മദ്ധ്യപ്രദേശില്‍ 24 മണിക്കൂറുകള്‍ക്കിടെ രണ്ട് കര്‍ഷക ആത്മഹത്യകള്‍ കൂടി!!!മുഖ്യമന്ത്രി മന്ദേസറിലേക്ക്

Subscribe to Oneindia Malayalam

ഭോപ്പാല്‍: കര്‍ഷക പ്രക്ഷോഭം ആഞ്ഞടിച്ച മദ്ധ്യപ്രദേശില്‍ സ്ഥിതി ശാന്തമായതിനു ശേഷവും വീണ്ടും കര്‍ഷക ആത്മഹത്യ. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് രണ്ട് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. മഖാന്‍ ദാല്‍ ദിഗോളിയ(68), ധൂലിചന്ദ്(52) എന്നീ കര്‍ഷകരാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ശിവ്‌രാജ്‌സിങ് ചൗഹാന്‍ നാളെ മന്ദേസര്‍ സന്ദര്‍ശിക്കും. കര്‍ഷകര്‍ക്കു നേരെയുണ്ടായ പോലീസ് വെടിവെപ്പിനു ശേഷം ആദ്യമായാണ് മുഖ്യമന്ത്രി മന്ദേസര്‍ സന്ദര്‍ശിക്കുന്നത്.

ജൂണ്‍ ഒന്നു മുതലാണ് മദ്ധ്യപ്രദേശില്‍ കര്‍ഷക സമരം ആരംഭിക്കുന്നത്. സമരം രൂക്ഷമായതിനെത്തുടര്‍ന്ന് പോലീസ് കര്‍ഷകര്‍ക്കു നേരെ നടത്തിയ വെടിവെപ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉപവാസ സനരവും നടത്തിയിരുന്നു.

Qatar crisis : സൗദി അറേബ്യയെ അമേരിക്ക കൈവിടുന്നു; ആയുധങ്ങള്‍ നല്‍കില്ല? പിന്നില്‍ ഖത്തര്‍!!

01-1459511712-suicide

മന്ദസേറില്‍ നടന്ന ആക്രമണങ്ങളെക്കുറിച്ച് പഠിച്ച് അന്വേണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കര്‍ഷകരുടെ ഏറ്റവും വലിയ ആവശ്യമായ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന ഉറപ്പ് ശിവ്രാജ്സിങ് ചൗഹാന്‍ നല്‍കിയിട്ടില്ല. പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളോട് സംസാരിച്ചെന്നും ഉപവാസം അവസാനിപ്പിക്കാന്‍ അവര്‍ ആവശ്യപ്പെട്ടുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.

English summary
Two farmer suicides in 24 hosur in Madhya Pradesh
Please Wait while comments are loading...