Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ നടപ്പാക്കും; ഉദ്ധവ് താക്കറെ

ദില്ലി; രാജ്യത്ത് കൊവിഡ് മൂന്നാം തരംഗ ഭീഷണികൾ നിലനിൽക്കെ വീണ്ടും ലോക്ക്ഡൗൺ നടപ്പാക്കിയേക്കുമെന്ന സൂചന നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കേസുകൾ ഉയർന്നാൽ ലോക്ക്ഡൗൺ നടപ്പാക്കേണ്ടി വരുമെന്നും എല്ലാവരും കൊവിഡ് പ്രോട്ടോകോളുകൾ പാലിക്കാൻ തയ്യാറാകണമെന്നും സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ ഉദ്ധവ് പറഞ്ഞു.

ഇപ്പോൾ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയാണ്. എന്നാൽ കൊവിഡ് ഇപ്പോഴും ഇല്ലാതായിട്ടില്ല. അതിനാൽ നമ്മൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.മെഡിക്കൽ ഓക്സിജന്റെ പരിമിതമായ ലഭ്യത കണക്കിലെടുക്കുമ്പോൾ, കൊവിഡ് കേസുകളുടെ വർധിക്കുന്ന സാഹചര്യം ഉണ്ടായാൽ ലോക്ക്ഡൗൺ വീണ്ടും നടപ്പാക്കുകയല്ലാതെ സർക്കാരിന് മുൻപിൽ മറ്റൊരു മാർഗമില്ല, ഉദ്ധവ് പറഞ്ഞു.

 xuddhav-thackeray-161545855

ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

മഹാരാഷ്ട്ര നിശ്ചയദാർഡ്യത്തോടെ പോരാടുകയാണ്. കൊവിഡ് വാക്സിനേഷൻ യജ്ഞവും ത്വരിതപ്പെടുത്തിയെന്ന് ഉദ്ധവ് പറഞ്ഞു. ഇന്നലെ മാത്രം സംസ്ഥാനത്ത് 9.5 ലക്ഷം പേർക്കാണ് കൊവിഡ് വാക്സിൻ വിതരണം ചെയ്തത്. കൊവിഡ് വകഭേദങ്ങൾ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഭീഷണി ഒഴിഞ്ഞില്ലെന്ന ചിന്തയോടെയാകണം എല്ലാവരും പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിലവിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്.സ്വാതന്ത്ര്യദിനമായ ഞായറാഴ്ച മുതൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് ലോക്കൽ ട്രെയിനുകളിൽ യാത്ര അനുവദിച്ചിരുന്നു. പുതിയ ഇളവുകളുടെ ഭാഗമായി മുംബൈയിലെ എല്ലാ പൊതു ഉദ്യാനങ്ങളും കളിസ്ഥലങ്ങളും ബീച്ചുകളും രാവിലെ 6 മുതൽ രാത്രി 10 വരെ തുറക്കുമെന്ന് തിങ്കളാഴ്ച ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പ്രഖ്യാപിച്ചിരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 64 ലക്ഷത്തോളം കോവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. 1.35 ലക്ഷം പേർക്കാണ് ജീവഹാനി സംഭവിച്ചത്. അതേസമയം സംസ്ഥാനത്ത് ഡെൽറ്റാ പ്ലസ് കേസുകളുടെ വർധന ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി 66 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഡെൽറ്റാ വകഭേദം ബാധിച്ച് 5 മരണവും സംസ്ഥാനത്ത് സ്ഥിരീകരിച്ചിരുന്നു. കൊവിഷീൽഡ് രണ്ട് ഡോസ് എടുത്തവർ ഉൾപ്പെടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+