കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിനാണ് മോദിക്കെതിരെ കെജ്രിവാള്‍ മത്സരിക്കുന്നത്

Google Oneindia Malayalam News

ദില്ലി: ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിനെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. ദില്ലിയിലെ അഴിമതി സര്‍ക്കാരിനെതിരെ എ കെ 46 അഥവാ അരവിന്ദ് കെജ്രിവാള്‍ എന്ന 46 കാരന്‍ ഗര്‍ജിച്ചപ്പോള്‍ താഴെ വീണത് മൂന്ന് തവണ തലസ്ഥാനം ഭരിച്ച ഷീല ദീക്ഷിത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കെജ്രിവാള്‍ ഉന്നം വെക്കുന്നത് നരേന്ദ്ര മോദിയെ ആണ്.

എന്നാല്‍ ഷീല ദീക്ഷിതിനെതിരെ ജയിച്ച പോലെ അത്ര എളുപ്പമാകില്ല കെജ്രിവാളിന് മോദിക്കെതിരായ മത്സരം. അതിനുള്ള കാരണങ്ങള്‍ പലതാണ്. ഒന്നാമതായി നരേന്ദ്രമോദി ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ്. മുഖ്യമന്ത്രിയായേക്കും എന്ന പ്രതീക്ഷയുടെ പുറത്താണ് കെജ്രിവാളിനെ ദില്ലിയില്‍ ജനങ്ങള്‍ ജയിപ്പിച്ചത്. എന്നാല്‍ കേന്ദ്രത്തില്‍ അത്തരമൊരു സാധ്യതയില്ല. വെറും ഒരു എം പി മാത്രമായി വാരണസിയിലെ ജനങ്ങള്‍ കെജ്രിവാളിനെ ജയിപ്പിക്കുമോ.

Why Arvind Kejriwal taking on Narendra Modi from Varanasi

ഷീല ദീക്ഷിതിനെതിരെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയായിരുന്നു കെജ്രിവാളിന്റെ പ്രധാന ആയുധം. എന്നാല്‍ മോദിക്കെതിരെ കാടടച്ചുള്ള വെടിവെപ്പ് അല്ലാതെ ക്യത്യമായ ഒരു ആരോപണം കെജ്രിവാളിന്റെ പക്കല്‍ ഇല്ല. ദുര്‍ഭരണമായിരുന്നു ഷീലയുടെ മുഖമുദ്ര എങ്കില്‍ ഭരണപാടവമാണ് മോദിയുടെ മുദ്രാവാക്യം. ദില്ലി മുഖ്യമന്ത്രിയായിരുന്നിട്ടും ഷീല ദീക്ഷിതിനെതിരെ നടപടി എടുക്കാതിരുന്നതും ദില്ലിയില്‍ വാഗ്ദാനങ്ങള്‍ പാലിക്കാതിരുന്നതും കെജ്രിവാളിന് തിരിച്ചടിയാകും.

പിന്നെ എന്തിനാണ് കെജ്രിവാള്‍ മോദിക്കെതിരെ മത്സരിക്കുന്നത്. ഉത്തരം ലളിതം. മോദിക്കെതിരെ മത്സരിച്ചാല്‍ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കുശാലായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാം. കെജ്രിവാളിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യവും അത് തന്നെയാണ്. തോറ്റാല്‍ മോദിക്കെതിരെ മത്സരിക്കാന്‍ കാണിച്ച ചങ്കൂറ്റത്തിന്റെ പേരില്‍ അഭിനന്ദിക്കപ്പെടും, രക്തസാക്ഷി പരിവേഷം. ഇനി എങ്ങാനും ജയിച്ചുപോയാലോ, പിന്നത്തെ കാര്യം പറയാനുമില്ല. തോറ്റാലും വീണ്ടും പ്രതീക്ഷയ്ക്ക് വകയുണ്ട്, രണ്ടിടത്തും ജയിച്ചാല്‍ മോദിക്ക് ഒരു മണ്ഡലം ഒഴിയേണ്ടി വരും. സ്വാഭാവികമായും അത് വാരണസി തന്നെയാകും താനും.

English summary
Why Arvind Kejriwal taking on Narendra Modi from Varanasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X