Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര, ഹരിയാണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഒക്ടോബര്‍ 21ന് ജനവിധി, കേരളത്തില്‍ 5 മണ്ഡലങ്ങളില്‍

ദില്ലി: മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തിയ്യതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21നാണ് രണ്ട് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ഒക്ടോബര്‍ 24ന്. ഇരുസംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. രണ്ടിടത്തും ബിജെപിയാണ് ഭരിക്കുന്നത്.

കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേത് ഉള്‍പ്പെടെ രാജ്യത്തെ 64 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഇതേ ദിവസം തന്നെ നടക്കും. മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് കേരളത്തില്‍ ഒക്ടോബര്‍ 21ന് വോട്ടെടുപ്പ് നടക്കുക. 24ന് ഫലം പ്രഖ്യാപിക്കും.

page

ഹരിയാണയില്‍ ബിജെപി സര്‍ക്കാരിനെതിരെ വികാരം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. രണ്ടിടത്തും കോണ്‍ഗ്രസിന് ജീവന്‍മരണ പോരാട്ടമാണ്. ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നത് ബിജെപിക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ നാലാണ്. സൂക്ഷ്മ പരിശോധന അഞ്ചിന് നടക്കും. പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഒക്ടോബര്‍ ഏഴ് ആയിരിക്കും. ഒക്ടോബര്‍ 24ന് ഫലം പ്രഖ്യാപിക്കും. മഹാരാഷ്ട്രയില്‍ 288 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഹരിയാണയില്‍ 90 മണ്ഡലങ്ങളും. രണ്ടിടത്തും കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയാണ് മല്‍സരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+