Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കാരായ എട്ട് മത്സ്യബന്ധന തൊഴിലാളികള്‍ ശ്രീലങ്കയില്‍ പിടിയില്‍

രാമേശ്വരം: ഇന്ത്യക്കാരായ എട്ട് മത്സ്യബന്ധന തൊഴിലാളികള്‍ ശ്രീലങ്കയില്‍ പിടിയില്‍. അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ചാണ് തമിഴ്‌നാട് സ്വദേശികളായ മത്സ്യബന്ധന തൊഴിലാളികളെ അറസ്റ്റ് ചെയ്ത്. ഇവര്‍ യാത്ര ചെയ്ത രണ്ട് ബോട്ടുകളും നാവികസേന പിടിച്ചെടുത്തു.

ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ശേഖര്‍ പറഞ്ഞു. മത്സ്യബന്ധന തൊഴിലാളികള്‍ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചാല്‍ വെടിവയ്ക്കുമെന്ന് മുമ്പ് ലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞത് വിവാദമായിരുന്നു. പ്രതിവര്‍ഷം ഒട്ടേറെ ഇന്ത്യക്കാരാണ് ലങ്കന്‍ ജയിലുകളില്‍ ആകുന്നത്.

Sri Lanka

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്ന് തന്നെ മത്സ്യബന്ധനം നടത്തിയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രാമേശ്വരം സ്വദേശികളായ 54 മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തിരുന്നു. ശ്രീലങ്കക്കാരും സമുദ്രാതിര്‍ത്തി ലംഘിയ്ക്കുന്നതിന്റെ പേരില്‍ ഇന്ത്യയില്‍ അറസ്റ്റിലാകാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+