ലാലുവിന്റെ മഹാറാലിയില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ !!! ലാലുവില്ലാതെ മഹാറാലി നടക്കുമോ? പരിഹസിച്ച് ബിജെപി

  • Posted By:
Subscribe to Oneindia Malayalam

പാറ്റ്‌ന: ബിജെപിക്കെതിരെ ഏറ്റുമുട്ടന്‍ പ്രതിപക്ഷപാര്‍ട്ടികളെ ഒപ്പം നിര്‍ത്തി മഹാറാലിക്കൊരുങ്ങി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്.

തനിക്കെതിരെ ബിജെപി ഉയര്‍ത്തുന്ന അഴിമതി ആരോപണങ്ങള്‍ രാഷ്ട്രീയ പക പോക്കലാണെന്നും ലാലു പ്രസാദ് അരോപിച്ചു.

ബിജെപിയുടേത് പ്രതികാരരാഷ്ട്രീയം

ബിജെപിയുടേത് പ്രതികാരരാഷ്ട്രീയം

ബിജെപി കളിക്കുന്നത് പ്രതികാരരാഷ്ട്രീയം. അധികാരം ദുര്‍വിനിയേഗത്തിലുടെ പ്രതിപക്ഷ പാര്‍ട്ടികളെ ബിജെപി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.

ലാലു പ്രസാദ് യാദവിന്റെ മഹാറാലി

ലാലു പ്രസാദ് യാദവിന്റെ മഹാറാലി

ബിജെപിയുടെ അധികാര ദുര്‍വിനിയോഗങ്ങള്‍ക്കും ഫാസിസ്റ്റ് മോദി സര്‍ക്കാരിനുമെതിരെ ലാലു പ്രസാദ് യാദവിന്റെ നേത്യത്വത്തില്‍ പ്രതിപക്ഷപാര്‍ട്ടികളെ ഏകോപിച്ചു പാറ്റനയില്‍ ആഗസ്റ്റില്‍ നടക്കുന്ന മഹാറാലി.

ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷ പാര്‍ട്ടികള്‍

ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷ പാര്‍ട്ടികള്‍

ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നീങ്ങനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

ഇതിനായി ആഗസ്റ്റില്‍ പാറ്റ്‌നയില്‍ നടക്കുന്ന മഹാറാലിയില്‍ ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടികളെല്ലാം പങ്കെടുപ്പിക്കുമെന്നു ലാലു പ്രസാദ് .

മഹാറാലിയില്‍ സോണിയാ ഗാന്ധി

മഹാറാലിയില്‍ സോണിയാ ഗാന്ധി

ലാലുവിന്‍റെ മഹാറാലിയില്‍ സോണിയാ ഗാന്ധി പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ലാലുവിന് പിന്‍തുണയുമായി മമത

ലാലുവിന് പിന്‍തുണയുമായി മമത

ബിജെപി സര്‍ക്കാരിനെതിരെയുള്ള മഹാറാലിയില്‍ ബംഗാള്‍ മഖ്യമന്ത്രി മമത ബാനാര്‍ജി പങ്കെടുക്കും.

മഹാറാലിയില്‍ ശത്രുക്കള്‍ കൈകോര്‍ക്കുമോ

മഹാറാലിയില്‍ ശത്രുക്കള്‍ കൈകോര്‍ക്കുമോ

മഹാറാലിയില്‍ ഉത്തര്‍ പ്രദേശിലെ ശത്രുക്കളായ എസ്പിയും ബിഎസ്പിയും കൈകോര്‍ക്കുമോ?ലാലുവിന്റെ മഹാറാലിക്ക് എസ്പി നേതാവ് മുലായം സിങ് പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്.കൂടാതെ ബിഎസ്പിക്കും ലാലുവിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട് .എന്നാല്‍ മായവതി ഇതുവരെ തന്റെ അഭിപ്രായം അറിയിച്ചിട്ടില്ല. എന്നാല്‍ ബിജെപി സര്‍ക്കാരിനെതിരെ ദേശീയതല്ത്തില്‍ ഒന്നിക്കുന്നക്കുന്നതില്‍ എതിര്‍പ്പില്ലെന്നു മായാവതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ലാലുവിന്റെ മഹാറാലിയെ പുച്ഛിച്ച് ബിജെപി

ലാലുവിന്റെ മഹാറാലിയെ പുച്ഛിച്ച് ബിജെപി

മഹാറാലിക്കായുളള തയ്യാറെടുപ്പ് ഉപയോഗശൂന്യമാണെന്ന് ബിജെപി. അഴിമതി കേസില്‍ ലാലു പ്രസാദ് യാദവ് ജയിലിലാകുമെന്നും പിന്നെ ഈ തയ്യാറെടുപ്പിന്റെ ആവശ്യമില്ലെന്നും ബിഹാറിലെ മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി പരിഹസിച്ചു.

തന്‍െ പേര് ലാലു പ്രസാദ് യാദവ്... വിരട്ടാന്‍ നോക്കേണ്ടാ....

തന്‍െ പേര് ലാലു പ്രസാദ് യാദവ്... വിരട്ടാന്‍ നോക്കേണ്ടാ....

തന്റെ മുന്നില്‍ വിരട്ടലൊന്നും വിലപ്പോകില്ലെന്നും ഇങ്ങനെയുളളവരോട് തനിക്കു പുച്ഛംമാത്രമാണ്. തന്റെ പേര് ലാലു പ്രസാദ് യാദവ് എന്നാണെന്നു നേതാവ് തിരിച്ചടിച്ചു

1000 കോടിയുടെ അഴിമതി ഇടപാടുകള്‍

1000 കോടിയുടെ അഴിമതി ഇടപാടുകള്‍

ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്നകാലത്തുണ്ടായ അഞ്ചു അഴിമതി കേസിലും 1000 കോടിയുടെ ബിനാമി ഇടപാടിലും ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

ജനറല്‍ ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ പരിശോധന!!! കുടുങ്ങിയത് ജീവനക്കാര്‍!!!....കൂടുതല്‍ വായിക്കാന്‍...

'അമ്മയ്ക്ക്' പൊള്ളും... മഞ്ജുവും റീമയും ഒരുമിച്ചിറങ്ങുമ്പോള്‍ പലര്‍ക്കും കിട്ടും പണി!!!...കൂടുതല്‍ വായിക്കാന്‍...

English summary
It has not been a great season for Lalu Yadav. The Supreme Court just last week refused his request to decide that he will be tried in five different cases for corruption linked to his term as Bihar Chief Minister in the 90s.
Please Wait while comments are loading...