Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാളിന്റെ റിക്ഷക്കും ഇസഡ് കാറ്റഗറി സുരക്ഷ

മുംബൈ: സാധാരണക്കാരുടെ വാഹനമായ ഓട്ടോറിക്ഷക്കും ഇസഡ് കാറ്റഗറി സുരക്ഷ. മുബൈയില്‍ സന്ദര്‍ശനം നടത്തുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ സഞ്ചരിക്കുന്ന ഓട്ടോറിക്ഷക്കാണ് ഇസഡ് കാറ്റഗറി സുരക്ഷ. എയര്‍പോര്‍ട്ടില്‍ നിന്നും ഓട്ടോറിക്ഷയില്‍ അന്ധേരി റെയില്‍വേ സ്‌റ്റേഷനിലെത്തി പ്രത്യേകം തയ്യാറാക്കിയ ട്രെയിനില്‍ യാത്ര ചെയ്താണ് കെജ്രിവാള്‍ തന്റെ മുംബൈ സന്ദര്‍ശനം സംഭവബഹുലമാക്കിയത്.

അന്ധേരി മുതര്‍ ചര്‍ച്ച് ഗേറ്റ് വരെയായിരുന്നു കെജ്രിവാളിന്റെ ട്രെയിന്‍ യാത്ര. കെജ്രിവാളിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ട്രെയിനില്‍ മറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ട്രെയിനില്‍ ഗവണ്‍മെന്റ് റെയില്‍വേ പോലീസിനാണ് കെജ്രിവാളിന്റെ സുരക്ഷാ ചുമതല. രണ്ട് റോഡ് ഷോകളിലാണ് മുംബൈയില്‍ കെജ്രിവാള്‍ പങ്കെടുക്കുന്നത്. അതിന് ശേഷം ആം ആദ്മി പാര്‍ട്ടിയുടെ പ്രത്യേക യോഗവും ഉണ്ട്.

kejriwal

ആം ആദ്മി പാര്‍ട്ടിയുടെ മെഗാ റാലിക്ക് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. മൂന്ന് എ സി പിമാരും 150 പോലീസുകാരുമാണ് കെജ്രിവാളിന്റെ റാലി സ്ഥലത്ത് സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളത്. തനിക്ക് സുരക്ഷ വേണ്ട എന്നാണ് കെജ്രിവാളിന്റെ നിലപാട് എങ്കിലും അദ്ദേഹം മാസങ്ങളായി ഇസഡ് കാറ്റഗറി സുരക്ഷയിലാണ്.

കഴിഞ്ഞ ദിവസം ദില്ലിയില്‍ സ്വകാര്യ മാധ്യമഗ്രൂപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി പ്രത്യേക വിമാനം ചാര്‍ട്ട് ചെയ്ത് അരവിന്ദ് കെജ്രിവാള്‍ പറന്നത് വിവാദമായിരുന്നു.ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും വിമാനത്തിന്റെ ബിസിനസ് ക്ലാസും ഉപയോഗിക്കില്ല എന്ന് പറഞ്ഞ കെജ്രിവാളാണ് മാധ്യമ സ്ഥാപനം സ്‌പോണ്‍സര്‍ ചെയ്ത ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ ഒറ്റയ്ക്ക് പറന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+