കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി വിട്ടുകൊടുക്കില്ല, തിരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോറിനെ കൂടെക്കൂട്ടി അരവിന്ദ് കെജ്രിവാൾ

Google Oneindia Malayalam News

ദില്ലി: 2020 ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുളള ഒരുക്കത്തിലാണ്. ഭരണം നിലനിര്‍ത്താന്‍ തിരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോറിനെ ഒപ്പം കൂട്ടിയിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. കെജ്രിവാള്‍ സര്‍ക്കാരിനെതിരെ ദില്ലിയില്‍ ഭരണ വിരുദ്ധ വികാരം പ്രകടമല്ല എന്നത് തന്നെയാണ് ആം ആദ്മി പാര്‍ട്ടിക്ക് പ്രതീക്ഷ പകരുന്നത്.

സിനിമയിലെ വമ്പനെതിരെ വെളിപ്പെടുത്തലുകളുമായി ഷെയിൻ നിഗം! മാഫിയ ടീമൊക്കെയാണ് എന്ന് കേട്ടിട്ടുണ്ട്!സിനിമയിലെ വമ്പനെതിരെ വെളിപ്പെടുത്തലുകളുമായി ഷെയിൻ നിഗം! മാഫിയ ടീമൊക്കെയാണ് എന്ന് കേട്ടിട്ടുണ്ട്!

വിദ്യാഭ്യാസ രംഗത്തും, സ്ത്രീകള്‍ക്ക് വേണ്ടി സ്വീകരിച്ച നടപടികളുമടക്കം കെജ്രിവാള്‍ സര്‍ക്കാരിന് കൈയടി നേടിക്കൊടുത്തിട്ടുളളതാണ്. ഐ പാക് എന്ന പ്രശാന്ത കിഷോറിന്റെ കമ്പനിയുമായി കരാറൊപ്പിട്ട വിവരം കെജ്രിവാള്‍ തന്നെ പരസ്യമാക്കിയത്. കെജ്രിവാളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഐ പാക് ട്വീറ്റ് ചെയ്തു.

aap

ദില്ലിയില്‍ ഇക്കുറി ഭരണം പിടിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും കച്ച മുറുക്കി രംഗത്തുണ്ട്. രാജ്യതലസ്ഥാനത്ത് ഇതുവരെ സര്‍ക്കാരുണ്ടാക്കാനായിട്ടില്ല എന്ന നാണക്കേടിലാണ് ബിജെപി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലി കേന്ദ്രീകരിച്ച് പ്രക്ഷോഭം നടത്തുന്ന കോണ്‍ഗ്രസിന്റെയും ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പാണ്.

്അതിനിടെ ദില്ലിയില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും എന്ന സര്‍വ്വേ ഫലം ആം ആദ്മി പാര്‍ട്ടിക്കും കെജ്രിവാളിനും ഇരട്ടി ആത്മവിശ്വാസം നല്‍കുന്നു. സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിന്റെ ലോക്‌നീതി നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍. കെജ്രിവാള്‍ സര്‍ക്കാരില്‍ 53 ശതമാനം പേരും പൂര്‍ണ സംതൃപ്തരാണ് എന്നാണ് സര്‍വ്വേ ഫലം. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം അടക്കമുളള രംഗങ്ങളില്‍ കെജ്രിവാള്‍ സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ച വെച്ചു എന്നാണ് സര്‍വ്വേ കണ്ടെത്തിയിരിക്കുന്നത്.

English summary
Kejriwal team up with Prashanth Kishore for upcoming Delhi Polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X