കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു: കെഎസ്ആര്‍ടിസി ബസിന് തീപിടിച്ച് ഒരാള്‍ മരിച്ചു, അപകടം മുന്നറിയിപ്പ് വകവെയ്ക്കാത്തതിനാല്‍ !

യാത്രക്കാരുമായി ചിക്കമംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേയ്ക്ക് വരുമ്പോഴായിരുന്നു സംഭവം

Google Oneindia Malayalam News

ബെംഗളൂരു: കെഎസ്ആര്‍ടി സി ബസിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ബെംഗളൂരുവിലെ നിലമംഗലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 55 കാരനാണ് മരിച്ചത്. എന്നാല്‍ മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 27 യാത്രക്കാരുമായി ചിക്കമംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേയ്ക്ക് വരുമ്പോഴായിരുന്നു സംഭവം. കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന് പുറത്തായിരുന്നു തീപിടിച്ചത്.

ബസ് പുറപ്പെടുമ്പോള്‍ തീ കണ്ടതിനെ തുടര്‍ന്ന് ഡ്രൈവറെ അറിയിച്ചിരുന്നുവെന്ന് യാത്രക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ ബസിന് തീപിടിച്ചതോടെ ചാടിയിറങ്ങിയ ഡ്രൈവര്‍ യാത്രക്കാരെ ഒഴിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം മാത്രമേ പറയാന്‍ കഴിയൂവെന്നും മുതിര്‍ന്ന കെഎസ്ആര്‍സി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

1482395867-2

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ രാജേന്ദ്ര കുമാര്‍ കഠാരിയ പറയുന്നു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 3 ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചെലവും കെഎസ്ആര്‍ടിസി വഹിയ്ക്കും.

English summary
A 52-year-old woman was killed and few others injured when a state transport bus caught fire near Nelamangala on the outskirts of Bengaluru on Tuesday, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X