ലോക്ഡൗണ്‍ ലംഘിച്ച് മധ്യപ്രദേശില്‍ ആരോഗ്യമന്ത്രിക്ക് വരവേല്‍പ്പ്; സ്വീകരണപരിപാടിയും മധുരവിതരണവും
ഭോപ്പാല്‍: രാജ്യത്താകമാനം കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചുപോരുമ്പോള്‍ മധ്യപ്രദേശില്‍ ആരോഗ്യമന്ത്രി തന്നെ ഇതൊക്കെ ലംഘിക്കുന്ന സ്ഥിതി വിശേഷമാണ്. ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ബിജെപി ഇവിടെ ആരോഗ്യമന്ത്രിയെ പോലും നിയമിക്കുന്നത് ഏറെ വൈകിയായിരുന്നു.
കമല്‍നാഥ് മന്ത്രിസഭയെ അട്ടിമറിക്കുന്നതില്‍ ഏറെ പങ്കുവഹിച്ച നേതാവായ നരോത്തം മിശ്രയെയാണ് മധ്യപ്രദേശില്‍ ആരോഗ്യമന്ത്രിയായി നിയമിച്ചത്. എന്നാല്‍ ഇദ്ദേഹം തന്നെ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് സ്വന്തം നാട്ടിലെത്തിയിരിക്കുകയാണ്. നരോത്തം മിശ്രയെ സ്വീകരിക്കാന്‍ വലിയ ആള്‍കൂട്ടം തന്നെയായിരുന്നു ഇവിടെ ഒത്തുകൂടിയത്.

നരോത്തം മിശ്ര
ആരോഗ്യമന്ത്രിയായി ചുമതയേറ്റതിന് പിന്നാലെ നരോത്തം മിശ്ര ജന്മനാടായ ദാത്തിയയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. നാട്ടിലെത്തിയ മന്ത്രിക്ക് ലോക്ക്ഡൗണ്‍ ലംഘിച്ച് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വലിയ സ്വീകരണമായിരുന്നു നല്‍കിയത്. ആരോഗ്യമന്ത്രിയായി ചുമതലയേറ്റ നരോത്തം മിശ്ര ആദ്യമായാണ് ജന്മ നാട്ടിലെത്തുന്നത്.

സ്വീകരണപരിപാടി
ദാത്തിയില്‍ എത്തിയ ആരോഗ്യമന്ത്രി നാട്ടുകാര്‍ ചേര്‍ന്ന് സംഘടിപ്പിച്ച സ്വീകരണപരിപാടിയിലും പങ്കെടുത്തിട്ടുണ്ട്. അനുയായികള്‍ക്കൊപ്പം വീട്ടിലെത്തിയ നരോത്തം മിശ്രയെ തിലകമണിഞ്ഞാണ് കുടുംബാംഗങ്ങള്‍ സ്വീകരിച്ചത്. മാസ്‌ക് പോലും അണിയാതെയാണ് മന്ത്രിയും മറ്റുള്ളവരും പരിപാടിയില്‍ പങ്കെടുത്തതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഓഫീസിലും മാസ്‌ക് ധരിക്കാതെ
പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഈ കൊറോണ കാലത്ത് മാസ്‌ക് ധരിക്കുന്നതിന്റേയും സാമൂഹ്യ അകലം പാലിക്കുന്നതിന്റേയും പ്രധാന്യത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ ആരോഗ്യമന്ത്രി മാസ്‌ക് പോലും ധരിക്കാതെയാണ് ഓഫീസിലും എത്തിയത്. വലിയ വിമര്‍ശനമാണ് മന്ത്രിക്കെതിരെ സോഷ്യല്‍മീഡിയയിലും അല്ലാതെയും ഉയരുന്നത്. സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കികൊണ്ട് നേരത്തെ ആരോഗ്യവകുപ്പ് തന്നെ ഉത്തരവിറക്കിയിരുന്നു. അല്ലാത്തപക്ഷം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

മധ്യപ്രദേശ്
മധ്യപ്രദേശില്‍ ഇതുവരേയും 2090 പേര്‍ക്കാണ് കൊറോണ സ്ഥീകരിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തന്നെ 145 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്തും കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 1396 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 27892 പേര്‍ക്കാണ് ഇതുവരേയും രോഗം സ്ഥിരീകരിച്ചത്.












Click it and Unblock the Notifications