കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം ലിംഗക്കാരിയായ ദുര്‍ഗാവിഗ്രഹം: ഇത് കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജ!

  • By Muralidharan
Google Oneindia Malayalam News

കൊല്‍ക്കത്ത: രാജ്യത്ത് ഇതാദ്യമായി ദുര്‍ഗാ പൂജയ്ക്ക് മൂന്നാം ലിംഗക്കാരിയായ ദുര്‍ഗാ വിഗ്രഹവും. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയ്ക്ക് സമീപമുളള ജോയ് മിത്ര തെരുവിലാണ് ഇന്ത്യയിലെ ആദ്യത്തെ മൂന്നാം ലിംഗക്കാരിയായ ദുര്‍ഗാ വിഗ്രഹം തയ്യാറായിരിക്കുന്നത്. രാജ്യമെങ്ങും ദുര്‍ഗാ പൂജ ആഘോഷിക്കാനൊരുങ്ങവേയാണ് വ്യത്യസ്തമായ ദുര്‍ഗാവിഗ്രഹം കൊല്‍ക്കത്തയില്‍ തയ്യാറായിരിക്കുന്നത്.

ദുര്‍ഗാപൂജയക്കുള്ള കമ്മിറ്റിയും പ്രദേശത്തുള്ള മൂന്നാം ലിംഗ വിഭാഗക്കാരും ചേര്‍ന്നാണ് വിഗ്രഹം തയ്യാറാക്കിയിരിക്കുന്നത്. വിഗ്രഹത്തിന്റെ ഒരു പകുതിയില്‍ മീശയും ചെറിയ പുരികവുമുള്ള മുഖമാണ്. മുണ്ടാണ് ഈ പകുതി ഭാഗം ധരിച്ചിരിക്കുന്നത്. കട്ടിപ്പുരികങ്ങളും സ്തനങ്ങളും ഉള്ള മറുപകുതി സാധാരണ ദുര്‍ഗാ പൂജയ്ക്ക് ഉപയോഗിക്കുന്ന വിഗ്രഹം തന്നെ. മൊത്തം പത്ത് കൈകളുണ്ട്.

durga-puja-celebrations

ദുര്‍ഗാപൂജ ലിംഗവിവേചനത്തിനും വേലിക്കെട്ടുകള്‍ക്കും അതീതമാണ് എന്ന സന്ദേശമാണ് വ്യത്യസ്തമായ ഈ ശ്രമത്തിലൂടെ സംഘാടകര്‍ നല്‍കുന്നത്. ഇത് മാത്രമല്ല, മൂന്നാം ലിംഗത്തില്‍പ്പെട്ടവര്‍ക്ക് ദുര്‍ഗാ പൂജ ചെയ്യാനുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ 18 ഞായറാഴ്ച മൂന്നാം ലിംഗ വിഭാഗക്കാരുടെ ട്രൂപ്പ് നടത്തുന്ന പ്രകടനത്തോടെ ദുര്‍ഗാപൂജയ്ക്ക് തുടക്കമാകും.

English summary
Durga Puja is going to be different this year in Joy Mitra street in Kolkata as the puja committee will put up its first transgender Durga deity during the festivities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X