പാലാ പോളിടെക്‌നിക് കോളേജില്‍ എസ്.എഫ്.ഐ - എ.ബി.വി.പി സംഘര്‍ഷം, പ്രവര്‍ത്തകര്‍ക്ക് പരിക്ക്
കോട്ടയം: പാലായിലെ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളെജില്‍ എസ് എഫ് ഐ - എ ബി വി പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളെജിന് മുന്‍പില്‍ നവാഗതരെ സ്വാഗതം ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് എസ് എഫ് ഐ - എ ബി വി പി സംഘര്‍ഷത്തിന് കാരണമായത്.

വെള്ളിയാഴ്ച രാവിലെ 10 ന് ആയിരുന്നു എസ് എഫ് ഐ - എ ബി വി പി പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ആദ്യം പോളിടെക്‌നിക്ക് കോളജിനു മുന്നിലും പിന്നീട് സിവില്‍ സ്റ്റേഷന്‍ ജംഗഷന് സമീപം ബൈപാസ് റോഡിലുമായിരുന്നു വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്.
എസ് എഫ് ഐ ഏരിയ സെക്രട്ടറി ഡി കെ അമല്‍, പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്‍ എസ് ഭട്ടതിരി, ജില്ലാ കമ്മിറ്റി അംഗം എസ് ആദര്‍ശ്, ഏരിയ കമ്മിറ്റി അംഗം ജോയല്‍ അലക്‌സ്, എ ബി വി പി പാലാ നഗര്‍ സെക്രട്ടറി അക്ഷയ് മന്നക്കനാട്, ജില്ലാ കമ്മിറ്റിയംഗം അനന്തു എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഘര്‍ഷത്തെ തുടര്‍ന്ന് വന്‍ പൊലീസ് സംഘം നഗരത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്. സെന്റ് തോമസ് കോളജിന്റെ മുന്‍വശത്ത് പൊലീസിനെ നിയോഗിച്ചിട്ടുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ് എഫ് ഐ - സി പി ഐ എം പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു എന്ന് എ ബി വി പി ജില്ലാ പ്രസിഡന്റ് ഒ എസ് സനന്ദന്‍ ആരോപിച്ചു.
അതേസമയം കോളജില്‍ സംഘര്‍ഷമുണ്ടായ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ശേഷം ബൈക്കില്‍ മടങ്ങുകയായിരുന്ന പ്രവര്‍ത്തകരെ പിന്തുടര്‍ന്നെത്തിയ ആര്‍ എസ് എസ് - എ ബി വി പി സംഘം തടഞ്ഞ് നിര്‍ത്തി ആക്രമിച്ചതായി എസ് എഫ് ഐയും ആരോപിച്ചു.












Click it and Unblock the Notifications