എൻഡിഎയ്ക്കെതിരെ പഴുതടച്ചുള്ള നീക്കവുമായി ബീഹാറില്‍ മഹാസഖ്യം!! ഇടതുപാർട്ടികളും ഒപ്പം
ദില്ലി; ജെഡിയു-ബിജെപി സഖ്യം ഭരിക്കുന്ന എൻഡിഎ സർക്കാരിനെ എന്ത് വിലകൊടുത്തും താഴെയിറക്കാനുള്ള തീവ്ര ശ്രമിത്തിലാണ് ബിഹാറിൽ ആർജെഡി നയിക്കുന്ന മഹാസഖ്യം. നീതീഷ് കുമാർ സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം ഇത്തവണ പരാമവധി തങ്ങൾക്ക് അനുകൂലമാക്കാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. എല്ലാ പഴുതുകളും അടച്ച് കൊണ്ടായിരിക്കണം ഇതെന്ന് ആർജെഡി കരുതുന്നു.
ഇതോടെ ഇടതു പാർട്ടികളെ കൂടി മഹാസഖ്യത്തിന്റെ
ഭാഗമാകാനാണ് തിരുമാനം. ഇത് സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയതായി നേതാക്കൾ വ്യക്തമാക്കി. വിശദാംശങ്ങൾ ഇങ്ങനെ

മഹാസഖ്യത്തിലേക്ക്
ആർജെഡിയും കോൺഗ്രസുമാണ് മഹാസഖ്യത്തിലെ പ്രധാന കക്ഷികൾ. കൂടാതെ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എസ്പിയും മുകേഷ് സാഹ്നിയുടെ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും (വിഐപി) സഖ്യത്തിലുണ്ട്. ഇതുകൂടാതെ
സിപിഐ, സിപിഎം, സിപിഐ-എംഎല്‍ എന്നീ ഇടതുപാര്‍ട്ടികളാണ് മഹാസഖ്യത്തിൽ ഭാഗമാകുക.

കൂടിക്കാഴ്ച നടത്തി
ആഗസ്റ്റ് 26 ന് ഇടതുനേതാക്കൾ ആർജെഡി സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ് സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തിരുമാനത്തിലെത്തിയതായി ആർജെഡിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഇടതുപാർട്ടികളോട് മത്സരിക്കാൻ താത്പര്യമുള്ള സീറ്റുകൾ എഴുതി നൽകാൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

ആവശ്യപ്പെട്ട സീറ്റുകൾ
ഇതിന്റെ അടിസ്ഥാനൽ സിപിഎം 21 സീറ്റുകൾ മത്സരിക്കാൻ ആവശ്യപ്പെട്ടതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. സിപിഐ 30 സീറ്റുകളും സിപിഎം -എംഎൽ 23 സീറ്റുകളിലുമാണ് മത്സരിക്കാൻ താത്പര്യം അറിയിച്ചിരിക്കുന്നതെന്ന് ചർച്ചകളിൽ പങ്കെടുത്ത പോളിറ്റ് ബ്യൂറോ അംഗം ഹനൻമൊള്ള അറിയിച്ചു.

സീറ്റ് വിഭജനം
കഴിഞ്ഞ തവണ സിപിഎം മഹാസഖ്യത്തിന്റെ ഭാഗമായിരുന്നില്ല. തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളാണ് ലഭിച്ചത്. ആവശ്യപ്പെട്ട സീറ്റുകൾ മുഴുവൻ ലഭിക്കില്ലേങ്കിലും പരമാവധി സീറ്റുകൾ നൽകിയേക്കുമെന്നാണ് ഇടതുപാർട്ടികളുടെ പ്രതീക്ഷ. എങ്കിലും സീറ്റ് വിഭജനം സംബന്ധിച്ച് തർക്കം വേണ്ടെന്നാണ് പാർട്ടികളുടെ നിലപാട്.

ശക്തമായ സ്വാധീനം
സംസ്ഥാനത്തെ 50 സീറ്റുകളിൽ വ്യക്തമായ ശക്തമായ സ്വാധീനം ഇടതുപാർട്ടികൾക്ക് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആർജെഡി-കോൺഗ്രസും ഇടതുപാർട്ടികളും ബിജെപിക്കെതിരെ സഖ്യത്തിലെത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അവസാന നിമിഷം ചർച്ചകൾ പരാജയപ്പെട്ടു.

ബെഗുസരായിൽ
ബെഗുസരായിൽ കനയ്യ കുമാറിനെ സിപിഐ രംഗത്ത് ഇറക്കിയപ്പോൾ തങ്ങളുടെ സ്ഥാനാർത്ഥിയായ മോനസീർ ഹസ്സനെ പിൻവലിക്കാൻ ആർജെഡിയും തയ്യാറായില്ല. ഇതോടെ ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ ബിജെപിയുട ഗിരിരാജ് സിംഗ് മണ്ഡലം പിടിക്കുകയായിരുന്നു.

ആശങ്കയിൽ
അതേസമയം ഇടതുപാർട്ടികളുമായി സഖ്യത്തിലെത്താനുള്ള തിരുമാനം ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്പി ഉൾപ്പെടെ മഹാസഖ്യത്തിലെ ചെറുകക്ഷികളിൽ സീറ്റ് വിഭജനം സംബന്ധിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. അർഹമായ പരിഗണന ലഭിക്കുമോയെന്ന ആശങ്ക ഇവർ ഉയർത്തുന്നുണ്ട്.

ഭരണവിരുദ്ധ വികാരം
ഇടതുപക്ഷവും ആർജെഡി-കോൺഗ്രസും ഒന്നിച്ചാൽ നിതീഷിന്റെ നേതൃത്വത്തിലുള്ള എൻഡിഎയ്‌ക്കെതിരെ ശക്തമായ പോരാട്ടം നടത്താൻ സാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കണക്കാക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നതിലെ സർക്കാർ വീഴ്ചയും തൊഴിൽ, ആരോഗ്യം , വിദ്യാഭ്യാസ മേഖലയിലെ പരാജയവും സർക്കാരിനെതിരെ ശക്തമയ വികാരത്തിന് വഴിവച്ചിട്ടുണ്ട്.












Click it and Unblock the Notifications