• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കേശവ് പ്രസാദ് മൗര്യ? യുപിയില്‍ സര്‍ക്കാര്‍ രുപീകരണം 25ന്

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ രണ്ടാം യോഗി സര്‍ക്കാര്‍ അധികാരമേല്‍ക്കാനിരിക്കെ മന്ത്രിമാരുടെ കാര്യത്തില്‍ ഏകദേശം ധാരണയായെന്ന് സൂചന. മാര്‍ച്ച് 25നാണ് യോഗി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. അന്തിമ ചര്‍ച്ച അമിത് ഷായുടെ വീട്ടില്‍ ആരംഭിച്ചിട്ടുണ്ട്. യോഗി ആദിത്യനാഥും, ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ബിഎല്‍ സന്തോഷ്, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും യോഗത്തിലുണ്ടെന്ന് സൂചനയുണ്ട്. ഡെറാഡൂണില്‍ നിന്ന് നേരിട്ടാണ് യോഗി ദില്ലിയിലെത്തിയത്. പുഷ്‌കര്‍ സിംഗ് ധമിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് അമിത് ഷാ ലഖ്‌നൗവിലുണ്ടാായിരുന്നു. മന്ത്രിസഭയിലെ അംഗങ്ങളെ കുറിച്ച് അന്ന് തന്നെ ധാരണയുണ്ടാക്കിയിരുന്നു. ഓരോ വിഭാഗത്തിലുള്ളവര്‍ക്കും ഇത്തവണ യോഗി സര്‍ക്കാരില്‍ പങ്കാളിത്തമുണ്ടാവും.

സാഗറില്‍ നിന്ന് ദിലീപിന്റെ രഹസ്യ വിവരങ്ങള്‍ പുറത്ത് വന്നത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സംവിധായകന്‍സാഗറില്‍ നിന്ന് ദിലീപിന്റെ രഹസ്യ വിവരങ്ങള്‍ പുറത്ത് വന്നത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സംവിധായകന്‍

സ്വതന്ത്ര ദേവ് സിംഗിനെ ഇത്തവണ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. സംസ്ഥാന അധ്യക്ഷനാണ് അദ്ദേഹം. അതിലുപരി സംസ്ഥാനത്ത് ഏത് നേതാക്കള്‍ക്കും എപ്പോള്‍ വേണമെങ്കില്‍ സമീപിക്കാവുന്ന നേതാവാണ് സിംഗ്. നിലവില്‍ അദ്ദേഹം എംഎല്‍സിയാണ്. യോഗി ആദിത്യനാഥുമായി വളരെ അടുത്ത ബന്ധം സിംഗിനുണ്ട്. അതുകൊണ്ട് മന്ത്രിസ്ഥാനത്തേക്ക് അദ്ദേഹം പരിഗണിക്കപ്പെടാന്‍ സാധ്യത ശക്തമാണ്. ബ്രജേഷ് പഥക്, ശ്രീകാന്ത് ശര്‍മ, കന്‍വര്‍ ബ്രിജേഷ് സിംഗ്, അദിതി സിംഗ്, അസിം അരുണ്‍, രാജേഷ് സിംഗ്, എന്നിവരെയാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

ബ്രജേഷ് പഥക് ആദ്യ യോഗി സര്‍ക്കാരില്‍ നിയമ മന്ത്രിയാണ്. അതിലുപരി യുപിയില്‍ ബിജെപിയുടെ ബ്രാഹ്മണ മുഖമാണ്. മന്ത്രിയാകുമെന്ന് ഏകദേശം ഉറപ്പുള്ളയാളാണ് അദ്ദേഹം. ദിയോബന്ദ് സീറ്റില്‍ നിന്നുള്ള എംഎല്‍എയാണ് കന്‍വര്‍ സിംഗ്. യാദവരും മുസ്ലീങ്ങളും ധാരാളമുള്ള ഈ മണ്ഡലത്തിലെ കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് കന്‍വര്‍ സിംഗ് മന്ത്രിസഭയിലെത്തിയത്. മന്ത്രിസ്ഥാനം അദ്ദേഹത്തിനും ലഭിച്ചേക്കാം. റായ്ബറേലി സദറില്‍ നിന്ന് വിജയിച്ച അദിതി സിംഗിനും മന്ത്രിസ്ഥാനം ലഭിക്കാം. കോണ്‍ഗ്രസ് കോട്ടയില്‍ നിന്ന് ലഭിച്ചത് കൊണ്ട് മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. അസിം അരുണ്‍ അല്ലെങ്കില്‍ രാജേശ്വര്‍ സിംഗ് എന്നിവരില്‍ ഒരാള്‍ക്കാണ് മന്ത്രിസ്ഥാനം ലഭിക്കുക.

തിരഞ്ഞെടുപ്പിന് വേണ്ടി നേരത്തെ മസര്‍വീസില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവാണ് രാജേശ്വര്‍ സിംഗ്. മുന്‍ ഇഡി ഉദ്യോഗസ്ഥനാണ് അദ്ദേഹം. മുന്‍ മന്ത്രിമാരായ സതീഷ് മഹാന, അശുതോഷ് ടണ്ഡന്‍, ജിതിന്‍ പ്രസാദ, സുരേഷ് ഖന്ന എന്നിവരെയും പരിഗണിക്കുന്നുണ്ട്. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ബേബി റാണി മൗര്യക്ക് പ്രത്യേക പദവിയും ലഭിക്കും. അഞ്ച് പേരുകളാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

തോറ്റെങ്കിലും കേശവ് പ്രസാദ് മൗര്യയെ വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ബ്രജേഷ് പഥക്, ശ്രീകാന്ത് ശര്‍മ, ബേബി റാണി മൗര്യ, ദിനേഷ് ശര്‍മ എന്നിവരെയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ബ്രാഹ്മണ വിഭാഗത്തില്‍ നിന്ന് ഉപമുഖ്യമന്ത്രി വേണമെന്ന് ബിജെപി കരുതുന്നുണ്ട്. ദിനേശ് ശര്‍മയ്ക്ക് സംസ്ഥാന അധ്യക്ഷ പദവിയും ഓഫര്‍ ചെയ്തിട്ടുണ്ട്.

മാഡം തിരക്കഥാകൃത്തിന്റെ മുന്‍ ഭാര്യ? ദിലീപിന്റെ എല്ലാ രഹസ്യങ്ങളുമറിയാം, വെളിപ്പെടുത്തി സംവിധായകന്‍മാഡം തിരക്കഥാകൃത്തിന്റെ മുന്‍ ഭാര്യ? ദിലീപിന്റെ എല്ലാ രഹസ്യങ്ങളുമറിയാം, വെളിപ്പെടുത്തി സംവിധായകന്‍

English summary
keshav prasad maurya may get deputy cm post, last phase talks going on in amit shah's residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X