Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടെടുപ്പിന്റെ രഹസ്യസ്വഭാവം പാലിച്ചില്ല; മധ്യപ്രദേശിലെ ഈ ബൂത്തില്‍ ഇന്ന് റീപോളിംഗ്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ആറ്റര്‍ നിയോജക മണ്ഡലത്തിലെ ഒരു ബൂത്തില്‍ റീപോളിംഗ് പുരോഗമിക്കുന്നു. നവംബര്‍ 17 നായിരുന്നു സംസ്ഥാനത്ത് എല്ലായിടത്തും വോട്ടെടുപ്പ് നടന്നത്. എന്നാല്‍ ആറ്റര്‍ നിയോജക മണ്ഡലത്തിലെ കിഷുപുരയിലെ പോളിംഗ് സെന്റര്‍ നമ്പര്‍ 71 ന് കീഴിലുള്ള ബൂത്ത് നമ്പര്‍ 3 ലെ വോട്ടെടുപ്പില്‍ രഹസ്യ സ്വഭാവം പാലിക്കുന്നതില്‍ വീഴ്ച വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് ഇവിടെ റീപോളിംഗ് ആവശ്യമായി വന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് സമാധാനപരമായി പുരോഗമിക്കുകയാണ്. വൈകിട്ട് ആറിന് പോളിംഗ് അവസാനിക്കും. നവംബര്‍ 17 ന് നടന്ന തിരഞ്ഞെടുപ്പില്‍ പ്രസ്തുത ബൂത്തില്‍ ചിലര്‍ വോട്ട് ചെയ്യുന്നതിന്റെ വീഡിയോ ഷൂട്ട് ചെയ്തിരുന്നു. ഇതോടെ വോട്ടെടുപ്പിന്റെ രഹസ്യ സ്വഭാവം ലംഘിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബൂത്തില്‍ റീപോളിംഗ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്.

Madhya Pradesh Election 2023

അതേസമയം വോട്ടിംഗ് പ്രക്രിയയില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് പോളിംഗ് ഉദ്യോഗസ്ഥരായ നാല് പേരെ സസ്പെന്‍ഡ് ചെയ്തതായി ഭിന്‍ഡ് കളക്ടറും ജില്ലാ റിട്ടേണിംഗ് ഓഫീസറുമായ സഞ്ജീവ് ശ്രീവാസ്തവ പറഞ്ഞു. പോളിംഗ് ബൂത്തിനകത്ത് മൊബൈല്‍ ഫോണ്‍ എടുക്കാന്‍ വോട്ടര്‍മാരെ അനുവദിച്ചില്ലെന്നും മറ്റെല്ലാ മാതൃകാ പെരുമാറ്റച്ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും റീപോളിംഗ് പ്രക്രിയ മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സീറ്റില്‍ കോണ്‍ഗ്രസിന്റെ മുന്‍ നിയമസഭാംഗമായ ഹേമന്ത് കതാരെയ്ക്കെതിരെ ബി ജെ പി മന്ത്രിയും സിറ്റിംഗ് എം എല്‍ എയുമായ അരവിന്ദ് സിംഗ് ബദൗരിയ ആണ് മത്സരിക്കുന്നത്. 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് വോട്ടെടുപ്പ് നവംബര്‍ 17 ന് ഒറ്റ ഘട്ടമായി നടന്ന വോട്ടെടുപ്പില്‍ 77.15 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 5.6 കോടി വോട്ടര്‍മാരില്‍ 78.21 ശതമാനം പുരുഷന്‍മാരും 76.03 ശതമാനം സ്ത്രീകളും പേര്‍ വോട്ട് രേഖപ്പെടുത്തി.

രത്ലാമിലെ സൈലാന അസംബ്ലി സീറ്റിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്, 90.10 ശതമാനം. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ അലിരാജ്പൂര്‍ ജില്ലയിലെ ജോബത്ത് സീറ്റിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്, 54.37 ശതമാനം. ഡിസംബര്‍ മൂന്നിന് രാജസ്ഥാന്‍, മിസോറാം, തെലങ്കാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ക്കൊപ്പം ഫലമറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+