കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ജിക്കല്‍ സ്‌ട്രൈക്ക്; പ്രധാനമന്ത്രിക്കെതിരെ ലാലുവിന്റെ മകള്‍

  • By Anwar Sadath
Google Oneindia Malayalam News

പട്‌ന: ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെ പ്രധാനമന്ത്രി മുതലെടുക്കുകയാണെന്ന് ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതി. സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് പ്രധാനമന്ത്രിയുടെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ഉപയോഗിക്കുന്നതെന്ന് മിസ ആരോപിച്ചു.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആഘോഷിക്കുന്ന പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും തുടരെയുണ്ടാകുന്ന ഭീകരാക്രമണത്തെ അവഗണിക്കുകയാണ്. കഴിഞ്ഞദിവസം കാശ്മീരിലുണ്ടായ ഭീകരാക്രണത്തെ ചൂണ്ടിക്കാട്ടി മിസ പറഞ്ഞു. കാശ്മീരിലെ അര്‍ധസൈനിക വിഭാഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന്‍ മരിച്ചരുന്നു.

 misa-bharti

ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ബിജെപി പ്രചരണായുധമാക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സൈന്യത്തിന്റെ മികവിനെ രാഷ്ട്രീയലാഭത്തിനുവേണ്ടി ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതാക്കള്‍ ഇതിനകംതന്നെ രംഗത്തെത്തിയിട്ടുണ്ട്.

സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ക്രഡിറ്റ് രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കുമുണ്ടെന്ന് പറഞ്ഞ പ്രതിരോധമന്ത്രി പ്രധാനമന്ത്രിക്കും തനിക്കുമാണെന്ന് കൂടുതല്‍ ക്രഡിറ്റെന്നും കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.

English summary
Lalu's daughter Misa Bharti slams PM, Parrikar over terror attacks in J-K
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X