കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും അദ്വാനി പുറത്ത്

Google Oneindia Malayalam News

ദില്ലി: ബി ജെ പി പാര്‍ട്ടി പാര്‍ലിമെന്ററി ബോര്‍ഡിന് ഇനി അമിത് ഷാ നായകന്‍. മന്ത്രിസഭയ്ക്ക് പിന്നാലെ പാര്‍ട്ടി പാര്‍ലിമെന്ററി ബോര്‍ഡില്‍ നിന്നും സീനിയര്‍ നേതാക്കളെ തഴഞ്ഞാണ് പാര്‍ട്ടിയുടെ അഴിച്ചുപണി. പാര്‍ട്ടി വെറ്ററന്‍മാരായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ ബി ജെ പി ഉന്നതാധികാര സമിതിയായ പാര്‍ട്ടി പാര്‍ലിമെന്ററി ബോര്‍ഡില്‍ നിന്നും പുറത്തായി.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനും ജെ പി നദ്ദയും പുതിയ ബോര്‍ഡില്‍ ഇടം പിടിച്ചു. ഉന്നതാധികാര സമിതിയില്‍ നിന്നും പുറത്തായ അദ്വാനിയും ജോഷിയും ബി ജെ പിയുടെ മാര്‍ഗ നിര്‍ദേശക് അഥവാ മെന്റര്‍ സ്ഥാനത്തേക്ക് മാറും. 75 വയസ്സ് പ്രായപരിധി നിശ്ചയിച്ച് അദ്വാനി, വാജ്‌പേയ്, ജോഷി ത്രയത്തെ ബി ജെപി നേതൃനിരയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

advani

മുന്‍ പ്രധാനമന്ത്രി വാജ്‌പേയിക്ക് 89 ഉം അദ്വാനിക്ക് 86ഉം ജോഷിക്ക് 80 വയസ്സുമായി. പാര്‍ട്ടിയുടെ തുടക്കം മുതല്‍ നേതൃനിരയിലുള്ളവരാണ് ഈ മൂന്നുപേരും. വാജ്‌പേയ് മന്ത്രിസഭയില്‍ അദ്വാനി ഉപപ്രധാനമന്ത്രിയായും ജോഷി മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു. പാര്‍ട്ടി പ്രസിഡണ്ടും പത്ത് അംഗങ്ങളുമാണ് ബി ജെ പി പാര്‍ലിമെന്ററി ബോര്‍ഡില്‍ ഉണ്ടാകുക. ലോക്‌സഭയിലെ പാര്‍ട്ടി നേതാവും ജനറല്‍ സെക്രട്ടറിമാരില്‍ നിന്നും ഒരാള്‍ പാര്‍ലിമെന്ററി ബോര്‍ഡ് സെക്രട്ടറിയായും ഉണ്ടാകും.

പാര്‍ട്ടി പ്രസിഡണ്ടാണ് പാര്‍ലിമെന്ററി ബോര്‍ഡ് ചെയര്‍മാന്‍. എ ബി വാജ്‌പേയ്, എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, നരേന്ദ്ര മോദി, അരുണ്‍ ജെയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി, സുഷമ സ്വരാജ്, വെങ്കയ്യ നായിഡു, ടി സി ഗെഹ്ലോട്ട്, അനന്ത് കുമാര്‍ തുടങ്ങിയവരായിരുന്നു രാജ്‌നാഥ് സിംഗ് പാര്‍ട്ടി പ്രസിഡണ്ടായിരിക്കേ ബിജെപി പാര്‍ട്ടി പാര്‍ലിമെന്ററി ബോര്‍ഡില്‍ ഉണ്ടായിരുന്നത്.

English summary
L K Advani and Murli Manohar Joshi were dropped from BJP Parliamentary Board.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X