• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

'അമ്മയ്ക്ക്' പൊള്ളും... മഞ്ജുവും റീമയും ഒരുമിച്ചിറങ്ങുമ്പോള്‍ പലര്‍ക്കും കിട്ടും പണി!!!

  • By രശ്മി നരേന്ദ്രൻ

കൊച്ചി: മലയാള സിനിമയില്‍ ഏറ്റവും അധികം അവഗണിക്കപ്പെടുന്നത് സ്ത്രീകളാണ്. അക്കാര്യം ഏറെക്കാലമായി ചര്‍ച്ച ചെയ്യപ്പെടുന്നതും ആണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സമയത്ത് സിനിമയില്‍ സ്ത്രീകളുടെ അരക്ഷിതാവസ്ഥ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ സ്ത്രീകള്‍ക്ക് വേണ്ടി ഒരു സിനിമ സംഘടന തയ്യാറായിരിക്കുന്നു.

ചെങ്കല്‍ ചൂളയില്‍ പ്രമുഖ നടിയ്ക്ക് വധഭീഷണി? തടഞ്ഞുനിര്‍ത്തി? അത് മഞ്ജു വാര്യരോ? പിന്നില്‍ ആര്?

മുന്നറിയിപ്പ് നല്‍കിയിട്ടും പിണറായി കേട്ടില്ല?കൃത്യം അഞ്ച് വര്‍ഷം!ബാലകൃ്ഷണപിള്ള കുഴിതോണ്ടും?

മറ്റൊരാളുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത രേഖ രതീഷ്, എന്നിട്ട് രേഖ എന്ത് നേടി.. വീഡിയോ വൈറലാകുന്നു

കൊച്ചി സംഭവത്തില്‍ നടിയ്ക്ക് വേണ്ടി ശക്തമായി രംഗത്ത് വന്ന മഞ്ജു വാര്യരും റീമ കല്ലിങ്ങലും ഒക്കെയാണ് ഈ സംഘടയ്ക്കും നേതൃത്വം വഹിക്കുന്നത് എന്നത് നിര്‍ണായകമാണ്. കൂടെ ബീന പോളും സജിത മഠത്തിലും ഒക്കെയാണ് ഉള്ളത്.

താര സംഘടനയായ അമ്മയ്ക്കും മറ്റും ബദലല്ല ഈ സംഘടന എന്നാണ് പറയുന്നതെങ്കിലും തിരിച്ചടി ലഭിക്കാന്‍ പോകുന്നത് അത്തരക്കാര്‍ക്ക് തന്നെയാണ്.

 വുമണ്‍ കളക്ടീവ് ഇന്‍ സിനിമ

വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരിലാണ് സ്ത്രീ സിനിമ പ്രവര്‍ത്തകരുടെ സംഘടന നിലവില്‍ വരുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകളുടെ സംഘടന.

നടിമാര്‍ മാത്രമല്ല

നടിമാര്‍ക്ക് മാത്രമായോ, സാങ്കേതിക വിദഗ്ധര്‍ക്ക് മാത്രമായോ അല്ല ഈ സംഘടന എന്നതും പ്രത്യേകതയാണ്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകളേയും ഉള്‍ക്കൊള്ളുന്നതാണിത്.

പ്രശ്‌നങ്ങളും അവകാശങ്ങളും

സിനിമയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും വേണ്ടിയാണ് ഈ സംഘടന. എന്നാല്‍ അത് എത്രത്തോളം സാധ്യമാകും എന്ന ചോദ്യം ബാക്കി.

മഞ്ജുവും പാര്‍വ്വതിയും റീമയും

മഞ്ജു വാര്യര്‍, പാര്‍വ്വതി, റീമ കല്ലിങ്കല്‍, സജിത മഠത്തില്‍, ബിന പോള്‍, ദീദി ദാമോദരന്‍, വിധു വിന്‍സന്റ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന. ഇവരെല്ലാം തന്നെ മലയാള സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് എന്ന് കൂടി ശ്രദ്ധിക്കണം.

അമ്മയ്ക്ക് അടിയോ?

താര സംഘടനയായ അമ്മയ്ക്ക് ഈ പുതിയ സംഘടന തിരിച്ചടിയാകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഇപ്പോള്‍ മലയാള സിനിമ നിയന്ത്രിക്കുന്നത് തന്നെ അമ്മ പോലുള്ള സംഘടനകളാണെന്ന് ആക്ഷേപമുണ്ട്.

നടി ആക്രമിക്കപ്പെട്ടപ്പോള്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ 'അമ്മ' അടക്കമുള്ള സിനിമ സംഘടനകള്‍ എടുത്ത പല നിലപാടുകളും ഏറെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. തുടക്കത്തില്‍ നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ പലരും പിന്നീട് പിന്‍മാറുന്ന കാഴ്ചയാണ് കണ്ടത്.

ചങ്കുറപ്പുള്ള പെണ്ണുങ്ങള്‍

സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഒരു സംഘട എന്ന ആശയം ഒരു പക്ഷേ ഇന്ത്യയില്‍ സിനിമയില്‍ തന്നെ ആദ്യമായിട്ടാണ്. ഇത്തരം ഒരു സംഘടന രൂപീകരിക്കുന്നതോടെ വിലക്ക് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും ചങ്കുറപ്പോടെയാണ് ഈ സിനിമ താരങ്ങള്‍ രംഗത്ത് വന്നത് എന്നതും ശ്രദ്ധേയമാണ്.

അപ്രമാദിത്തത്തിന് അവസാനം

നിലവില്‍ മലയാള സിനിമയില്‍ ആണ്‍കോയ്മയുടെ അപ്രമാദിത്തമാണെന്ന് ആക്ഷേപമുണ്ട്. സിനിമ സംഘടനകളുടെ കാര്യത്തിലായാലും അങ്ങനെ തന്നെ. സ്ത്രീകളുടെ നേതൃത്വത്തില്‍ ഇത്തരം ഒരു സംഘടന തുടങ്ങുന്നതോടെ ആണ്‍കോയ്മയ്ക്ക് അല്‍പമെങ്കിലും അവസാനമാകും എന്ന് പ്രതീക്ഷിക്കാം.

വിലക്കിന്റെ വാളുമായി

എതിര്‍ സ്വരം ഉയര്‍ത്തുന്നവരെ വിലക്കുക എന്നതാണ് സിനിമ സംഘടനകളുടെ സ്ഥിരം രീതി. പലപ്പോഴും പല നടിമാരും ഇത്തരം അപ്രഖ്യാപിത വിലക്കുകള്‍ക്ക് ഇരകളാകാറുണ്ട്. ഇനി ഇത്തരം പ്രവണതകള്‍ ചോദ്യം ചെയ്യപ്പെടും എന്നെങ്കിലും പ്രതീക്ഷിക്കാവുന്നതാണ്.

ആ കേസ് മുന്നോട്ട് പോകുമോ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായി പ്രതികരിച്ചവരാണ് മഞ്ജു വാര്യരും റീമ കല്ലിങ്കലും പാര്‍വ്വതിയും സജിത മഠത്തിലും എല്ലാം. ആ കേസില്‍ കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ പുതിയ സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.

English summary
Woman Collective in Cinema: What will do Manju Warrier , Rima Kallingal and Parvathy in future?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more