Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ 240 സീറ്റില്‍ കോണ്‍ഗ്രസ്-എന്‍സിപി ധാരണ; നേതാക്കളെ ബിജെപി ഭയപ്പെടുത്തുന്നു- പവാര്‍

മുംബൈ: കോണ്‍ഗ്രസും എന്‍സിപിയും സഖ്യം ചേര്‍ന്ന് മല്‍സരിക്കുന്ന മഹാരാഷ്ട്രയില്‍ ഇരുപാര്‍ട്ടികളും 240 സീറ്റ് പങ്കുവെക്കാന്‍ ധാരണയായെന്ന് ശരത് പവാര്‍. ബാക്കി 48 സീറ്റുകള്‍ സഖ്യത്തിലെ ചെറുപാര്‍ട്ടികള്‍ക്ക് വിട്ടുകൊടുക്കുമെന്നും എന്‍സിപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തിലാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. പ്രകാശ് അംബേദ്കറിന്റെ പാര്‍ട്ടിയുമായി എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

Sharad

വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രതിഷേധിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ രാജ് താക്കറെയുടെ എംഎന്‍എഎസ് ആലോചിക്കുന്നുണ്ടെന്നും പവാര്‍ പറഞ്ഞു. സ്വാഭിമാനി പക്ഷ പോലുള്ള ചെറുകക്ഷികളുമായി സീറ്റ് വിഭജനം സംബന്ധിച്ച് എന്‍സിപിയും കോണ്‍ഗ്രസും ചര്‍ച്ച നടത്തും. മണ്ഡലവും സ്ഥാനാര്‍ഥികളും സംബന്ധിച്ച് വരുംദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരും. വോട്ടിങ് മെഷീനിന്റെ പേരില്‍ തിരഞ്ഞെടുപ്പ് തങ്ങള്‍ ബഹിഷ്‌കരിക്കില്ലെന്നും പവാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് എംഎന്‍എസ് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയതലത്തില്‍ ഒരു പാര്‍ട്ടികളും ഇങ്ങനെ തീരുമാനിച്ചിട്ടില്ല. എംഎന്‍എസ്സിന്റെ പല നേതാക്കളുമായും സഖ്യചര്‍ച്ച നടത്തിയിരുന്നു. എംഎന്‍എസ് നേതാവ് രാജ് താക്കറെ കഴിഞ്ഞാഴ്ച ദില്ലിയിലെത്തി സോണിയാ ഗാന്ധിയെ കണ്ടിരുന്നുവെന്നും പവാര്‍ സഖ്യചര്‍ച്ച സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കി.

ഒട്ടേറെ എന്‍സിപി നേതാക്കളാണ് ബിജെപിയിലേക്കും ശിവസേനയിലേക്കും പോകുന്നത്. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് ബിജെപി തങ്ങളുടെ നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഭീഷണിപ്പെടുത്തിയാണ് പല നേതാക്കളെയും അവര്‍ക്കൊപ്പം ചേര്‍ക്കുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചില മന്ത്രിമാരുമാണ് എന്‍സിപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ ചാടിക്കുന്നത്. കര്‍ണാടകയില്‍ കളിച്ച അതേ കളിയാണ് ബിജെപി മഹാരാഷ്ട്രയിലും നടത്തുന്നതെന്നും പവാര്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+