി മുതൽ പികെ ശശി വരെ; കേരള രാഷ്ട്രീയത്തിൽ പീഡനാരോപണം നേരിട്ട നേതാക്കൾ
കോൺഗ്രസിനെതിരെയും കെജരിവാൾ രംഗത്തെത്തി. 'ഞങ്ങൾ കോൺഗ്രസിനെ പോലെ അല്ല. ഞങ്ങൾ ആം ആദ്മിയാണ്. സർദാർ പട്ടേലിന്റേയും ഭഗത് സിംഗിന്റേയും ആദർശങ്ങളെ പരിഗണിക്കുന്നവരാണ്. ഞങ്ങൾ ഭീരുക്കളല്ല. അനീതിക്കും അഴിമതിക്കുമെതിരെ ശക്തമായി പോരാടും. ഗുജറാത്തിലെ ആറ് കോടി ജനങ്ങൾക്ക് ഇപ്പോൾ എ എ പി എന്ന ബദൽ ഉണ്ട്', കെജരിവാൾ പറഞ്ഞു.
ഭാവനയ്ക്ക് ആര്യ ബഡായി നൽകിയ ഗിഫ്റ്റ് കണ്ടോ?; ആ ചിരിക്ക് പിന്നിലെ കാരണം ഇപ്പോഴല്ലെ പിടികിട്ടിയത്












Click it and Unblock the Notifications