കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ മാരത്തോണ്‍ കാഴ്ചകള്‍

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: പതിനൊന്നാമത് സ്റ്റാന്‍ഡാര്‍ഡ് ചാര്‍ട്ടേര്‍ഡ് മുംബൈ മാരത്തോണിന് സമാപനമായി. പതിവ് പോലെ ആഫ്രിക്കന്‍ കരുത്തുകള്‍ തന്നെ ഇത്തവണയും സമ്മാനത്തുകയുമായി വിമാനം കയറി.

പുരുഷ വിഭാഗത്തില്‍ കെനിയന്‍ താരം ഇവാന്‍സ് റൂട്ടോ ആണ് ഒന്നാമതെത്തിയത്. 42. 195 കിലോമീറ്റര്‍ റൂട്ടോ താണ്ടിയത് രണ്ട് മണിക്കൂര്‍, ഒമ്പത് മിനിട്ട്, 33 സെക്കന്റുകൊണ്ടാണ്. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് മുംബൈ മാരത്തോണിന്റെ കഴിഞ്ഞ കാല റെക്കോര്‍ഡ് ഭേദിക്കുന്നതില്‍ റൂട്ടോ പരാജയപ്പെട്ടത്.

പുരുഷ വിഭാഗത്തില്‍ ആദ്യ പത്തിലെ എട്ട് പേരും കെനിയക്കാരായിരുന്നു എന്നതാണ് തമാശ. രണ്ടും മൂന്നും സ്ഥാനങ്ങളും കെനിയക്കാര്‍ തന്നെ കൊണ്ടുപോയി. ആദ്യ പത്തിലെ അവശേഷിക്കുന്ന രണ്ട് പേര്‍ എത്യോപ്യക്കാരായിരുന്നു.

എത്യോപ്യക്കാരിയായ ഡിന്‍കേഷ് മേകാഷ് ആണ് വനിത വിഭാഗത്തില്‍ ഒന്നാമതെത്തിയത്. കഴിഞ്ഞ തവണത്തെ റണ്ണര്‍ അപ്പ് ആയിരുന്നു ഇവര്‍. രണ്ട്മണിക്കൂര്‍ 24 മിനിട്ട് 33 സെന്റ് എടുത്താണ് ഇവര്‍ ഫിനിഷ് ചെയ്തത്.

ഒന്നാം സമ്മാനക്കാര്‍ക്ക് 41,000 അമേരിക്കന്‍ ഡോളറാണ് സമ്മാനത്തുക. റെക്കോര്‍ഡ് ഭേദിച്ചിരുന്നെങ്കില്‍ 15,000 ഡോളര്‍ ബോണസ് ആയി ലഭിച്ചേനെ. രണ്ടാം സ്ഥാനക്കാര്‍ക്ക് 21,000 ഡോളറും മൂന്നാം സ്ഥാനക്കാര്‍ക്ക് 15,000 ഡോളറും ആണ് സമ്മാനം

ടിന അംബാനിയും അഫ്താബും

ടിന അംബാനിയും അഫ്താബും

റിലയന്‍സ് കാപിറ്റലിന്റെ എജിഎം ആയ ടിന അംബാനിയും സിനിമ താരങ്ങളായ ഗുല്‍ഷന്‍ ഗോവറും അഫ്താബ് ശിവദാസ്‌നിയും മാരത്തോണിലെ ഓട്ടക്കാരെ പ്രോത്സാഹിപ്പിക്കുന്നു.

ഫാന്‍സി ഡ്രസ് കാഴ്ചകള്‍

ഫാന്‍സി ഡ്രസ് കാഴ്ചകള്‍

പല വേഷത്തിലും രൂപത്തിലും ആണ് ഓട്ടക്കാര്‍ മാരത്തോണില്‍ പങ്കെടുക്കാനെത്തിയിരുന്നത്. വെറുതെയല്ല, ആളുകള്‍ ശ്രദ്ധിക്കമല്ലോ....

പച്ചക്കറി മനുഷ്യന്‍

പച്ചക്കറി മനുഷ്യന്‍

പഴങ്ങളും പച്ചക്കറികളും കൊണ്ടാണ് അലങ്കാരം. പച്ചക്കറികളെ പ്രോത്സാഹിപ്പിക്കുയാണ് ലക്ഷ്യം

മാരത്തോണ്‍ ഓട്ടക്കാര്‍

മാരത്തോണ്‍ ഓട്ടക്കാര്‍

സ്റ്റാന്‍ഡാര്‍ഡ് ചാര്‍ട്ടേര്‍ഡ് മുംബൈ മാരത്തോണിലെ ഓട്ടക്കാര്‍

ഓട്ടക്കാര്‍ അനവധി

ഓട്ടക്കാര്‍ അനവധി

പ്രൊഫഷണല്‍ ഓട്ടക്കാര്‍ മാത്രമല്ല, മാരത്തോണിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സാധാരണക്കാരും പങ്കെടുക്കാറുണ്ട്.

 ഓട്ടമേ ഓട്ടം

ഓട്ടമേ ഓട്ടം

സ്ഥിരം ഓട്ടക്കാര്‍ അല്ലാത്ത പലരും മാരത്തോണ്‍ ഫിനിഷ് ചെയ്യാറില്ല എന്നതാണ് സത്യം.

അലഹബാദ് മാരത്തോണ്‍

അലഹബാദ് മാരത്തോണ്‍

രാഷ്ട്രീയ ക്ലീന്‍ ഗംഗ മിഷന്റെ നേതൃത്വത്തില്‍ അലഹബാദില്‍ നടന്ന മാരത്തോണില്‍ നിന്ന്

 മാരത്തോണിലെ പെണ്‍ കരുത്ത്

മാരത്തോണിലെ പെണ്‍ കരുത്ത്

മുംബൈ മാരത്തോണിലെ വനിതാ മത്സരാര്‍ത്ഥികള്‍

സെലിബ്രിറ്റി ഇന്‍ മാരത്തോണ്‍

സെലിബ്രിറ്റി ഇന്‍ മാരത്തോണ്‍


ടിസിഎസ് കമ്പനിയുടെ സിഇഒ എന്‍ ചന്ദ്രശേഖരന്‍ മുംബൈ മാരത്തോണില്‍

English summary
Standard Chartered Mumbai Marathon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X