ബിജെപിയുടെ പ്രതികാര രാഷ്ട്രീയം കളി കണ്ട് ഭയപ്പെടുന്നവരല്ലെന്ന് കോണ്‍ഗ്രസ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബിജെപിയുടെ പ്രതികാര രാഷ്ട്രീയം കളി കണ്ട് പേടിക്കുന്നവരല്ല നേതാക്കളെന്ന് കോണ്‍ഗ്രസ്. പ്രതികാരം എന്നത് ബിജെപി സര്‍ക്കാരിന്റെ ഡിഎന്‍എയില്‍ ചേര്‍ന്നിരിക്കുകയാണെന്നും പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

ചിദംബരത്തിന്റെ ചെന്നൈയിലെ വസതിയിലും മകന്‍ കാര്‍ത്തിയുടെ വീടും ഉള്‍പ്പടെ 12 ഇടങ്ങളില്‍ സിബിഐ ഇന്ന് റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. പീറ്റര്‍ മുഖര്‍ജി ഉടമസ്ഥനായ ഐഎന്‍എസ് മീഡിയയ്ക്ക് ക്ലിയറന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്.

ഭയപ്പെടുന്നില്ല

ഭയപ്പെടുന്നില്ല

പി ചിദംബരത്തിന്റെയോ കോണ്‍ഗ്രസിലെ മറ്റേത് നേതാക്കളുടെയും വീട്ടിലോ റെയ്ഡ് നടത്തട്ടെ. ഇത് കണ്ട് ഭയപ്പെടുന്നില്ലെന്നും എതിരാളികളെ അന്ധമായി നേരിടുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും കാവിപ്പടയെ തുറന്ന് കാണിക്കുമെന്നും എഐസിസി പൊതു സമ്പര്‍ക്ക വിഭാഗത്തിന്റെ ചുമതലയുള്ള രണ്‍ദ്വീപ് സുര്‍ജെവാല പറഞ്ഞു.

സിബിഐ റെയ്ഡ് തുടരുന്നു

സിബിഐ റെയ്ഡ് തുടരുന്നു

പി ചിതംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിതംബരത്തിന്റെ വീടുകളില്‍ നടത്തുന്ന റെയ്ഡ് തുടരുന്നു.

യാതൊരു ബന്ധമില്ല

യാതൊരു ബന്ധമില്ല

റെയ്ഡുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും ഇത് രാഷ്ട്രീയ പകപ്പോക്കലാണെന്നും ചിതംബരത്തിന്റെ മകന്‍ കാര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു.

നരേന്ദ്രമോദി

നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൂലി വാങ്ങിയെന്ന് ആരോപിക്കുന്ന സഹാറ-ബിര്‍ല എക്‌സല്‍ ഷീറ്റില്‍ തുടര്‍ന്നുള്ള അന്വേഷണം നടത്താത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് ചോദിച്ചു. പൊതു ഗജനാവിന് 20,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ ഗുജറാത്ത് പെട്രോളിയം അഴിമതി കേസിലും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് കുറ്റക്കാരന്‍. വിജയ മല്യയെ പോലെയുള്ളവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചും ബിജെപിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

English summary
Leaders wouldnt be cowed by BJPs politics of revenge: Cong
Please Wait while comments are loading...