ഷിന്‍ഡെ ആവശ്യപ്പെട്ടാല്‍ രാജി? ഉദ്ധവ് താക്കറെ അധികാരത്തിന് പുറത്തേക്കോ?
മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിസന്ധി തുടരുന്നതിനിടെ പ്രതികരണവുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. താന്‍ രാജിക്ക് തയ്യാറാണെന്നാണ് ഇപ്പോള്‍ ഉദ്ധവ് താക്കറെ പ്രതികരിച്ചിരിക്കുന്നത്. അധികാരത്തോട് ആര്‍ത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടാല്‍ ഒഴിയുമെന്നും അദ്ദേഹം പറഞ്ഞു. വിമതര്‍ക്ക് വേണ്ടി സ്ഥാനത്ത് തുടരാന്‍ തയ്യാറല്ലെന്നും അദ്ദേഹം. ഔദ്യോഗിക വസതിയില്‍ നിന്ന് മാറുമെന്നും അദ്ദേഹം പറഞ്ഞു.ചില എംഎല്‍എമാര്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നുവെന്നും താക്കറെ പ്രതികരിച്ചു.
'നിങ്ങള്‍ (എംഎല്‍എമാര്‍) പറഞ്ഞാല്‍, ഞാന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാണ്, ഇത് സംഖ്യകളെക്കുറിച്ചല്ല, മറിച്ച് എത്രപേര്‍ എനിക്കെതിരെ ഉണ്ട്, ഒരാളോ ഒരു എംഎല്‍എ എനിക്ക് എതിരാണെങ്കില്‍ ഞാന്‍ പോകും. ഇത് എനിക്ക് വളരെ ലജ്ജാകരമാണ്, അദ്ദേഹം പറഞ്ഞു. ' ഞാന്‍ ശരിക്കും ഞെട്ടിപ്പോയി കാരണം കോണ്‍ഗ്രസും എന്‍സിപിയും മുഖ്യമന്ത്രിയാകരുതെന്ന് പറഞ്ഞാല്‍ അത് വ്യത്യസ്തമാണ്, എന്നാല്‍ ഇന്ന്., കമല്‍നാഥും ഞാന്‍ മുഖ്യമന്ത്രിയാകണമെന്ന് പറഞ്ഞു. എന്നാല്‍ എന്റെ സ്വന്തം ആളുകള്‍ക്ക് (എംഎല്‍എമാര്‍ക്ക്) എന്നെ ആവശ്യമില്ല. എനിക്ക് എന്ത് പറയാന്‍ കഴിയും?, ഉദ്ധവ് താക്കറെ പറഞ്ഞു.

'ഹിന്ദുത്വ നമ്മുടെ ശ്വാസത്തിലാണ്. ആരാണ് ഹിന്ദുത്വത്തിന് വേണ്ടി എന്ത് ചെയ്തു എന്നതിനെക്കുറിച്ച് സംസാരിക്കേണ്ട സമയമല്ല ഇത്,' ഉദ്ധവ് താക്കറെ പറഞ്ഞു, 'ഞാന്‍ ബാലാസാഹെബിന്റെ ഹിന്ദുത്വത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുക ആണ്,' അദ്ദേഹം പറഞ്ഞു.
ഉദ്ധവ് താക്കറെ പറഞ്ഞത്:
'മുഖ്യമന്ത്രി സ്ഥാനത്തോട് ആര്‍ത്തിയില്ല. അതാനായി ആരോടും യുദ്ധം ചെയ്തിട്ടില്ല. എന്റെ ആളുകള്‍ക്ക് മുഖ്യമന്ത്രി പദത്തില്‍ എന്നെ വേണ്ടെങ്കില്‍, ഞാന്‍ മുഖ്യമന്ത്രി ആയിരിക്കുന്നതില്‍ ഒരു എംഎല്‍എയ്ക്ക് എങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അതെന്നോട് നേരിട്ടു പറയൂ..ആ നിമിഷം ഞാന്‍ രാജിവയ്ക്കും. പക്ഷേ എന്റെ അടുത്തുവന്ന് മുഖാമുഖം സംസാരിക്കണം. എന്തിനാണ് സൂറത്തിലേക്ക് പോയത്. മാത്രമല്ല ഞാന്‍ ശിവസേനയെ നയിക്കാന്‍ യോഗ്യനല്ല എഹ്കിലും അത് എന്നോട് തന്നെ പറയാം. ആ സ്ഥാനത്തുനിന്നു മാറാനും ഞാന്‍ തയ്യാറാണ്. പകരം ശിവസേനയില്‍നിന്ന് ആര്‍ക്കു വേണം ങ്കിലും മുഖ്യമന്ത്രിയാകാം.
ഭരണപരിചയം ഇല്ലാതെയാണ് മുഖ്യമന്ത്രി ആയത്. കോവിഡ് അടക്കം പല പ്രതിസന്ധികളെയും നേരിട്ടു. രാജ്യത്തെ മികച്ച അഞ്ച് മുഖ്യമന്ത്രിമാരില്‍ ഒരാളായി. കഴിഞ്ഞ രണ്ടര വര്‍ഷമായി നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ട്. 'നിങ്ങള്‍ സംസാരിക്കുമ്പോള്‍ ഉദ്ധവ് ജി ഞങ്ങളുടെ കുടുംബത്തിലെ ഒരാളായി തോന്നുന്നു എന്ന് നിരവധി പേര്‍ പറഞ്ഞിട്ടുണ്ട്. ആകസ്മികമായാണ് മുഖ്യമന്ത്രിസ്ഥാനം എന്നില്‍ എത്തിയത്. അത് ഞാന്‍ ആഗ്രഹിച്ച ഒന്നല്ല. മുഖ്യമന്ത്രിയായി എന്നെ വേണ്ടെന്ന് ഒരു എംഎല്‍എ പറഞ്ഞാല്‍ ഞാന്‍ രാജിവെയ്ക്കും, അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വമൂല്യത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. ഹിന്ദുത്വവും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ബാലാ സാഹേബിന്റെ (ബാല്‍ താക്കറെ) ശിവസേനയില്‍ നിന്ന് ഒരുമാറ്റവുമില്ല. ഹിന്ദുത്വത്തിനായി ഇനിയും പോരാടും. എല്ലാ എംഎല്‍എമാരും ബാലാ സാഹേബിനൊപ്പമാണ്.' ഉദ്ധവ് പറഞ്ഞു.
Recommended Video
ഏക്‌നാഥ് ഷിന്‍ഡെയെ ഉദ്ധവ് പരോക്ഷമായി വിമര്‍ശിച്ചു. 'പാര്‍ട്ടിയുടെ ചില എംഎല്‍എമാരെ കാണാതായി. പരസ്പരം ഭയമുള്ള ഒരു ശിവസേനയെ എനിക്ക് വേണ്ട. ബാലാ സാഹേബ് ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റും. മുഖ്യമന്ത്രിയായത് സ്വാര്‍ത്ഥതകൊണ്ടല്ല.ആകസ്മികമായാണ് മുഖ്യമന്ത്രി സ്ഥാനം എന്നിലേക്ക് എത്തിയത്. സര്‍ക്കാരിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള നിര്‍ദേശം അംഗീകരിക്കുക മാത്രമാണ് ചെയ്തത്. മുഖ്യമന്ത്രിയാകാന്‍ നിര്‍ദേശിച്ചത് ശരദ് പവാറാണ്, കോണ്‍ഗ്രസ് അതിനെ പിന്‍താങ്ങുകയും ചെയ്തു' ഉദ്ധവ് വ്യക്തമാക്കി. മുഖ്യമന്ത്രിയായി തുടരണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാറും കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥും ഫോണില്‍ വിളിച്ചിരുന്നുവെന്നും ഉദ്ധവ് പറഞ്ഞു.












Click it and Unblock the Notifications