• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കണക്കുകള്‍ ചോദിച്ച് തുടങ്ങി ജ്യോതിരാദിത്യ സിന്ധ്യ; പട്വാരി ഔട്ട്, നീക്കം ഭരണത്തിന്‍റെ പിന്‍ബലത്തില്‍

ഭോപ്പാല്‍: സമീപ കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൂടുമാറ്റമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം മധ്യപ്രദേശില്‍ നടന്നത്. എഐസിസി ജനറല്‍ സെക്രട്ടറി പദവിയിലിരിക്കെയാണ് നാല് തവണ ​എംപിയായി സിന്ധ്യ ബിജെപിയിലേക്ക് ചേക്കറിയത്. സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാരും രാജി വെച്ചു.

ഇതോടെ ഒന്നരവര്‍ഷം മാത്രം പ്രായമായ കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെ വീഴുകയും മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. ഭരണത്തിന്‍റെ പിന്‍ബലത്തില്‍ ചില കണക്കുകള്‍ ചോദിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് അദ്ദേഹം. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

കോണ്‍ഗ്രസ് സര്‍ക്കാര്‍

കോണ്‍ഗ്രസ് സര്‍ക്കാര്‍

15 വര്‍ഷത്തോളം ഭരിച്ച മധ്യപ്രദേശ് സംസ്ഥാന ഭരണം 2018 ഡിസംബറിലാണ് ബിജെപിക്ക് നഷ്ടമാവുന്നത്. കോണ്‍ഗ്രസിന് തനിച്ച് ഭൂരിപക്ഷത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും സ്വതന്ത്രരുടേയും ബിഎസ്പി, എസ്പി അംഗങ്ങളുടേയും പിന്തുണയില്‍ കമല്‍നാഥിന്‍റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരമേറ്റു.

പിടിച്ചു നില്‍ക്കാനായില്ല

പിടിച്ചു നില്‍ക്കാനായില്ല

കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തിലേറിയ അന്ന് മുതല്‍ തന്നെ അതിനെ പൊളിക്കാന്‍ ശ്രമം ബിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഒന്നിലേറെ തവണ ഈ നീക്കങ്ങളെ കമല്‍നാഥ് പ്രതിരോധിച്ചെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയെ മുന്‍നിര്‍ത്തിയുള്ള നീക്കത്തില്‍ കോണ്‍ഗ്രസിന് പിടിച്ചു നില്‍ക്കാനായില്ല.

ബിജെപി അധികാരത്തില്‍

ബിജെപി അധികാരത്തില്‍

ജ്യോതിരാദിത്യ സിന്ധ്യയുടേയും കൂട്ടരുടേയും കൂടുമാറ്റത്തോടെ കോണ്‍ഗ്രസ് മാറി ബിജെപി അധികാരത്തിലെത്തി. ഇതോടെയാണ് പഴയ ചില കണക്കുകള്‍ ജ്യോതിരാദിത്യ സിന്ധ്യ വീണ്ടും പൊടി തട്ടിയെടുത്തിരിക്കുന്നത്. അതിന്‍റെ ആദ്യ ഫലം അനുഭവിച്ചിരിക്കുന്നത് ഒരു പട്വാരിയാണ്.

വിമര്‍ശനം

വിമര്‍ശനം

റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റിലെ തഹസില്‍ദാര്‍ തലത്തിലുള്ള ഒരു ഉദ്യോഗസ്ഥ പദവിയാണ് മധ്യപ്രദേശിലെ പട്വാരി. ഈ പദവിയില്‍ ഇരിക്കുന്ന ദേവന്‍ സിങ് എന്നയാള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ജ്യോതിരാദിത്യ സിന്ധ്യയുടെ നേര്‍ക്ക് നിരന്തര വിമര്‍ശനം ഉന്നയിച്ചിരുന്നു. സിന്ധ്യ ബിജെപിയിലേക്ക് പോയതോടെയായിരുന്നു ഇത് തുടങ്ങിയത്.

ബിജെപിയിലേക്ക് പോയത്

ബിജെപിയിലേക്ക് പോയത്

കോണ്‍ഗ്രസില്‍ നിന്ന് ജനങ്ങളെ സേവിക്കാന്‍ കഴിയാത്തതിനാലാണ് ബിജെപിയിലേക്ക് പോയതെന്ന് സിന്ധ്യ പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ച് ' എപ്പോഴും ജനങ്ങളെ തന്റെ കാൽ കീഴിൽ നിർത്താൻ ആഗ്രഹിച്ചിരുന്ന മഹാരാജാവ് ജനങ്ങളെ സേവിക്കാനാണ് ബിജെപിയിലേക്ക് പോയതെന്നത് ആർക്കും മനസിലാകാത്ത കാര്യമാണ്'-എന്നായിരുന്നു ദേവന്‍ സിങ് കുറിച്ചത്.

ബിജെപി വിരുദ്ധര്‍

ബിജെപി വിരുദ്ധര്‍

ഇത്തരത്തിലുള്ള നിരവധി പോസ്റ്റുകള്‍ ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും പുറത്തു വന്നിരുന്നു. ബിജെപി വിരുദ്ധരായ ആളുകള്‍ ഇത് ധാരളമായി ഷെയര്‍ ചെയ്യുകയും ചെയ്തു. സംസ്ഥാനത്ത് ഭരണം മാറിയത് മുതല്‍ തന്നെ ദേവന്‍ സിങ്ങിനെതിരെ നടപയിടുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു.

ഉത്തരവ്

ഉത്തരവ്

എന്നാല്‍ ഭരണം മാറി ഒരു മാസം കഴിഞ്ഞ് ശനിയാഴ്ചയോടെയാണ് ആ നടപടിയുണ്ടായത്. ജില്ലാ കളക്ടര്‍ രൂപേഷ് ഉപാധ്യ ദേവിന്‍ സിങ്ങിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായുള്ള ഉത്തരവ് പുറത്തിറക്കി. മധ്യപ്രദേശ് സിവിൽ സർവീസസ് ആക്റ്റ് 1966 ലംഘിച്ചുവെന്ന് കാട്ടിയാണ് പട്വാരിയെ സസ്പെന്‍ഡ് ചെയത്.

നടപടിക്ക് പിന്നില്‍ സിന്ധ്യയാണെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

പ്രചാരണം തള്ളി

പ്രചാരണം തള്ളി

ജ്യോതിരാദിത്യ സിന്ധ്യയുടെ സമ്മര്‍ദങ്ങളെ തുടര്‍ന്നാണ് മന്ത്രിസഭ രൂപീകരണം വൈകിയതെന്ന പ്രചാരണങ്ങളെ ബിജെപി തള്ളി. കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്തി തന്‍റെ കൂടെ എത്തിയ 22 പേര്‍ക്ക് പദവികള്‍ ഉറപ്പിക്കാന്‍ സിന്ധ്യ ശ്രമിക്കുന്നു. അതിനായി അദ്ദേഹം സംസ്ഥാന നേതൃത്വത്തെക്കാള്‍ കൂടുതല്‍ ആശ്രയിക്കുന്നത് കേന്ദ്രത്തെയാണെന്നായിരുന്നു പ്രചാരണം.

അംഗബലം 33

അംഗബലം 33

മധ്യപ്രദേശ് മന്ത്രിസഭയുടെ പരമാവധി അംഗബലം 33 ആണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്നെത്തിയ 22 പേരില്‍ 10 പേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്നായിരുന്നു ധാരണ. എന്നാല്‍ സംസ്ഥാന ബിജെപിയിലെ വലിയൊരു വിഭാഗത്തിന് ഈ തീരുമാനത്തില്‍ അതൃപ്തിയുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടിരു

മന്ത്രിസഭ

മന്ത്രിസഭ

ഇതോടെ മന്ത്രിസഭാ രൂപീകരണവും വൈകിയതെന്നായിരുന്നു പ്രചാരണം. എന്നാല്‍ വലിയ പ്രശ്നങ്ങളിലാക്കെ ബിജെപി മന്ത്രിസഭ രൂപീകരിച്ചു. നരോത്തം മിശ്ര, മീനാ സിങ്, കമൽ പട്ടേൽ,തുളസീറാം സിലാവത്, ഗോവിന്ദ് സിങ് രാജ്പുത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നരോത്തം മിശ്രയ്ക്കാണ് ആരോഗ്യ വകുപ്പിന്‍റെ ചുമതല നല്‍കിയിരിക്കുന്നത് . ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി ഇദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് തിരിച്ചു വരണം; മതേതര രാഷ്ട്രീയത്തിന് ഇന്ത്യയില്‍ ഇപ്പോഴും സ്ഥാനമുണ്ട്, അതിനായി പോരാടണം

English summary
madhya pradesh; patwari Diwan Singh Bajoria has been suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X