Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് 268 മണ്ഡലങ്ങളില്‍ ജയസാധ്യത, റണ്ണറപ്പ് മണ്ഡലങ്ങള്‍ പിടിക്കാന്‍ രാഹുല്‍!!

Recommended Video

cmsvideo
    കോണ്‍ഗ്രസിന് ജയസാധ്യത ഉള്ള മണ്ഡലങ്ങൾ | News of The Day | Oneindia Malayalam

    ദില്ലി: കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്ലാന്‍ മാറ്റിയെഴുതുന്നു. 2014ല്‍ തോറ്റ മണ്ഡലങ്ങളുടെ കണക്കെടുക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. കോണ്‍ഗ്രസ് പല സീറ്റിലും കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത് തിരിച്ചുപിടിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. മഹാസഖ്യത്തിന്റെ സാധ്യതകളും രാഹുല്‍ പുനപ്പരിശോധിക്കുന്നുണ്ട്. വിജയം ഉറപ്പിക്കാനുള്ള നീക്കമാണ് ഇത്.

    മഹാസഖ്യത്തെ മാത്രം കേന്ദ്രീകരിച്ച് വിജയിക്കില്ലെന്ന് മനസ്സിലാക്കിയതോടെയാണ് രാഹുല്‍ സ്വന്തം പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങള്‍ കണ്ടെത്തി പഴുതയട്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നരേന്ദ്ര മോദിയുടെ പ്രസംഗത്തില്‍ കോണ്‍ഗ്രസിന്റെ മനോവീര്യം തകരരുതെന്നും, ലക്ഷ്യം തിരഞ്ഞെടുപ്പ് വിജയം മാത്രമാണെന്നും രാഹുല്‍ പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. പൊതുജന പ്രശ്‌നങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കരുതെന്നാണ് നിര്‍ദേശം.

    പോരാട്ടം ഇങ്ങനെ

    പോരാട്ടം ഇങ്ങനെ

    2014ലോ അതിന് മുമ്പോ കോണ്‍ഗ്രസ് തോറ്റ മണ്ഡലങ്ങളുടെ കണക്കാണ് രാഹുലിന്റെ ഡാറ്റാ അനലിറ്റിക്‌സ് ടീം തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 210 മണ്ഡലങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഈ 210 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് 2014ല്‍ റണ്ണറപ്പ് ആയിരുന്നു. ഇപ്പോഴും വന്‍ ശക്തിയാണെന്ന് കോണ്‍ഗ്രസിന്റെ സര്‍വേയില്‍ പറയുന്നു. ഇവിടെ ജാതി സമവാക്യം അനുസരിച്ചുള്ള സ്ഥാനാര്‍ത്ഥികളെയാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്.

    10 സംസ്ഥാനങ്ങളില്‍

    10 സംസ്ഥാനങ്ങളില്‍

    ഗുജറാത്ത്, കര്‍ണാടക, കേരളം, മധ്യപ്രദേശ് എന്നിവ അടക്കമുള്ള 10 സംസ്ഥാനങ്ങളില്‍ 224 സീറ്റുകളുണ്ട്. ഇതില്‍ 183 സീറ്റുകളില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്താണ്. 16 ചെറുനഗരങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 28 സീറ്റുണ്ട്. ഇതില്‍ 27 സീറ്റിലും കോണ്‍ഗ്രസ് തന്നെയാണ് രണ്ടാമതെത്തിയത്. അതുകൊണ്ട് ആഞ്ഞ് പിടിച്ചാല്‍ ഈ സീറ്റുകളില്‍ വലിയ മാറ്റമുണ്ടാകും. ഇതില്‍ പകുതി സീറ്റെങ്കിലും നേടിയാല്‍ കോണ്‍ഗ്രസിന്റെ തിരിച്ച് വരവ് ഉറപ്പിക്കാം.

    മഹാസഖ്യം ഉണ്ടാവും

    മഹാസഖ്യം ഉണ്ടാവും

    കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും സഖ്യത്തിനായി കോണ്‍ഗ്രസ് മുന്‍കൈയ്യെടുക്കുന്നുണ്ട്. ബീഹാറിനാണ് പ്രഥമ പരിഗണന. 2014ല്‍ കോണ്‍ഗ്രസ് 268 മണ്ഡലങ്ങളില്‍ വിജയികളോ റണ്ണറപ്പുകളോ ആയെന്നാണ് സര്‍വേ ഫലങ്ങള്‍ കാണിക്കുന്നത്. 44 സീറ്റുകഗള്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 224 സീറ്റുകളില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തി. ഇതൊന്നും പരമ്പരാഗതമായി ബിജെപി കോട്ടകളല്ലെന്ന് രാഹുലിന്റെ ടെക്‌നിക്കല്‍ ടീം പറയുന്നു.

    രാഹുലിന്റെ നിര്‍ദേശം

    രാഹുലിന്റെ നിര്‍ദേശം

    10 സംസ്ഥാനങ്ങളാണ് രാഹുല്‍ പ്രവര്‍ത്തിക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്. കോണ്‍ഗ്രസിന് ശക്തമായ സാധ്യതകളുള്ള സംസ്ഥാനങ്ങളും മണ്ഡലങ്ങളുമാണിത്. അസം, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവയാണ് സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളില്‍ 224 സീറ്റുകളുണ്ട്. വെറും 29 സീറ്റാണ് 2014ല്‍ കോണ്‍ഗ്രസിന് ലഭിച്ചത്. ബാക്കിയുള്ള 154 സീറ്റില്‍ രണ്ടാം സ്ഥാനത്താണ്. ഇതില്‍ ഭൂരിഭാഗവും ഇത്തവണ വിജയിക്കാനുള്ള മാസ്റ്റര്‍ പ്ലാനും രാഹുല്‍ തയ്യാറാക്കിയിട്ടുണ്ട്.

    സംസ്ഥാന തിരഞ്ഞെടുപ്പ് ജയം

    സംസ്ഥാന തിരഞ്ഞെടുപ്പ് ജയം

    മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയം നേടിയിരുന്നു. ഇവിടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിജയം നേടുമെന്നാണ് സംസ്ഥാന സമിതിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ എന്‍സിപിയുമായുള്ള സഖ്യം 30 സീറ്റില്‍ കോണ്‍ഗ്രസിന് സാധ്യത കല്‍പ്പിക്കുന്നു. നോര്‍ത്ത് ഈസ്റ്റില്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റാണ് ലഭിച്ചത്. 22 എണ്ണത്തില്‍ രണ്ടാം സ്ഥാനമായിരുന്നു. ഈ മണ്ഡലങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് രാഹുലിന്റെ നിര്‍ദേശം.

    എന്തുകൊണ്ട് റണ്ണറപ്പ് മണ്ഡലങ്ങള്‍

    എന്തുകൊണ്ട് റണ്ണറപ്പ് മണ്ഡലങ്ങള്‍

    റണ്ണറപ്പ് മണ്ഡലങ്ങള്‍ സ്ഥിരമായി ഒരു പാര്‍ട്ടിയെ പിന്തുണയ്ക്കാത്തവയാണ്. കൃത്യമായ കാര്യപരിപാടികളും പ്രശ്‌നപരിഹാരങ്ങളും നിര്‍ദേശിച്ചാല്‍ ഇവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് രാഹുല്‍ പറയുന്നു. ഇതിന് പുറമേ രാഹുലിന് ഈ മണ്ഡലങ്ങളില്‍ വന്‍ ജനപ്രീതിയാണ് ഉള്ളതെന്ന് പ്രവീണ്‍ ചക്രവര്‍ത്തി പറയുന്നു. ഈ സീറ്റുകളില്‍ 50 ശതമാനം കാര്‍ഷിക മേഖലകളാണ്. 2014നെ അപേക്ഷിച്ച് കോണ്‍ഗ്രസിനെ കൂടുതല്‍ വിശ്വാസത്തില്‍ എടുക്കാന്‍ ഇവര്‍ തയ്യാറായിട്ടുണ്ട്. അത് വോട്ടുകളാക്കി മാറ്റാനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്.

    ദുര്‍ബലമായ സംസ്ഥാനങ്ങള്‍

    ദുര്‍ബലമായ സംസ്ഥാനങ്ങള്‍

    9 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ദുര്‍ബലമാണ്. പ്രധാനമായും ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബ ംഗാള്‍ എന്നീ വമ്പന്‍ സംസ്ഥാനങ്ങളാണ് ഇതില്‍ ഉള്ളത്. 291 സീറ്റുകള്‍ ഈ 9 സംസ്ഥാനങ്ങളുണ്ട്. 10 എണ്ണത്തില്‍ ജയവും 48 മണ്ഡലങ്ങളില്‍ റണ്ണറപ്പുമാണ് കോണ്‍ഗ്രസ് ഈ സംസ്ഥാനങ്ങളില്‍. ഇതില്‍ യുപിയില്‍ പ്രിയങ്കയുടെ വരവോടെ കുറച്ച് നേട്ടം സ്വപ്‌നം കാണുന്നുണ്ട് രാഹുല്‍. ബീഹാറില്‍ ആര്‍ജെഡിയും പശ്ചിമ ബംഗാളില്‍ സിപിഎമ്മുമായും കോണ്‍ഗ്രസിന് സഖ്യമുണ്ട്. ഈ 9 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് എങ്ങനെ മികവുണ്ടാക്കും എന്നതിനെ ആശ്രയിച്ചാണ് രാഹുല്‍ പ്രധാനമന്ത്രിയാവുമോ എന്ന് വ്യക്തമാകുക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+