ജനറല്‍ ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ പരിശോധന!!! കുടുങ്ങിയത് ജീവനക്കാര്‍!!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തുപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയുടെ മിന്നല്‍ പരിശോധന. ഒന്നാം വാര്‍ഡിന്റെ സമീപത്തി നിന്നു മാദ്യക്കുപ്പികള്‍ കണ്ടെടുത്തു. ആശുപത്രിയില്‍ വരുന്ന ആളുകള്‍ മദ്യപിക്കുന്നില്ലെന്നു അധികൃതര്‍ ഉറപ്പു വരുത്തണമെന്നും മന്ത്രി അറിയിച്ചു.

ആശുപത്രികളിലെ പ്രവര്‍ത്തനത്തെ സംബന്ധിച്ചു നിരവധി പരാതികള്‍ ഉയര്‍ന്നു വന്നിരുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ മിന്നല്‍ പരിശോധന. മന്ത്രിയുടെ പരിശോധനയില്‍ തിരുവന്തപുരം ജനറല്‍ ആശുപത്രിയിലെ അലംഭാവം വ്യക്തമായി. ഇതേ തുടര്‍ന്ന് ജീവനക്കാര്‍ക്ക് മന്ത്രി താക്കീത് നല്‍കി. ഇനിയും വരുമെന്നു മുന്നറിയിപ്പു നല്‍കിയാണ് മന്ത്രി മടങ്ങിയത്.ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കമുള്ള എല്ലാ ജീവനക്കാരും വൈകിയെത്തുന്നുവെന്നടക്കമുളള നിരവധി പരാതികള്‍ മന്ത്രിക്കു ലഭിച്ചിരുന്നു.

k.k shailja

രാവിലെ എട്ടുമണിക്കെത്തിയ മന്ത്രി എല്ലാ വാര്‍ഡുകളിലും മുറികളിലും സന്ദര്‍ശനം നടത്തി. രോഗികളുമായി നേരിട്ട് ആശയവിനിമയം നടത്തിയായിരുന്നു മന്ത്രിയുടെ പരിശോന. പരിശോധനയില്‍ മുറികളിലെ നിലത്തു നിന്ന് രക്ത പുരണ്ട പഞ്ഞി വലിച്ചെറിഞ്ഞ നിലയില്‍ കാണപ്പെട്ടു.തുടര്‍ന്ന് സൂപ്രണ്ടിനേയും ജീവനക്കാരേയും പരസ്യമായി ശാസിച്ചു.

ശുചീകരണ വിഭാഗത്തിലെ ജീവനക്കാരോടു നിരന്തരം ആശുപത്രിയും പരിസരവും വ്യത്തിയായിരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.

ഹാജര്‍ പരിശോധിച്ച മന്ത്രി ജീവനക്കാര്‍ വൈകിയെത്തുന്നതിനെ കുറിച്ചു സുപ്രണ്ടിനോടു വിശദീകരണം തേടി. എല്ലാവരും കൃത്യസമയത്ത് ജോലിക്കെത്തുന്നുണ്ടോ എന്ന് കൃത്യമായി ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് അശുപത്രിയുടെ പോരായ്മ സംബന്ധിച്ചു പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി സുപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Health Minister k.k shailja Visit Thiruvanathapuram General hospital
Please Wait while comments are loading...