കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃപദവി ഇത്തവണയും ലഭിക്കില്ല; മതിയായ സീറ്റ് കിട്ടിയേക്കില്ല
ദില്ലി; കോണ്‍ഗ്രസിന് ഇത്തവണയും ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് പദവി ലഭിക്കാന്‍ സാധ്യതയില്ല. മതിയായ സീറ്റുകള്‍ ലഭിക്കാത്തതാണ് കാരണം. നിലവിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസ് 50 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. പ്രതിപക്ഷ നേതൃ പദവി ലഭിക്കണമെങ്കില്‍ മൊത്തം സീറ്റിന്റെ 10 ശതമാനം സീറ്റിലെങ്കിലും ജയിക്കണം. 54 സീറ്റില്‍ ജയിക്കുന്ന പാര്‍ട്ടിക്കാണ് പ്രതിപക്ഷ നേതാവ് പദവി ലഭിക്കാന്‍ യോഗ്യത. എന്നാല്‍ ഇത്തവണയും കോണ്‍ഗ്രസിന് ഇത്രയും സീറ്റ് ലഭിക്കാനിടയില്ല.

കഴിഞ്ഞ ലോക്‌സഭയില്‍ കോണ്‍ഗ്രസിന് 44 സീറ്റുകളാണുണ്ടായിരുന്നത്. പ്രതിപക്ഷ നിരയില്‍ ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ച പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്നു. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് പ്രതിപക്ഷ നേതൃപദവി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ കൊടുത്തില്ല. മതിയായ സീറ്റ് ലഭിച്ചില്ല എന്നാണ് അവര്‍ പറഞ്ഞ ന്യായം.
കോണ്‍ഗ്രസ് വിഷയം ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തി. കോടതി കോണ്‍ഗ്രസ് വാദം തള്ളുകയായിരുന്നു. രാഷ്ട്രീയ പ്രശ്‌നം പരിഹരിക്കലല്ല കോടതിയുടെ പണിയെന്നും നിയമപ്രശ്‌നമുണ്ടെങ്കില്‍ ഉന്നയിക്കൂ എന്നായിരുന്നു സുപ്രീംകോടതി പറഞ്ഞത്.
Recommended Video
1984ല്‍ സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അന്ന് ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവുണ്ടായിരുന്നില്ല. രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ മല്‍സരിച്ച കോണ്‍ഗ്രസ് 404 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.












Click it and Unblock the Notifications