വനിതാ കോണ്‍ഗ്രസ് നേതാവിന്റെ സ്വകാര്യ ചിത്രം അശ്ലീല സൈറ്റില്‍; പിന്നില്‍ മറ്റൊരു നേതാവ്, ഒടുവില്‍...!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

ലുധിയാന: വനിതാ കോണ്‍ഗ്രസ് നേതാവിന്റെ സ്വകാര്യ ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിച്ചത് മറ്റൊരു കോണ്‍ഗ്രസ് നേതാവ്. ലുധിയാന പോലീസ് കേസില്‍ അറസ്റ്റ് ചെയ്തത് ജില്ലാ കോണ്‍ഗ്രസ് നേതാവ് മോഹന്‍ സിങിനെ. പാര്‍ട്ടിയുടെ ഗ്രാമീണ വിഭാഗം ഉപാധ്യക്ഷനാണ് മോഹന്‍.

ഛഡീഗഡ് റോഡിലെ ഗുരു തേഗ് ബഹാദൂര്‍ നഗറിലാണ് മോഹന്‍ സിങിന്റെ വീട്. വനിതാ കോണ്‍ഗ്രസ് നേതാവിന്റെ ചിത്രങ്ങള്‍ ഇയാള്‍ക്ക് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു ഈ വനിതാ നേതാവ്.

പ്രചാരണത്തിന് കൂടെ നിന്നു

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നിലുണ്ടായിരുന്ന വ്യക്തിയാണ് മോഹന്‍ സിങ്. ഈ സമയം എടുത്തതാണ് ചിത്രങ്ങളെന്ന് സംശയിക്കുന്നു. ഇയാള്‍ ഒരു സ്വത്ത് ഇടപാടുകാരന്‍ കൂടിയാണെന്ന് പോലീസ് പറഞ്ഞു.

കടുത്ത വകുപ്പുകള്‍ ചുമത്തി

സ്ത്രീയുടെ സ്വകാര്യത ലംഘിക്കുന്നത് തടയുന്ന നിയമ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കൂടാതെ സൈബര്‍ ക്രിമിനല്‍ വകുപ്പുകളും പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്. സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുകയാണ് പ്രതിയുടെ ലക്ഷ്യമെന്ന് കരുതുന്നു.

സ്ഥാനാര്‍ഥിത്വം തടയുക എന്ന ലക്ഷ്യം

കൂം കാലന്‍ പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്. കോണ്‍ഗ്രസ് വനിതാ നേതാവിന്റെ പേര് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് വീഡിയോ വൈറലായത്. ഇവരുടെ സ്ഥാനാര്‍ഥിത്വം തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് സംശയിക്കുന്നു.

കൂടെ നിന്നു ചതിച്ചവന്‍

കോണ്‍ഗ്രസ് വനിതാ നേതാവ് മികച്ച ഗായിക കൂടിയാണ്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടനെ ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇപ്പോഴാണ് സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവും വനിതാ സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയ വ്യക്തിയുമായ മോഹന്‍ സിങാണെന്ന് ബോധ്യപ്പെട്ടത്.

യുവതിയുടെ സഹോദരന്റെ ആരോപണം

ടൈഗേഴ്‌സ് ഗ്രൂപ്പ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ആദ്യം വീഡിയോ ശ്രദ്ധയില്‍പ്പെട്ടത്. ഇതിന് പിന്നില്‍ മോഹന്‍സിങാണെന്ന് യുവതിയുടെ സഹോദരന്‍ ആരോപിച്ചിരുന്നു. ടൈഗേഴ്‌സ് ഗ്രൂപ്പില്‍ നിന്നാണ് മറ്റു ഗ്രൂപ്പുകളിലേക്ക് വ്യാപിച്ചത്.

മോര്‍ഫ് ചെയ്ത വീഡിയോ

മോര്‍ഫ് ചെയ്ത വീഡിയോ ആണ് പ്രചരിപ്പിച്ചതെന്ന് വനിതാ നേതാവ് പറഞ്ഞിരുന്നു. തന്നെ അപകീര്‍ത്തതിപ്പെടുത്തുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്നും അവര്‍ ആരോപിച്ചു. തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കുകയാണ് വീഡിയോ പ്രചരിപ്പിച്ചതിന്റെ ലക്ഷ്യമെന്നും അവര്‍ കുറ്റപ്പെടുത്തി.

English summary
The Ludhiana police have arrested the vice-president of rural wing of District Congress Committee for circulating the video of a singer and politician on social networking sites, WhatsApp groups, and on a porn website on Friday. The accused has been identified as Mohan Singh of Guru Teg Bahadur Nagar of Chandigarh Road here, who is also a property dealer.
Please Wait while comments are loading...