മദ്രസകള്‍ അടച്ചുപൂട്ടുന്നു; ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ നടപടി തുടങ്ങി, കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

പശ്ചിമ ബംഗാളില്‍ നിരവധി മദ്രസകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിച്ചാണ് നടപടി. നിരവധി മദ്രസകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. 252 മദ്രസകള്‍ പൂട്ടിയെന്നും 100 മദ്രസകള്‍ക്ക് നോട്ടീസ് നല്‍കിയെന്നും ന്യൂനപക്ഷ കാര്യ മന്ത്രി ക്ഷുദിറാം തുഡു പറഞ്ഞു. നോട്ടീസ് ലഭിച്ച മദ്രസകളുടെ മറുപടി തൃപ്തികരമല്ലെങ്കില്‍ അവയും പൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.

സ്വര്‍ണവില ഇടിഞ്ഞു; വന്‍ വീഴ്ച സംഭവിക്കുമായിരുന്നു, പണി തന്നത് രൂപ, ഇന്നത്തെ വില അറിയാം
സ്വര്‍ണവില ഇടിഞ്ഞു; വന്‍ വീഴ്ച സംഭവിക്കുമായിരുന്നു, പണി തന്നത് രൂപ, ഇന്നത്തെ വില അറിയാം

മദ്രസകള്‍ സംബന്ധിച്ച് ബംഗാള്‍ സര്‍ക്കാര്‍ സര്‍വ്വെ എടുത്തിരുന്നു. 2132 മദ്രസകള്‍ അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് സര്‍വെയില്‍ കണ്ടെത്തി. 2396 മദ്രസകള്‍ക്ക് സര്‍ക്കാര്‍ ബോര്‍ഡിന്റെ അനുമതിയില്ലെന്നും തെളിഞ്ഞു. തുടര്‍ന്നാണ് ഇവ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. കൊല്‍ക്കത്തയിലെ വിവിധ ഭാഗങ്ങളിലും 22 ജില്ലകളിലുമാണ് സര്‍വ്വെ സംഘടിപ്പിച്ചത്. മാനേജ്‌മെന്റ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഫണ്ട് തുടങ്ങിയ വിവരങ്ങളാണ് സര്‍വെയില്‍ തേടിയത്.

madrasas shut down in bengal

അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. കഴിഞ്ഞ മെയ് മാസത്തിലാണ് ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ജൂണില്‍ മദ്രസ സര്‍വെ ആരംഭിച്ചു. എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ശേഖരിക്കുകയും നിയമവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയുമായിരുന്നു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഒമാന്‍ ശ്രമം പാളി; ചില രാജ്യങ്ങള്‍ എതിര്‍ത്തു, സലാല യോഗം മാറ്റി, ഇറാന്‍ പ്രതികരിച്ചത് ഇങ്ങനെ
ഒമാന്‍ ശ്രമം പാളി; ചില രാജ്യങ്ങള്‍ എതിര്‍ത്തു, സലാല യോഗം മാറ്റി, ഇറാന്‍ പ്രതികരിച്ചത് ഇങ്ങനെ

നാദിയ, മുര്‍ഷിദാബാദ്, സൗത്ത് 24 പര്‍ഗാനാസ്, ഉത്തര്‍ ദിനാജ്പൂര്‍, മാള്‍ഡ തുടങ്ങിയ ജില്ലകളിലെല്ലാം മദ്രസകള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. മാള്‍ഡയിലാണ് ഏറ്റവും കൂടുതല്‍, 45 മദ്രസകള്‍. ഈ നടപടി വളരെ മുമ്പ് തുടങ്ങണമായിരുന്നു എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സമിക് ഭട്ടാചാര്യ പ്രതികരിച്ചു. സിപിഎം മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ നേരത്തെ മദ്രസകളുടെ കാര്യത്തില്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു എങ്കിലും സമ്മര്‍ദ്ദം കാരണം അദ്ദേഹം നടപടി എടുത്തില്ലെന്നും സമിക് പറയുന്നു.

മദ്രസകളുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുണ്ട്. ഭീകരവാദികള്‍ മദ്രസകളില്‍ താമസിക്കുന്നുണ്ട്. അവിടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നിയമം പാലിക്കുന്ന മദ്രസകള്‍ മാത്രമേ ഇനി പ്രവര്‍ത്തിക്കൂ. കൂണ്‍ പോലെ വേഗത്തില്‍ ഇനി മദ്രസകള്‍ മുളച്ചുപൊങ്ങില്ല. അതിന് സര്‍ക്കാര്‍ അനുവദിക്കില്ല- ബംഗാളിലെ മുതിര്‍ന്ന ബിജെപി നേതാവും പഞ്ചായത്തി രാജ് മന്ത്രിയുമായ ദിലീപ് ഘോഷ് പ്രതികരിച്ചു.

എല്ലാ മദ്രസകളെയും ഒരേ ഗണത്തില്‍ ഉള്‍പ്പെടുത്തി അപമാനിക്കരുത് എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കുണാല്‍ ഘോഷ് പറഞ്ഞു. ദിലീപ് ഘോഷിനെ പോലുള്ള ബിജെപി നേതാക്കള്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. ഭീകരവാദികളെ മദ്രസകൡ നിന്ന് പിടിച്ചു എന്നാണ് ദിലീപ് ഘോഷ് പറയുന്നത്. മദ്രസ വിദ്യാഭ്യാസത്തെ ഇല്ലാതാക്കാന്‍ ഇത്തരത്തില്‍ പറയുന്നത് ശരിയല്ലെന്നും കുണാല്‍ ഘോഷ് അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+