കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് 50ല്‍ കുറവ് സീറ്റെങ്കിൽ അത്ഭുതം! സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റിൽ അന്തം വിട്ട് അണികൾ

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കുകയാണ്. ജനവിധി എന്താണ് എന്നറിയാന്‍ ഇനി അവശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രമാണ്. ബബിജെപിയും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഫലമറിഞ്ഞതിന് ശേഷമുളള നീക്കങ്ങളെ കുറിച്ചുളള കണക്ക് കൂട്ടലുകളിലാണ്. ബിജെപിക്ക് ഒറ്റയ്ക്ക് തന്നെ സര്‍ക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം നേടും എന്നാണ് നേതാക്കളുടെ അവകാശവാദം.

അതിനിടെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഒരു ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അന്‍പതില്‍ കുറവ് സീറ്റുകള്‍ ലഭിച്ചാല്‍ താന്‍ അത്ഭുതപ്പെടും എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചത്.

bjp

ഇതോടെ ട്വിറ്ററില്‍ സ്വാമിയുടെ ഫോളോവേഴ്‌സ് ആകെ ആശയക്കുഴപ്പത്തിലായി. കഴിഞ്ഞ തവണത്തേക്കാള്‍ 50 സീറ്റ് ബിജെപിക്ക് കുറഞ്ഞാല്‍ അത്ഭുതപ്പെടും എന്നാണ് സ്വാമി ഉദ്ദേശിച്ചത് അതോ മറ്റെന്തെങ്കിലുമാണോ എന്ന സംശയം പലരും കമന്റായി ഉന്നയിച്ച് തുടങ്ങി. ഇതോടെ സുബ്രഹ്മണ്യന്‍ സ്വാമി തന്നെ വിശദീകരണവുമായി രംഗത്ത് വന്നു.

ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് 50 സീറ്റിലും കുറവ് ആണ് ലഭിക്കുന്നത് എങ്കില്‍ താന്‍ അത്ഭുതപ്പെടും എന്നാണ് ഉദ്ദേശിച്ചത് എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിശദീകരണം. ഉത്തര്‍ പ്രദേശില്‍ 80 ലോക്‌സഭാ സീറ്റുകളാണ് ഉളളത്. കഴിഞ്ഞ തവണ 70ലും കൂടുതല്‍ സീറ്റുകള്‍ നേടി ബിജെപി തിരഞ്ഞെടുപ്പ് തൂത്ത് വാരിയിരുന്നു. ഇത്തവണ എസ്പിയും ബിഎസ്പിയും ചേരുന്ന മഹാഗഡ്ബന്ധന്‍ സഖ്യത്തിനാണ് യുപിയില്‍ മുന്നേറ്റത്തിന് സാധ്യത എന്നാണ് സര്‍വ്വേകള്‍ വിലയിരുത്തുന്നത്.

English summary
Lok Sabha Election 2019: Subrahmanyan Swamy's tweet about BJP creates confusion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X