ചര്‍ച്ച അലസിപ്പിരിഞ്ഞു; സമരപ്പന്തല്‍ പൊളിക്കാന്‍ ലക്ഷ്മി നായര്‍ ഹൈക്കോടതിയില്‍
തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് വിഷയത്തില്‍ സമരം നടത്തുന്ന വിദ്യാര്‍ഥി പ്രതിനിധികളുമായി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞു. രാജിവെക്കില്ലെന്നും ദീര്‍ഘകാലം അവധിയെടുക്കാമെന്ന പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ നിര്‍ദേശം വിദ്യാര്‍ഥികള്‍ തള്ളിയതോടെയാണ് അനുനയനീക്കം പരാജയപ്പെട്ടത്.
ലക്ഷ്മി നായര്‍ രാജിവെക്കില്ലെന്ന് വാശി പിടിച്ചതോടെ പ്രിന്‍സിപ്പലിന്റെ രാജിയല്ലാതെ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. സമരം തുടരുമെന്ന് അറിയിച്ച് ചര്‍ച്ചയ്ക്കിടയില്‍ വിദ്യാര്‍ഥികള്‍ ഇറങ്ങിപ്പോയി. തുടര്‍ന്ന് മാനേജ്‌മെന്റ് അവരെ വീണ്ടും ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ഏതു തരത്തിലും സമരം തീര്‍ക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതിനിടെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ പേരൂര്‍ക്കട ലോ അക്കാദമി ലോ കോളജിനു മുന്നിലുള്ള സമരപ്പന്തലുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവരാണ് എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.
കോളജിനകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വിദ്യാര്‍ഥി പ്രക്ഷോഭം അക്രമത്തിലേക്ക് നീളുമെന്ന ആശങ്കയില്‍ കോളജില്‍ വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications