കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലില്‍ പൂന്തോട്ടക്കാരന്‍; ലാലുവിന് വരുമാനം 14രൂപ

Google Oneindia Malayalam News

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന് പൂന്തോട്ടക്കാരന്റെ ജോലി. പ്രതിദിനം കൂലിയായി സമ്പാദിക്കുന്നത് 14 രൂപ. ഹോത്വാറിലെ ബിര്‍സ മുണ്ട ജയിലിലാണ് മുന്‍ കേന്ദ്രമന്ത്രിയും ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലുവിന്റെ വ്യത്യസ്തമായ വേഷം.

കഴിഞ്ഞയാഴ്ചയാണ് ജയിലില്‍ പൂന്തോട്ടനിര്‍മാണത്തിന്റെ ജോലികള്‍ ലാലുവിന് ജയില്‍ അധികൃതര്‍ ഏല്‍പ്പിച്ചത്. എന്നാല്‍ ഒക്ടോബര്‍ മുപ്പതിന് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ ശേഷം മാത്രമാണ് മുന്‍ മുഖ്യമന്ത്രി ജയിലിലെ ജോലിയില്‍ പ്രവേശിച്ചത്.

lalu-prasad-yadav

ലാലുവിനൊപ്പം കുറ്റക്കാരെന്ന് കണ്ടത്തിയ മൂന്ന് ഐ എ എസ് ഓഫീസര്‍മാര്‍ക്കും ഒരു ഐ പി എസ് ഓഫീസര്‍ക്കും ജയിലില്‍ അധ്യാപനമാണ് ജോലി. പുതിയ ജോലിയില്‍ ലാലു പ്രസാദ് യാദവ് സന്തോഷവാനാണ് എന്നും യാതൊരു പരാതിയുമില്ലാതെയാണ് അദ്ദേഹം ജോലി ചെയ്യുന്നത് എന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.

52 ഏക്കറുള്ള ജയില്‍പൂന്തോട്ടത്തിന്റെ ചുമതലയാണ് ലാലുവിനുള്ളത്. ആഴ്ചയില്‍ ഒരു ദിവസം ഓഫാണ്. ദിവസക്കൂലിയായി 14 രൂപ കിട്ടും. 2004 മുതല്‍ 2009 വരെയുള്ള കാലത്താണ് കേന്ദ്രമന്ത്രിയായിരുന്നു വിവാദപുരുഷനായ ലാലു പ്രസാദ് യാദവ്.

പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിഗ്രിയുള്ള ലാലു പ്രസാദ് യാദവിനെ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍, ഐ ഐ എം അഹമ്മദാബാദ് തുടങ്ങിയ പ്രശസ്ത സ്‌കൂളുകള്‍ ക്ലാസെടുക്കാന്‍ വിളിച്ച ചരിത്രമുണ്ട്. പറഞ്ഞിട്ടെന്ത് കാര്യം ജയിലില്‍ ചെടി നനയ്ക്കാനാണ് ലാലുവിന് യോഗം.

English summary
RJD president Lalu Prasad earns Rs 14 a day for gardening in Ranchi jail. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X