കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോഹിനൂര്‍ രത്‌നം ഞങ്ങളുടേത്; ജഗന്നാഥ ക്ഷേത്രത്തിന്റേതാണത്' ബ്രിട്ടന്‍ തിരിച്ചുനല്‍കണമെന്ന് സംഘടന

Google Oneindia Malayalam News

ഭുവനേശ്വര്‍: ലോക പ്രശസ്തമായ കോഹിനൂര്‍ രത്‌നങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് അവകാശവാദം. എലിസബത്ത് രാജ്ഞിയുടെ മരണശേഷം കോഹിനൂര്‍ കൈമാറിയിരിക്കുകയാണ്. കമീല രാജ്ഞിക്കാണ് ഇത് ലഭിക്കുക. എന്നാല്‍ ഒഡീഷയിലെ പ്രമുഖ സാമൂഹ്യ-സാംസ്‌കാരിക സംഘടന കോഹിനൂര്‍ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇത് പുരിയിലെ ജഗന്നാഥക്ഷേത്രത്തിന് അവകാശപ്പെട്ടതാണെന്ന് ഇവര്‍ പറയുന്നു. പുരിയിലെ ഭഗവാന്റേതാണ് ഈ കോഹിനൂരെന്നും സംഘടന പറയുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഈ സംഘടന. കോഹിനൂര്‍ ജഗന്നാഥ ക്ഷേത്രത്തില്‍ പുനസ്ഥാപിക്കണമെന്നാണ് ആവശ്യം. വിശദമായ വിവരങ്ങളിലേക്ക്....

1

ഇങ്ങനൊക്കെ കളിച്ചിട്ടും ഞങ്ങളെ ചെക്കന്‍ ടീമിലില്ല; സഞ്ജു സാംസണെ തഴഞ്ഞ് ഇന്ത്യ, ആരാധകര്‍ കലിപ്പില്‍

105 കാരറ്റ് വജ്രമാണ് കോഹിനൂര്‍. എലിസബത്ത് രാജ്ഞി മരിച്ച് കഴിഞ്ഞാല്‍ ചട്ടപ്രകാരം ഇത് മകന്‍ ചാള്‍സ് രാജകുമാരന്റെ ഭാര്യ കമിലയ്ക്കാണ് പോവുക. എന്നാല്‍ ഇത് തങ്ങള്‍ക്ക് ലഭിക്കണമെന്നാണ് ഒഡീഷയിലെ ശ്രീ ജഗന്നാഥ സേന ആവശ്യപ്പെട്ടിരിക്കുന്നത്. പുരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഇവര്‍ നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. കോഹിനൂറിനെ തിരിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ രാഷ്ട്രപതി ശ്രമിക്കണമെന്നാണ് ആവശ്യംമ. ജഗന്നാഥ ഭഗവാന്റെയാണ് കോഹിനൂരെന്നും, എന്നാല്‍ അത് ഇംഗ്ലണ്ടിലെ രാജ്ഞിയുടെ കൈവശമാണെന്നും ഇവര്‍ പറയുന്നു.

2

ആരാധകരെ ശാന്തരാകുവിന്‍, അവാര്‍ഡൊക്കെ കിട്ടി ഹാപ്പി മൂഡിലാണ് പൂജ; വൈറലായി പുതിയ ചിത്രങ്ങള്‍

പ്രധാനമന്ത്രിയോട് ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കാനും ഇവര്‍ ആവശ്യപ്പെടുന്നു. മഹാറാജ രഞ്ജിത്ത് സിംഗ് ഭഗവാന് സമര്‍പ്പിച്ചതാണ് ഈ രത്‌നമെന്നും ജഗന്നാഥ സേന കണ്‍വീനര്‍ പ്രിയദര്‍ശന്‍ പട്‌നായിക്ക് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ നദീര്‍ ഷായ്‌ക്കെതിരെ പഞ്ചാബിലെ മഹാരാജാവായ രഞ്ജിത്ത് സിംഗ് വിജയിച്ചതിന് ശേഷം പുരി ക്ഷേത്രത്തിനായി ദാനം ചെയ്തതാണ് കോഹിനൂര്‍. എന്നാല്‍ ഇത് ഉടനെ ക്ഷേത്രത്തിലേക്ക് നല്‍കിയിരുന്നില്ല. രഞ്ജിത്ത് സിംഗ് 1839ല്‍ മരിച്ചു. അതിന് ശേഷം പത്ത് വര്‍ഷത്തിന് ശേഷം മകന്‍ ദുലീപ് സിംഗില്‍ നിന്നാണ് ബ്രിട്ടീഷുകാര്‍ കോഹിനൂര്‍ തട്ടിയെടുത്തത്.

3

ഈ ചിത്രത്തിലൊരു പട്ടിക്കുട്ടി ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്താം, 15 സെക്കന്‍ഡ് തരാംഈ ചിത്രത്തിലൊരു പട്ടിക്കുട്ടി ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്താം, 15 സെക്കന്‍ഡ് തരാം

ഇത് പുരി ജഗന്നാഥ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചതാണെന്ന് ബ്രിട്ടീഷുകാര്‍ക്ക് അറിയാമായിരുന്നുവെന്ന് ചരിത്രകാരന്‍നായ അനില്‍ ധിര്‍ പറയുന്നു. അതതേസമയം താന്‍ ഇക്കാര്യത്തില്‍ എലിസബത്ത് രാജ്ഞിക്ക് കത്തയച്ചിരുന്നുവെന്ന് പ്രിയദര്‍ശന്‍ പട്‌നായിക്ക് പറയുന്നു. ബ്രിട്ടീഷ് സര്‍ക്കാരിനോട് ഇക്കാര്യം നേരിട്ട് ആവശ്യപ്പെടാനായിരുന്നു എലിസബത്ത് രാജ്ഞി ആവശ്യപ്പെട്ടതെന്നും പട്‌നായിക്ക് വ്യക്തമാക്കി. ഇക്കാര്യം കഴിഞ്ഞ ആറ് വര്‍ഷത്തോളം പറയാതിരുന്നത്, ഇംഗ്ലണ്ടിലേക്ക് തനിക്ക് വിസ നിഷേധിക്കപ്പെട്ടത് കൊണ്ടാണ്. ഈ വിഷയം ബ്രിട്ടീഷ് സര്‍ക്കാരിന് മുന്നില്‍ കൊണ്ടുവരാനായില്ലെന്നും പട്‌നായിക്ക് പറഞ്ഞു.

4

സൗര കൊടുങ്കാറ്റിന് പിന്നാലെ അടുത്ത അപകടം; ഭൂമിക്ക് നേര്‍ വരുന്നത് ഭീകരന്‍, നാസയുടെ മുന്നറിയിപ്പ്സൗര കൊടുങ്കാറ്റിന് പിന്നാലെ അടുത്ത അപകടം; ഭൂമിക്ക് നേര്‍ വരുന്നത് ഭീകരന്‍, നാസയുടെ മുന്നറിയിപ്പ്

അതേസമയം കോഹിനൂര്‍ രത്‌നത്തിന് നിരവധി അവകാശികളുണ്ടെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. രഞ്ജിത്ത് സിംഗിന്റെ ബന്ധുക്കള്‍, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കെല്ലാം ഇതില്‍ അവകാശവാദമുന്നയിക്കാം. ബിജു ജനതാദള്‍ എംപി ഭൂപീന്ദര്‍ സിംഗ് നേരത്തെ കോഹിനൂരിനെ തിരിച്ചു വാങ്ങണമെന്ന് രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ലഹോര്‍ മഹാരാജാവ് ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ അടിയറവ് വെച്ചതാണ് കോഹിനൂരെന്നും, അല്ലാതെ സ്വമേധയാ കൈമാറിയതല്ലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഇന്ത്യ പറയുന്നു.

English summary
kohinoor should return to puri jagannath, odisha body asks for president intervention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X