പണ്ട് സിംഹത്തെ ആയിരുന്നു പേടി; ഇന്ന് പശുവിനെ, മോദി സര്‍ക്കാരിന് നന്ദി പറഞ്ഞ് ലാലു

  • Written By:
Subscribe to Oneindia Malayalam

പട്‌ന: പണ്ട് ജനങ്ങള്‍ക്ക് സിംഹത്തെ ആയിരുന്നു ഭയം. എന്നാല്‍ ഇപ്പോള്‍ പശു എന്ന് കേള്‍ക്കുമ്പോഴാണ് പേടി വരുന്നത്. എല്ലാത്തിനും നരേന്ദ്ര മോദി സര്‍ക്കാരിന് നന്ദി പറയുന്നു. പ്രധാനമന്ത്രിയെയും ബിജെപിയെയും പരിഹസിക്കുകയായിരുന്നു ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. പട്‌നയില്‍ പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ലാലു.

പശുവിനെയും കന്നുകാലികളെയും കാണുന്നത് പോലും ഇപ്പോള്‍ പേടിയായി മാറി. ബിഹാറിലെ സരണ്‍ ജില്ലയില്‍ നടത്തി വന്ന സോനേപൂര്‍ കന്നുകാലി ഉല്‍സവം ഏഷ്യയിലെ ഏറ്റവും വലിയ കന്നുകാലി ഉല്‍സവങ്ങളില്‍ ഒന്നായിരുന്നു. ഇന്ന് കന്നുകാലികളില്ലാത്ത ഉല്‍സവമാണ് അവിടെ നടക്കുന്നതെന്നും ലാലു പറഞ്ഞു.

29

നരേന്ദ്ര മോദി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. ഇക്കാര്യത്തില്‍ ജനങ്ങള്‍ ക്ഷുഭിതരുമാണ്. കഴിഞ്ഞ മൂന്നര വര്‍ഷമായി ഏതെങ്കിലും ഒരു വാഗ്ദാനം നടപ്പാക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചിട്ടില്ല. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങളുടെ പെരുമഴ ആയിരുന്നു. എന്നാല്‍ ഒന്ന് പോലും ഇതുവരെ നടപ്പാക്കാന്‍ സാധിച്ചില്ലെന്നും ലാലു കുറ്റപ്പെടുത്തി.

നോട്ട് നിരോധിച്ചതില്‍ ജനങ്ങള്‍ ആശങ്കയിലായിരുന്നു. ചരക്കു സേവന നികുതിയുടെ കാര്യത്തിലും അങ്ങനെ തന്നെ. ചിലപ്പോള്‍ മോദി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തിയേക്കും. അടുത്ത വര്‍ഷം തന്നെ തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ട്. 2019 വരെ കാത്തിരിക്കാനിടയില്ലെന്നും പാര്‍ട്ടി തിരഞ്ഞെടുപ്പിന് തയ്യാറായോ എന്ന ചോദ്യത്തിന് മറുപടിയായി ലാലു പറഞ്ഞു.

എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാലും പ്രശ്‌നമില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ സുന്ദരമായി ജയിക്കും. രാജ്യത്തെ സാഹചര്യം അത്തരത്തിലാണെന്നും ലാലു അഭിപ്രായപ്പെട്ടു. ബിഹാറിന്റെ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഗുജറാത്തിലെ പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലുമായി ബന്ധപ്പെട്ടിരുന്നുവെന്നും ലാലു പറഞ്ഞു. ലാലുവിന്റെ മകനാണ് തേജസ്വി യാദവ്. ഇത്തരം യുവ നേതാക്കള്‍ രാജ്യത്ത് നിന്നു വര്‍ഗീയ ശക്തികളെ തുരത്തുമെന്നും ലാലു കൂട്ടിച്ചേര്‍ത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Lalu Prasad Yadav says people are now 'scared of cows' because of Narendra Modi government

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്