Get Updates
Get notified of breaking news, exclusive insights, and must-see stories!

Exit Poll Results: വോട്ടെണ്ണലിന് ഇനി ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം, പ്രതീക്ഷയോടെ മുന്നണികൾ

kerala exit poll results: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എക്‌സിറ്റ് പോളുകള്‍ പുറത്തുവിട്ടു. ജനവിധി എന്തായിരിക്കുമെന്ന ഏകദേശ സൂചനയാണ് എക്‌സിറ്റ് പോളുകള്‍ നല്‍കുക. ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന സൂചനയാണ് വിവിധ എക്‌സിറ്റ് പോളുകള്‍ നല്‍കുന്നത്.

ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ, ടുഡേയ്‌സ് ചാണക്യ, ടൈംസ് നൗ-ഇടിജി, സി വോട്ടര്‍, സിഎസ്ഡിഎസ് ലോക്‌നിധി തുടങ്ങിയവ എക്‌സിറ്റ് പോളുകള്‍ പുറത്തുവിടുന്നുണ്ട്. അതേസമയം എക്‌സിറ്റ് പോളുകള്‍ പുറത്തുവിടാലും യഥാര്‍ത്ഥ ഫലത്തിനായി ജൂണ്‍ നാല് വരെ കാത്തിരിക്കേണ്ടി വരും.

exit-poll-live-2024

വിവിധ മാധ്യമങ്ങള്‍ ശനിയാഴ്ച്ച വൈകീട്ട് ആറരയ്ക്ക് ശേഷമാണ് എക്‌സിറ്റ് പോളുകള്‍ പുറത്തുവിട്ടത്. ഏഴാം ഘട്ട പോളിംഗ് അവസാനിച്ചതിന് പിന്നാലെയാണ് ഇവ പുറത്തുവിടാന്‍ അനുമതിയുണ്ടായിരുന്നത്. ഏപ്രില്‍ 19 രാവിലെ ഏഴ് മണി മുതല്‍ ജൂണ്‍ 1 വൈകീട്ട് 6.30 വരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എക്‌സിറ്റ് പോള്‍ ഫലം പ്രസിദ്ധീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. രണ്ട് മാസത്തോളം നീണ്ട വോട്ടെടുപ്പിനാണ് അവസാനമായത്.

ആദ്യ ഘട്ടം ഏപ്രില്‍ 17നായിരുന്നു. 543 ലോക്‌സഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒഡീഷ, ആന്ധ്രപ്രദേശ്, അരുണാചല്‍പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പും ഇതേ കാലയളവില്‍ നടന്നിട്ടുണ്ട്. അരുണാചലിലെയും സിക്കിമിലെയും നിയമസഭാ സഭാ ഫലം ജൂണ്‍ രണ്ടിന് പ്രഖ്യാപിക്കും. ആന്ധ്രയിലും ഒഡീഷയിലെയും ഫലം ജൂണ്‍ നാലിന് തന്നെയാണ് പ്രഖ്യാപിക്കുക.

Jun 03, 2024, 11:05 pm IST
ഹരിയാന

'രാജ്യം ഇന്ത്യക്കൊപ്പം നില്‍ക്കും'

കോണ്‍ഗ്രസ് സഖ്യം ഹരിയാനയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് റോഹ്തക് ലോക്സഭാ സീറ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദീപേന്ദര്‍ സിംഗ് ഹൂഡ. ഇന്ത്യാ സഖ്യം രാജ്യത്തുടനീളം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു
Jun 03, 2024, 9:54 pm IST

ദക്ഷിണ ചെന്നൈയിലെ ബിജെപി സ്ഥാനാര്‍ത്ഥി തമിഴ്‌സൈ സൗന്ദര്‍രാജന്‍ സംസാരിക്കുന്നു
Jun 03, 2024, 8:57 pm IST
ബിഹാര്‍

ബിഹാറില്‍ നിതീഷിന്റെ ദ്രുതനീക്കം

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്ന മുറക്ക് സംസ്ഥാനത്തെ രാഷ്ട്രീയനീക്കം സജീവമാക്കി നിതീഷ് കുമാര്‍. സംസ്ഥാനത്ത് ഉടന്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണം എന്ന ആവശ്യം ഉന്നയിച്ചാണ് നരേന്ദ്ര മോദി, അമിത് ഷാ, ജെപി നദ്ദ എന്നിവരുമായി നിതീഷ് ഇന്ന് കൂടിക്കാഴ്ച നടത്തിയത് എന്ന് റിപ്പോര്‍ട്ട്. എക്‌സിറ്റ് പോളുകളില്‍ ബിഹാറില്‍ എന്‍ഡിഎക്ക് മികച്ച ജയമാണ് പ്രവചിച്ചിരിക്കുന്നത്.
Jun 03, 2024, 8:24 pm IST

കൊല്ലത്ത് കാറ്റുമാറി വീശുമോ? ജനപ്രീതി പ്രേമചന്ദ്രന്; പ്രതീക്ഷ വെച്ച് മുകേഷ്
Jun 03, 2024, 8:24 pm IST

ഇന്ത്യാ സഖ്യ നേതാക്കള്‍ ഡല്‍ഹിയിലേക്ക്‌

ഇന്ത്യാ സഖ്യത്തിലെ എല്ലാ കക്ഷികളോടും നാളെ രാവിലെ ഡല്‍ഹിയിലെത്താന്‍ നിര്‍ദേശിച്ച് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഇന്ത്യാ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയേക്കും എന്ന് റിപ്പോര്‍ട്ട്
Jun 03, 2024, 7:41 pm IST
കേരളം

ജനസേവകരെയാണ് രാജ്യത്തിനാവശ്യം

ഇന്ത്യയിലെ ജനങ്ങള്‍ക്ക് തങ്ങളെ സേവിക്കുന്ന, അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കളെയാണ് ആവശ്യമെന്ന് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. എക്‌സിറ്റ് പോളുകള്‍ അതാണ് സൂചിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിയോ മറ്റാരെങ്കിലുമോ ഇതിന് അനുയോജ്യമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Jun 03, 2024, 6:53 pm IST
ഉത്തർ പ്രദേശ്

എക്‌സിറ്റ് പോളിനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

എക്‌സിറ്റ് പോളുകൾക്കായി സർവേകൾ നടത്തിയ ഏജൻസികൾ ബിജെപിക്ക് വേണ്ടി ബൂത്ത് മാനേജ്‌മെൻ്റിനായി പ്രവർത്തിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. എക്‌സിറ്റ് പോളുകൾക്ക് എതിരായ വിമർശനം പ്രതിപക്ഷം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് അഖിലേഷും തന്റെ നിലപാട് വ്യക്തമാക്കിയത്.
Jun 03, 2024, 6:31 pm IST

എക്‌സിറ്റ് പോളുകൾ നിരോധിക്കണമെന്ന് എഎപി നേതാവ്

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ നിരോധിക്കണമെന്ന ആവശ്യവുമായി ആം ആദ്‌മി പാർട്ടി നേതാവ് സഞ്ജയ് സിംഗ്. ഇത് രാജ്യത്തെ ജനങ്ങളെ സ്വാധീനിക്കാനുള്ള തെറ്റായ ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു. എക്‌സിറ്റ് പോളുകൾ കൂട്ടത്തോടെ ബിജെപി അനുകൂല ഫലങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്‌താവന.
Jun 03, 2024, 6:19 pm IST
കര്‍ണാടക

മോദിയെ പിന്തുണച്ച് എച്ച്ഡി കുമാരസ്വാമി

എക്‌സിറ്റ് പോൾ ഫലങ്ങളെ കോൺഗ്രസ് വിമർശിച്ചെങ്കിലും കർണാടകയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമാണെന്ന് ജെഡി(എസ്) അധ്യക്ഷൻ എച്ച്ഡി കുമാരസ്വാമി പറഞ്ഞു. കർണാടകയിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ ഇക്കാര്യം മനസിലായെന്ന് കുമാരസ്വാമിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്‌തു.
Jun 03, 2024, 6:05 pm IST
ബിഹാര്‍

ബിഹാറിൽ 25ൽ അധികം സീറ്റ് നേടുമെന്ന് ആർജെഡി

ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദൾ ബിഹാറിലെ 40 സീറ്റുകളിൽ 25-ലധികം സീറ്റുകൾ ഇന്ത്യൻ സഖ്യത്തിന് ലഭിക്കുമെന്ന അവകാശവാദവുമായി രംഗത്ത്. വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ ആർജെഡി വക്താവ് മനോജ് കുമാർ ജാ എക്‌സിറ്റ് പോളുകൾക്കായി ബിജെപി വലിയ രീതിയിൽ പണം ഒഴുക്കിയിട്ടുണ്ടെന്നും അവകാശപ്പെട്ടു.
Jun 03, 2024, 3:45 pm IST
കേരളം

എക്‌സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് ശശി തരൂർ

കോൺഗ്രസ് എക്‌സിറ്റ് പോളുകളെ സംശയത്തോടെയാണ് നോക്കി കാണുന്നത്, ഇന്ത്യ സഖ്യം 295 സീറ്റുകൾ നേടുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. ജനങ്ങളുടെ സ്‌പന്ദനം കണക്കുകളിൽ കൃത്യമായി പ്രതിഫലിപ്പിച്ചിട്ടില്ലെന്നും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ തരൂർ പറഞ്ഞു.
Jun 03, 2024, 1:10 pm IST

ആരോപണങ്ങളോട് പ്രതികരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

'ഞങ്ങൾ ഒരിക്കലും അപ്രത്യക്ഷരായിട്ടില്ല, ഞങ്ങൾ പത്രക്കുറിപ്പുകളിലൂടെ നിരന്തരം ആശയവിനിമയം നടത്തി': മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടൽ ഫലപ്രദമല്ലെന്ന വിമർശനങ്ങൾക്ക് ഇടയിലാണ് അദ്ദേഹം മറുപടിയുമായി രംഗത്ത് വന്നത്.
Jun 03, 2024, 11:45 am IST

തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് സോണിയ ഗാന്ധി

'എക്‌സിറ്റ് പോൾ ഫലങ്ങളിൽ പറയുന്നതിന് തികച്ചും വിപരീതമായിരിക്കും ഫലങ്ങൾ എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.' മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു. ഒപ്പം ഫലം വരുന്നത് വരെ കാത്തിരിക്കാനും അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
Jun 03, 2024, 11:04 am IST
പശ്ചിമ ബംഗാള്‍

പശ്ചിമ ബംഗാളിലെ രണ്ട് ബൂത്തുകളിൽ റീപോളിംഗ് നടക്കുന്നു
Jun 03, 2024, 8:20 am IST

പോസ്‌റ്റൽ ബാലറ്റുകൾ ആദ്യം എണ്ണണമെന്ന ഇന്ത്യ സഖ്യത്തിന്റെ ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ
Jun 02, 2024, 8:18 pm IST

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നാളെ മാധ്യമങ്ങളെ കാണും. പന്ത്രണ്ടരയ്ക്കാണ് വാര്‍ത്താസമ്മേളനം.
Jun 02, 2024, 8:14 pm IST

ഫലപ്രഖ്യാപന ദിവസം എല്ലാ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും ഉറപ്പാക്കണമെന്ന് ബിജെപിയും ഇന്ത്യ സഖ്യം. ഇരു സഖ്യങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്റെ നേതൃത്വത്തിലാണ് ബിജെപി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.
Jun 02, 2024, 7:13 pm IST

ബിജെപി എക്‌സിറ്റ് പോളുകളേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. പ്രതിപക്ഷം എക്‌സിറ്റ് പോളുകളെ തള്ളുന്നത് രണ്ട് ദിവസത്തേക്ക് സന്തോഷമായിരിക്കാനാണ്. കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും തകര്‍ന്ന് തരിപ്പമാകുമെന്നും കിരണ്‍ റിജിജു.
Jun 02, 2024, 5:38 pm IST

എക്‌സിറ്റ് പോളുകള്‍ നോക്കി സമയം കളയരുതെന്ന് പ്രശാന്ത് കിഷോര്‍. വ്യാജ മാധ്യമപ്രവര്‍ത്തകരും, എന്തും വിളിച്ചുപറയുന്ന രാഷ്ട്രീയക്കാരും, സ്വയം പ്രഖ്യാപിത സോഷ്യല്‍ മീഡിയ വിദഗ്ധരും ചേര്‍ന്നാണ് ഈ അനാവശ്യ ചര്‍ച്ചകളും അനാലിസിസുകളും നല്‍കുന്നത്. അതില്‍ നോക്കി സമയം കളയരുതെന്നും പ്രശാന്ത് കിഷോര്‍.
Jun 02, 2024, 4:04 pm IST

എക്സിറ്റ് പോളുകൾ തള്ളി രാഹുൽ ഗാന്ധി

റ്റൻ ഭൂരിപക്ഷത്തിൽ എൻ ഡി എ വീണ്ടും അധികാരത്തിലേറുമെന്ന എക്സിറ്റ് പോളുകൾ തള്ളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എക്സിറ്റ് പോളുകൾ 'മോദി പോളുകൾ' ആണെന്നും ഇന്ത്യ സഖ്യം 295 സീറ്റുകൾ വരെ നേടുമെന്നും രാഹുൽ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Jun 02, 2024, 2:36 pm IST

എൽഡിഎഫ് 12 സീറ്റുകൾ വരെ നേടുമെന്ന് എംവി ഗോവിന്ദൻ

എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എക്‌സിറ്റ് പോള്‍ സര്‍വേ നടത്തിയവര്‍ക്ക് ഭ്രാന്താണെന്നും സിപിഎം വിലയിരുത്തല്‍ അനുസരിച്ച് 12 സീറ്റ് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
Jun 02, 2024, 2:01 pm IST

എക്സിറ്റ് പോൾ ബിജെപി അജണ്ട; എംവി ജയരാജൻ

സർവ്വേ ഫലം തള്ളി സി പി എം നേതാവും കണ്ണൂരിലെ എല്‍ ഡി എഫ് സ്ഥാനാർത്ഥിയുമായ എംവി ജയരാജന്‍. ഇടതുപക്ഷമില്ലാത്ത പാർലമെന്റ് എന്നത് ബി ജെ പി അജണ്ടയാണ്. ആ തീരുമാനമാണ് മാധ്യമങ്ങൾ സർവേ എന്ന പേരിൽ പുറത്തുവിട്ടതെന്നാണും എംവി ജയരാജന്‍
Jun 02, 2024, 12:25 pm IST

എക്സിറ്റ് പോൾ; ബിജെപിയെ പരിഹസിച്ച് മുരളീധരൻ

കേരളത്തിന്റെ അവസ്ഥ വച്ചാണെങ്കില്‍ എക്‌സിറ്റ് പോള്‍ വിശ്വസിക്കാനാകില്ലെന്ന് കെ മുരളീധരൻ. ഒന്നും കിട്ടാത്ത ബിജെപിക്ക് 48 മണിക്കൂർ എക്സിറ്റ് പോൾ ഓർത്ത് സന്തോഷിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
Jun 02, 2024, 11:30 am IST

കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകും; കെ സുധാകരൻ

എക്‌സിറ്റ് പോളില്‍ വിശ്വാസമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എക്സിസ്റ്റ് പോൾ സർവേ ഫലങ്ങൾ യാഥാർഥ്യമല്ല. കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകും. ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും സുധാകരൻ
Jun 02, 2024, 10:58 am IST

ഇന്ത്യ മുന്നണി വിജയിക്കുമെന്ന് ചെന്നിത്തല

എക്‌സിറ്റ് പോളില്‍ വിശ്വാസമില്ലെന്നും ഇന്‍ഡ്യ മുന്നണി വിജയിക്കുമെന്നും ചെന്നിത്തല. കേരളത്തിൽ യുഡിഎഫ് ഇരുപത് സീറ്റും നേടുമെന്നും ചെന്നിത്തല
Jun 02, 2024, 9:23 am IST

ബിജെപി അക്കൗണ്ട് തുറക്കില്ല; ഇപി ജയരാജൻ

എക്സിറ്റ് പോളുകള്‍ സംശയാസ്പദമാണെന്നും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ.
Jun 02, 2024, 9:05 am IST

ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല; ശശി തരൂർ

എക്സിറ്റ് പോളുകൾ അശാസ്ത്രീയമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ജനങ്ങളുടെ വോട്ടിലാണ് ഞങ്ങളുടെ വിശ്വാസം. കേരളത്തിലും തമിഴ്നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കില്ല. കർണാടകത്തിലും അവർ തിരിച്ചടി നേരിടുമെന്നും തരൂർ പറഞ്ഞു.
Jun 02, 2024, 8:04 am IST

എക്സിറ്റ് പോളുകൾ തള്ളി ഇന്ത്യ സഖ്യം. 295 വരെ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നാണ് നേതാക്കളുടെ കണക്ക് കൂട്ടൽ.
Jun 01, 2024, 9:25 pm IST

കശ്മീരില്‍ ത്രില്ലര്‍

കശ്മീരില്‍ ത്രില്ലര്‍
ജമ്മു കശ്മീരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോളുകള്‍.
Jun 01, 2024, 8:55 pm IST

ബീഹാറില്‍ എന്‍ഡിഎ

ബീഹാറില്‍ എന്‍ഡിഎ
ബീഹാറില്‍ ഇത്തവണയും ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് സര്‍വേകള്‍. നിതീഷ് കുമാറിന്റെ ജെഡിയുവുമായി സഖ്യമുണ്ടാക്കിയാണ് ബിജെപി ബീഹാറില്‍ മത്സരിച്ചത്.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+