ജയിലില്‍ നിന്ന് ഹര്‍മീന്ദര്‍ വിളിച്ചത് പാക് ഐഎസ്‌ഐയെ!! ബന്ധം വെളിപ്പെടുത്തുന്ന നിര്‍ണായക തെളിവുകള്‍

  • Written By:
Subscribe to Oneindia Malayalam

ചണ്ഡീഗഡ്: പഞ്ചാബില്‍ നിന്ന് ജയില്‍ ചാടിയ ഖാലിസ്താന്‍ ഭീകരന്‍ ഹര്‍മീന്ദര്‍ സിംഗ് മിന്റു ജയിലില്‍ നിന്ന് നിരന്തരം പാകിസ്താനിലേക്ക് വിളിച്ചിരുന്നതായി കണ്ടെത്തല്‍. നാഭാ സെന്‍ട്രല്‍ ജയിലില്‍ തടവിലിരിക്കെ പാകിസ്താനിലേക്ക് വിളിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. അതീവ സുരക്ഷയുള്ള നാഭാ ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കും.

Read also: കൊളംബിയ വിമാന അപകടം: 76 പേരും മരിച്ചു, പ്രദേശത്ത് അടിയന്തരാവസ്ഥ

പഞ്ചാബ് ജയില്‍ ചാട്ടം: ഖലിസ്താന്‍ ഭീകരനെയും ഗുണ്ടകളെയും മോചിപ്പിച്ചത് പാകിസ്താന്‍!!!

നാഭാ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തുകടന്ന ഹര്‍മീന്ദര്‍ പാകിസ്താനിലെ ഭീകരസംഘടനകളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തായ്‌ലന്റില്‍ വച്ച് 2010ല്‍ ഐഎസ്‌ഐയുടെ പരിശീലനം ലഭിച്ച സിംഗ് നേപ്പാളിലേക്കും അവിടെ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം തായ്‌ലന്റിലേക്കും കടക്കാനാണ് പദ്ധതിയിട്ടതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

 കോള്‍ രേഖകള്‍

കോള്‍ രേഖകള്‍

ഞായറാഴ്ച പഞ്ചാബിലെ നാഭ സെന്‍ട്രല്‍ ജയിയിലില്‍ നിന്ന് സായുധരായ അക്രമികളുടെ സഹായത്തോടെ ജയില്‍ ചാടിയ ഹര്‍മീന്ദര്‍ സിംഗ് പാകിസ്താനിലേക്ക് വിളിച്ചിരുന്നുവെന്ന് കണ്ടെത്തിയതോടെ കോള്‍രേഖകള്‍ പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

ഐഎസ്‌ഐയുമായുള്ള ബന്ധം പുതുക്കാന്‍

ഐഎസ്‌ഐയുമായുള്ള ബന്ധം പുതുക്കാന്‍

പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഹര്‍മീന്ദര്‍ സിംഗ് മിന്റു ജയിലിലില്‍ നിന്ന് ബന്ധപ്പെട്ടിരുന്നതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഖാലിസ്താന്‍ അനുകൂലികളുമായി സംസാരിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

അറസ്റ്റ് 24 മണിക്കൂറിനുള്ളില്‍

അറസ്റ്റ് 24 മണിക്കൂറിനുള്ളില്‍

12ഓളം ആയുധധാരികളെത്തിയാണ് അതീവസുരക്ഷയുള്ള നാഭാ ജയിലിലെ ഗാര്‍ഡിനെ ആക്രമിച്ച് തടവുകാരെ ആക്രമിച്ചത്. ജയില്‍ ചാടിയ ആറ് പേരില്‍ ഹര്‍മീന്ദര്‍ സിംഗിനെ 24 മണിക്കൂറിനുള്ളില്‍ ദില്ലിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. തടവ് ചാടാന്‍ സഹായിച്ച രണ്ട് പേരുള്‍പ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്.

 മുംബൈയ്ക്ക് മുങ്ങാന്‍

മുംബൈയ്ക്ക് മുങ്ങാന്‍

ദില്ലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയ മിന്റു മുബൈയിലെ പനവേലിലേയ്ക്ക് പോകാനായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. മുംബൈയില്‍ നിന്ന് ഗോവയിലേക്കും അവിടെ നിന്ന് നേപ്പാളിലേക്കും പോകാനാണ് പിടിയിലായ മിന്റു പദ്ധതിയിട്ടിരുന്നത്.

പാക് ഐഎസ്‌ഐ താങ്ങ്

പാക് ഐഎസ്‌ഐ താങ്ങ്

പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെ ദക്ഷിണേഷ്യയിലും യൂറോപ്പിലും ഖാലിസ്താനെ പിന്തുണയ്ക്കുന്ന വലിയൊരു ശൃംഖല ഉണ്ടാക്കിയെടുക്കാന്‍ ഹര്‍മീന്ദറിന് കഴിഞ്ഞിട്ടുണ്ട്.

പണത്തിന്റെ സ്രോതസ്സ് എന്ത്

പണത്തിന്റെ സ്രോതസ്സ് എന്ത്

ദില്ലി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അറസ്റ്റിലാവുമ്പോള്‍ മിന്റുവിന്റെ പക്കല്‍ പണമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഇതോടെ ഹര്‍മീന്ദറിന് സാമ്പത്തിക പിന്തുണ നല്‍കിയവരെയും പണം എത്തിച്ചവരെയും കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.

 പണവും ആയുധവും

പണവും ആയുധവും

നിസ്സാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അറസ്റ്റിലാവുമ്പോള്‍ 19,000 രൂപയും ആറ് ബുള്ളറ്റുള്ള വിദേശ നിര്‍മിത
തോക്കുമാണ് ഹര്‍മീന്ദറിന്റെ പക്കലുണ്ടായിരുന്നത്.

 ബന്ധുവും നിരീക്ഷണത്തില്‍

ബന്ധുവും നിരീക്ഷണത്തില്‍

ജയില്‍ ചാടിയ ശേഷം മിന്റു ഫോണില്‍ വിളിച്ച ബന്ധുവും പൊലീസ് നിരീക്ഷണത്തിലാണ്. ദില്ലിയിലെ സുഭാഷ് നഗറിലുള്ള ബന്ധുവിനെ മിന്റു വിളിച്ചതാണ് ഇയാളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. പൊലീസ് അന്വേഷണം വ്യാപിച്ചതോടെ ഹര്‍മീന്ദര്‍ ദില്ലിയിലുള്ള ഒരു ബന്ധുവിനെയും സന്ദര്‍ശിച്ചിരുന്നു.

നിര്‍ണായകമായത് ഫോണ്‍കോള്‍

നിര്‍ണായകമായത് ഫോണ്‍കോള്‍

ജയില്‍ ചാടിയ മിന്റുവും സഹതടവുകാരന്‍ കാശ്മീര്‍ സിംഗും പിടിക്കപ്പെടാതിരിക്കാന്‍ പല വാഹനങ്ങള്‍ മാറിക്കയറിയും താടിയുടെ കനംകുറച്ചുമാണ് ദില്ലിയിലെത്തിയത്. കശ്മീര്‍ സിംഗിനും ഗുര്‍പ്രീത് സിംഗ് ഷെഖോനുമൊപ്പം ടൊയോട്ട ഫോര്‍ച്യൂണറിലാണ് മിന്റു രക്ഷപ്പെട്ടത്. ഗുര്‍പ്രീത് സിംഗിന്റെ സഹോദരാണ് ഇവര്‍ക്ക് ജയിലില്‍ നിന്ന് കൈതാലിലെ കരിമ്പിന്‍ തോട്ടങ്ങളിലെത്താന്‍ വാഹനം ഒരുക്കിക്കൊടുത്തത്.

കര്‍ഷകരുടെ സഹായം

കര്‍ഷകരുടെ സഹായം

ഞായറാഴ്ച വൈകിട്ട് വരെ കൈതാലിലെ കരിമ്പിന്‍ തോട്ടത്തില്‍ ഒളിച്ചിരുന്ന മൂന്നുപേരും കര്‍ഷകരില്‍ നിന്ന് കത്രിക വാങ്ങി താടി വെട്ടിക്കുറച്ച ശേഷമാണ് ദില്ലി റെയില്‍വേ സ്റ്റേഷനിലെത്തുന്നത്. കുരുക്ഷേത്രയില്‍ ജീപ്പിലെത്തിയ ശേഷം ബസില്‍ ദില്ലിയിലെ പാനിപ്പട്ടിലെത്തി. ഇതിനിടെ നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനിലുള്ള വഴി അന്വേഷിച്ചുകൊണ്ട് മിന്റു പലതവണ ബന്ധുവിനെ വിളിക്കുകയും ചെയ്തു.

രാജ്യം വിടാന്‍ പിന്തുണ

രാജ്യം വിടാന്‍ പിന്തുണ

അറസ്റ്റിലായ ഹര്‍മീന്ദര്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും കുടുംബത്തിന്റെ സഹായത്തോടെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചുവെന്നും വെളിപ്പെടുത്തി. നേപ്പാളിലേക്ക് പോയി ഒരാഴ്ചയ്ക്ക് ശേഷം തായ്‌ലന്‍ഡിലേക്ക് പോകാനാണ് പദ്ധതിയിട്ടിരുന്നത്. ഇതിനൊപ്പം പാക് ഭീകരസംഘടനകളുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്.

കോടതിയില്‍ ഹാജരാക്കും

കോടതിയില്‍ ഹാജരാക്കും

ഏഴ് ദിവസം പൊലീസ് കസ്റ്റഡിയില്‍ വച്ചതിന് ശേഷം മിന്റുവിനെ അടുത്ത തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ജയില്‍ അധികൃതരെ ആക്രമിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച മിന്റുവിന് പാക് സഹായം ലഭിച്ചുവെന്ന് നേരത്തെ ചില ആരോപണങ്ങളുണ്ടായിരുന്നു.

English summary
Khalistani terrorist Harminder Singh Mintoo made several phone calls to Pakistan from Nabha jail.
Please Wait while comments are loading...