കുട്ടികൾ പാശ്ചാത്യ ചരിത്രം പഠിക്കേണ്ട!!! പകരം ഇന്ത്യൻ ചരിത്രം മതിയെന്ന് മഹാരാഷ്ട്ര ബോർഡ്!!

  • Posted By:
Subscribe to Oneindia Malayalam

ഭോപ്പാൽ: മുഗൾ ഭരണത്തെക്കുറിച്ചും പശ്ചാത്യരുടെ ഭരണത്തെ കുറിച്ചുമുള്ള ചരിത്രം ഇനി കുട്ടികൾ പഠിക്കേണ്ടെന്ന് മഹാരാഷ്ട്ര സെക്കന്ററി ആന്റ് ഹയർ സെക്കന്ററി എജ്യൂക്കേഷൻ . ഏഴാം ക്ലാസിലേയും ഒൻപതാം ക്ലാസിലേയും പാഠപുസ്തകത്തിൽ നിന്ന് ഈ ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് വിദ്യാഭ്യാസ വകുപ്പിനും ഹിസ്റ്ററി വിഭാഗത്തിനും നിർദേശം നൽകി. മുഗൾ-പാശ്ചാത്യ ചരിത്രത്തിന് പകരം ചക്രവർത്തി ശിവജിയുടേയും 1960 ന് ശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയത്തേയും പഠിപ്പിക്കണമെന്ന് ബോർഡിന്റ് ശിപാർശയിൽ പറയുന്നു.

എസ്പിജിയെ അവഗണിച്ച് രാഹുലിന്റെ വിദേശയാത്ര എങ്ങോട്ട്?!! യാത്രയെക്കുറിച്ച് അറിയണമെന്ന് ബിജെപി!!!

ബോർഡിന്റെ തീരുമാനത്തിൽ യാതൊരു തരത്തിലുള്ള രാഷ്ട്രീയവും കലർന്നിട്ടില്ല. വിദ്യാഭ്യാസ വിദഗ്ദരും അധ്യാപകരും അടങ്ങുന്ന വിദഗ്ദരുടെ നിർദേശമാണ് ബോർഡ് അംഗങ്ങളുടെ വാദം.മാറാത്തെ സാമ്രാജ്യത്തെ കുറിച്ചും ഛത്രപതി ശിവജിക്ക് മുൻപും ശേഷവുമുള്ള മഹാരാഷ്ട്ര, ഇന്ത്യൻ ചരിത്രമായിരിക്കും ഏഴാം ക്ലാസിൽ ഉൾപ്പെടുത്തുക. എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ചു കൂടുതൽ പ്രധാന്യം നൽകുന്നതായിരിക്കും ഒൻപതാം ക്ലാസിലെ പാഠഭാഗങ്ങളെന്നു കമ്മിറ്റി ചെയർമാൻ സദാദാ മേറെ പറഞ്ഞു.

book

മുഗൾ പരമ്പര, അവരുടെ ഭരണം, നേട്ടങ്ങൾ, ഫ്രഞ്ച് വിപ്ലവം, ഗ്രീക്ക് തത്വചിന്ത, അമേരിക്കൻ സ്വതന്ത്ര്യ സമരം എന്നിവയായിരുന്നു നേരത്തെ പാഠഭാഗത്ത് ഉണ്ടായിരുന്നത്. ഈ ഭാഗങ്ങൾ വെട്ടിക്കുറക്കുകയോ അല്ലെങ്കിൽ ഏതാനു വരികളാക്കി ചുരുക്കുകയോ ചെയ്യാനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോശിക്കുന്നത്

English summary
History of Mughals and Western countries is irrelevant for Class VII and IX students of schools under the Maharashtra State Board of Secondary & Higher Secondary Education, claims the state education department and members of the History Subject Committee
Please Wait while comments are loading...